HOME
DETAILS

പോളിടെക്‌നിക്കിലെ കഞ്ചാവ് വേട്ട; സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി ആര്‍.ബിന്ദു

  
March 14, 2025 | 9:48 AM

kalamassery-polytechniccollage-kanjavcase-investigation

കൊച്ചി: കളമശേരി പോളിടെക്‌നിക് കോളജില്‍ നിന്ന് കഞ്ചാവ് പിടികൂടിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ട് ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു. സിറ്റര്‍ ജോയന്റ് ഡയറക്ടര്‍ ആനി എബ്രഹാമിനെയാണ് അന്വേഷണത്തിന് നിയോഗിച്ചത്. ലഹരിക്കെതിരെ 3500 ജനജാഗ്രത സദസുകള്‍ സംഘടിപ്പിക്കുമെന്നും മന്ത്രി ബിന്ദു പറഞ്ഞു.

അതേസമയം മൂന്ന് വിദ്യാര്‍ഥികളെ കോജജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. കോളജ് യൂണിയന്‍ ജനറല്‍ സെക്രട്ടറിയായ കരുനാഗപ്പള്ളി സ്വദേശി ആര്‍. അഭിരാജ് ,ആദിത്യന്‍ , ആകാശ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ രാത്രി പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളുടെ പക്കല്‍ നിന്ന് 2 കിലോഗ്രാം കഞ്ചാവും മദ്യകുപ്പികളും ഗര്‍ഭനിരോധന ഉറകളും പൊലീസ് പിടികൂടി.

ഇന്ന് നടക്കാന്‍ പോകുന്ന ഹോളി ആഘോഷത്തോട് അനുബന്ധിച്ച് വലിയ തോതില്‍ കഞ്ചാവ് എത്തിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് കഞ്ചാവ് പിടികൂടിയത്. ഇന്നലെ രാത്രി 9 മണിയോടെ ആരംഭിച്ച പൊലീസ് പരിശോധന ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് അവസാനിച്ചത്.

പൊലീസ് സംഘം എത്തിയപ്പോള്‍ വിദ്യാര്‍ഥികള്‍ കഞ്ചാവ് അളന്ന് തൂക്കി ചെറിയ പാക്കറ്റുകളിലേക്ക് മാറ്റുകയായിരുന്നു. അതിനിടെ, ചില വിദ്യാര്‍ഥികള്‍ ഓടി രക്ഷപ്പെട്ടതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. ഒരു കോളജ് ഹോസ്റ്റലില്‍ നിന്ന് ഇത്രയും വലിയ കഞ്ചാവ് ശേഖരം പിടികൂടുന്നത് ആദ്യമായാണ്. കഞ്ചാവ് എത്തിച്ചതാരെന്ന വിവരം പൊലീസ് തിരിച്ചറിഞ്ഞതായും അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ചിട്ടുണ്ടെന്നും എസിപി അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇയിൽ കനത്ത മഴ; നിറഞ്ഞൊഴുകി വാദികളും റോഡുകളും

uae
  •  8 days ago
No Image

ചരിത്രത്തിലേക്കുള്ള ദൂരം വെറും 25 റൺസ്; അഡലെയ്ഡ് കീഴടക്കാനൊരുങ്ങി വിരാട്

Cricket
  •  8 days ago
No Image

തൊഴിൽ തട്ടിപ്പ് നടത്തിയ ഏഷ്യൻ യുവതിക്ക് തടവും പിഴയും; ശിക്ഷ ശരിവച്ച് ദുബൈ അപ്പീൽ കോടതി

uae
  •  8 days ago
No Image

റൊണാൾഡോ ഇന്ത്യയിലേക്ക് വരാത്തതിന്റെ കാരണം അതാണ്: അൽ നസർ കോച്ച്

Football
  •  8 days ago
No Image

കുവൈത്തിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്; രാജ്യത്തെ നാലിലൊന്ന് തൊഴിലാളികളും ഇന്ത്യയിൽ നിന്ന്

Kuwait
  •  8 days ago
No Image

അതിശക്തമായ മഴ; പാലക്കാട്, മലപ്പുറം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

Kerala
  •  8 days ago
No Image

അവനെ എന്തുകൊണ്ട് ഓസ്‌ട്രേലിയക്കെതിരെ കളിപ്പിച്ചില്ല? വിമർശനവുമായി മുൻ താരം

Cricket
  •  8 days ago
No Image

"ഫലസ്തീൻ ജനതയെ ഞങ്ങൾ ഉപേക്ഷിക്കില്ല, ഫലസ്തീൻ രാഷ്ട്രം നേടിയെടുക്കുന്നതുവരെ മധ്യസ്ഥത വഹിക്കുന്നത് തുടരും": ഖത്തർ അമീർ

qatar
  •  8 days ago
No Image

'ആമസോൺ നൗ' യുഎഇയിലും: ഇനിമുതൽ നിത്യോപയോ​ഗ സാധനങ്ങൾ വെറും 15 മിനിറ്റിനുള്ളിൽ കൈകളിലെത്തും; തുടക്കം ഇവിടങ്ങളിൽ

uae
  •  8 days ago
No Image

തൊഴിൽ നിയമലംഘനം; 10 റിക്രൂട്ട്‌മെന്റ് സ്ഥാപനങ്ങൾക്ക് പൂട്ടിട്ട് സഊദി 

Saudi-arabia
  •  8 days ago