HOME
DETAILS

ഹോസ്റ്റലില്‍ ലഹരിക്കായി 'രാഷ്ട്രീയഭേദ'മില്ലാത്ത ഐക്യം, എല്ലാവരും ഒറ്റ ​ഗ്യാങ്

  
സ്വന്തം ലേഖകന്‍
March 17, 2025 | 2:31 AM

Drug Nexus Uncovered in Kalamassery Hostel

കൊച്ചി: കളമശേരി ഹോസ്റ്റലിലെ ലഹരി ഇടപാടുകളില്‍ രാഷ്ട്രീയ ഭേദം മറന്നുള്ള ഐക്യമാണ് ഉണ്ടായിരുന്നതെന്ന് പൊലിസ്. ലഹരി ഉപയോഗിക്കുന്നവര്‍ ഒരു ഗ്യാങ് ആണെന്നും നടക്കുന്നത് ലഹരിയുടെ കൂട്ടുകച്ചവടമാണെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിരിക്കുന്നത്. ഹോസ്റ്റലില്‍ ലഹരി ഉപയോഗിക്കുന്നവരുടെ ഒരു ഗ്യാങ് തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.

പ്രതികളെ രാഷ്ട്രീയ ചാപ്പ കുത്താന്‍ വിദ്യാര്‍ഥി സംഘടനകളും അവരുടെ മാതൃരാഷ്ട്രീയ സംഘടനകളും മല്‍സരിക്കുമ്പോഴും ലഹരിക്കായി ഹോസ്റ്റല്‍ നിവാസികള്‍ ഒത്തൊരുമയോടെയാണ് കരുക്കള്‍ നീക്കിയത്. ലഹരിക്കെതിരേ ക്യാംപയിനുകള്‍ കൊട്ടിഘോഷിച്ച വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ തങ്ങളുടെ പ്രവര്‍ത്തകര്‍ ഉപഭോക്താക്കളും വില്‍പനക്കാരുമാണെന്ന വിവരം പുറത്തായതോടെ പഴിചാരി തടിയൂരാന്‍ പാടുപെടുകയാണ്.

സീനിയര്‍ വിദ്യാര്‍ഥികളും പഠിപ്പ് കഴിഞ്ഞുപോയ പൂര്‍വ വിദ്യാര്‍ഥികളും ലഹരി വാങ്ങാനും വില്‍ക്കാനും ഹോസ്റ്റല്‍ കെട്ടിടം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.

ഹോസ്റ്റലില്‍ കഞ്ചാവ് എത്തിക്കുന്ന വിവരം കേസില്‍ അറസ്റ്റിലായ എല്ലാവര്‍ക്കും മുന്‍കൂട്ടി അറിവുണ്ടായിരുന്നുവെന്ന് പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട് . പൊലിസ് റെയ്ഡിനെത്തിയപ്പോള്‍ കേസിലെ മുഖ്യപ്രതിയായ ആകാശിനെ വിളിച്ച് എല്ലാം സേഫല്ലേ എന്നു ചോദിച്ച വിദ്യാര്‍ഥിക്കായും അന്വേഷണം നടന്നുവരികയാണ്. കിലോയ്ക്ക് പതിനായിരം രൂപയ്ക്കാണ് കഞ്ചാവ് വാങ്ങിയിരുന്നതെന്നാണ് പിടിയിലായവരുടെ മൊഴിയില്‍ നിന്ന് വ്യക്തമായത്.

ഹോസ്റ്റല്‍ മുറിയില്‍ നടത്തിയ പരിശോധനയില്‍ വന്‍തോതില്‍ ബീഡിക്കെട്ടുകള്‍ കണ്ടെത്തിയിരുന്നു. കഞ്ചാവ് നിറച്ച ബീഡികളാണ് വലിക്കുന്നതെന്നാണ് വിദ്യാര്‍ഥി നല്‍കിയ മൊഴി.

