HOME
DETAILS

സ്വർണവിലയിൽ നേരിയ കുറവ്

  
Web Desk
March 15, 2025 | 4:26 AM

Gold Price Sees a Slight Dip Drops by 80 Today

 

തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് ചെറിയ ആശ്വാസം. കഴിഞ്ഞ ദിവസം ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലെത്തിയ ശേഷമാണ് ഇന്ന് 80 രൂപയുടെ കുറവ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്റെ വില 65,760 രൂപയിലും ഗ്രാമിന് 8,220 രൂപയിലും വ്യാപാരം പുരോഗമിക്കുകയാണ്. അതേസമയം, വെള്ളിയുടെ വിലയിൽ കാര്യമായ വർദ്ധനവാണ് അനുഭവപ്പെട്ടത്. ഒരു ഗ്രാം വെള്ളിക്ക് 112.10 രൂപയും, ഒരു കിലോ വെള്ളിക്ക് 1,12,100 രൂപയുമാണ് നിലവിലെ നിരക്ക്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങൾ, ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവ ഇന്ത്യയിലെ സ്വർണവിലയെ നേരിട്ട് ബാധിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ, വർഷംതോറും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതോടെ ആഗോള വിപണിയിലെ ചെറിയ മാറ്റങ്ങളും ഇന്ത്യയിലെ വിലയെ പ്രതികൂലമായി ബാധിക്കാം.

രാജ്യാന്തര വിപണിയിൽ സ്വർണവില കുറഞ്ഞാലും ഇന്ത്യയിൽ അതു പ്രതിഫലിക്കണമെന്നില്ല. പ്രാദേശിക ആവശ്യകത, രൂപയുടെ മൂല്യം, ഇറക്കുമതി തീരുവ തുടങ്ങിയവ വില നിർണയത്തിൽ നിർണ്ണായകമാണ്.

നിലവിൽ പ്രാദേശിക ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണവില നിശ്ചയിക്കുന്നത്. ആവശ്യകത അനുസരിച്ച് വില വർദ്ധിപ്പിക്കാനും കുറയ്ക്കാനും ഇവർക്ക് അധികാരമുണ്ട്. ചിലപ്പോൾ ദിവസത്തിൽ രണ്ടുതവണവരെ വില പുതുക്കുന്നതും സാധാരണമാണ്.

ഇന്ത്യയില്‍ ചില്ലറ മേഖലയിലെ പണപ്പെരുപ്പം കുറഞ്ഞു എന്ന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. അമേരിക്കയിലും ഇതേ സ്ഥിതിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ അടുത്ത മാസം അമേരിക്കന്‍ കേന്ദ്ര ബാങ്ക് പലിശ നിരക്ക് കുറച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു.  ഇന്ത്യയുടെ ആര്‍.ബി.ഐയും ഇതേ നിലപാട് സ്വീകരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇത് വന്‍തോതില്‍ സ്വര്‍ണത്തിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചു. വിലക്കൂടുതലിന് ഒരു കാരണം ഇതാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ യുവ അഭിഭാഷകയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; പൊലിസ് അന്വേഷണം

Kerala
  •  6 days ago
No Image

ന്യൂ മാഹിയിൽ കട വരാന്തയിൽ മൃതദേഹം കണ്ടെത്തിയ സംഭവം: മരിച്ചയാളെ തിരിച്ചറിഞ്ഞു; കൊലപാതകമെന്ന് സംശയം

Kerala
  •  6 days ago
No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  6 days ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  6 days ago
No Image

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

uae
  •  6 days ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  6 days ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  6 days ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  6 days ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  6 days ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  6 days ago