കാട്ടാക്കടയിൽ ബ്രൗൺ ഷുഗർ വേട്ട: 24കാരൻ അറസ്റ്റിൽ; 23 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു
തിരുവനന്തപുരം: കാട്ടാക്കടയിൽ ലക്ഷങ്ങൾ വിലമതിക്കുന്ന ബ്രൗൺ ഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. പശ്ചിമ ബംഗാൾ സ്വദേശിയായ സാദിഖ് റഹ്മത്തുള്ള (24) ആണ് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം ബ്രൗൺ ഷുഗർ പിടിച്ചെടുത്തു. ഇതിന് ഏകദേശം 4 ലക്ഷം രൂപയോളം വിലയുണ്ട്. കൂടാതെ, 23 ഗ്രാം കഞ്ചാവും ഇയാളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
നെയ്യാറ്റിൻകര എക്‌സൈസ് സർക്കിൾ ഓഫിസർക്ക് ലഭിച്ച രഹസ്യ വിവരത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ കാട്ടാക്കട ബസ് സ്റ്റാൻഡിനടുത്ത് നിന്നാണ് ഇയാൾ പിടിയിലായത്. ബ്രൗൺ ഷുഗർ ചില്ലറ വിൽപനയ്ക്കായി കൊണ്ടുവന്നതാണെന്നാണ് എക്‌സൈസിന്റെ നിഗമനം.
ജോലിക്കായി കേരളത്തിലെത്തുന്നവരുടെ കൂടെയാണ് ഇയാൾ വന്നത്. പിടിച്ചെടുത്ത ലഹരി വസ്തുക്കൾ പശ്ചിമ ബംഗാളിൽ നിന്ന് മറ്റൊരാൾക്ക് കൈമാറാനായി തിരുവനന്തപുരത്ത് എത്തിച്ചതാണെന്ന് ഇയാൾ എക്‌സൈസിനോട് പറഞ്ഞു. ഇയാൾ ഇതിനുമുമ്പ് മയക്കുമരുന്നുമായി കൊല്ലത്തും എത്തിയിട്ടുണ്ട്. കഴിഞ്ഞ മാസങ്ങളിൽ ബ്രൗൺ ഷുഗറുമായി അറസ്റ്റിലായവരിൽ നിന്ന് ലഭിച്ച സൂചനകളെ തുടർന്നാണ് എക്‌സൈസ് ഇയാളെ കേന്ദ്രീകരിച്ച് പരിശോധന ശക്തമാക്കിയത്.
The Excise Department's special squad nabbed Sadiq Rahmattullah, a 24-year-old migrant worker from West Bengal, with 93 grams of brown sugar worth lakhs in Kattakada, Thiruvananthapuram. The authorities conducted a surprise check and seized the contraband.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."