അതേസമയം, കളമശേരിയിലെയും കൊച്ചി നഗരത്തിലെയും വിദ്യാര്‍ഥികള്‍ താമസിക്കുന്ന ഹോസ്റ്റലുകള്‍ കേന്ദ്രീകരിച്ച് പൊലിസ് പരിശോധനകള്‍ തുടരുകയാണ്. പരിശോധനയില്‍ കാര്യമായൊന്നും കണ്ടെത്താനായിട്ടില്ല. എന്നാല്‍, ലഹരി ഉപയോഗിക്കുന്ന താമസസ്ഥലങ്ങള്‍ ഏതെന്ന് കണ്ടെത്താന്‍ പൊലിസിന് കഴിയും.

 

Police investigations reveal a drug network operating in a Kalamassery hostel, where political differences were set aside for drug dealings. Despite student organizations campaigning against drugs, some members were found to be users and suppliers. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിവിസി പൈപ്പ് കൊണ്ട് ക്രൂരമായി തല്ലി; അഞ്ചാം ക്ലാസ് വിദ്യാർഥിയെ വൈകീട്ടുവരെ മുറിയിൽ പൂട്ടിയിട്ടു; പ്രിൻസിപ്പലിനും അധ്യാപികയ്ക്കുമെതിരെ കേസ്

crime
  •  5 minutes ago
No Image

'ഹിജാബ് ധരിക്കാന്‍ പാടില്ലെന്ന നിബന്ധന സ്‌കൂളില്‍ ചേരുമ്പോള്‍ അറിയിച്ചിട്ടില്ല, ഒരു പേപ്പറിലും ഒപ്പിട്ടിട്ടുമില്ല' അധികൃതരുടെ ആരോപണങ്ങള്‍ നിഷേധിച്ച് വിദ്യാര്‍ഥിനിയുടെ പിതാവ്

Kerala
  •  12 minutes ago
No Image

ഈ ശൈത്യകാലത്ത് ക്യാമ്പിംഗിന് പോകാൻ പദ്ധതിയിടുന്നുണ്ടോ? ദുബൈ വിന്റർ ക്യാമ്പ് പെർമിറ്റിനുള്ള ബുക്കിംഗ് ആരംഭിച്ചു

uae
  •  13 minutes ago
No Image

ഒരിക്കലും ഇന്ത്യക്കാരനെ വിശ്വസിക്കരുത്; ട്രംപ് നോമിനി പോൾ ഇൻഗ്രാസിയയുടെ വംശീയ പരാമർശങ്ങളും, 'നാസി മനോഭാവവും' പുറത്ത്; സെനറ്റ് അംഗീകാരം പ്രതിസന്ധിയിൽ

International
  •  29 minutes ago
No Image

പൂനെ കോട്ടയിൽ മുസ്‌ലിങ്ങൾ നിസ്കരിച്ചെന്ന് ആരോപണം; ഗോമൂത്രവും ചാണകവും വിതറി 'ശുദ്ധീകരിച്ച്' ബിജെപി എംപി

National
  •  30 minutes ago
No Image

പിടിച്ചെടുത്ത എയര്‍ഹോണുകള്‍ പൊട്ടിക്കാനെത്തിയ റോഡ് റോളറിന് പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റില്ല, എം.വി.ഡിയുടെ നോട്ടിസ്

Kerala
  •  32 minutes ago
No Image

ഷാർജയിലെ ഇൻഡസ്ട്രിയൽ ഏരിയയിൽ അൽ ഖാൻ പാലത്തിന് സമീപം തീപിടുത്തം

uae
  •  an hour ago
No Image

മെസ്സിയാണ് തന്നെ മികച്ച കളിക്കാരനാക്കിയതെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ

Football
  •  an hour ago
No Image

യുഎഇ: സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്

uae
  •  an hour ago
No Image

നവി മുംബൈയിലെ ഫ്‌ളാറ്റില്‍ തീപിടിത്തം; 3 മലയാളികളുള്‍പ്പെടെ നാല് മരണം

National
  •  2 hours ago