HOME
DETAILS

നടക്കാനും ഇരിക്കാനും മറന്ന സുനിത വില്യംസ്; ഭൂമിയിലെത്തിയാല്‍ നടത്തം പഠിക്കല്‍ ആദ്യ ടാസ്‌ക്

  
Web Desk
March 17, 2025 | 2:36 AM

Sunita Williams  Crew to Undergo Physical Training After Returning to Earth

ഗുരുത്വാകര്‍ഷണ ബലം തീരെ കുറഞ്ഞ ശൂന്യാകാശത്താണ് കഴിഞ്ഞ ഒമ്പതുമാസത്തിലേറെയായി ഇന്ത്യന്‍ വംശജയായ ബഹിരാകാശ സഞ്ചാരി സുനിതാ വില്യസും കൂടെയുള്ള ബച്ച് വില്‍മോറും കഴിഞ്ഞത്. ഗുരുത്വാകര്‍ഷണ ബലം ഒട്ടും ഇല്ലാത്ത (മൈക്രോ ഗ്രാവിറ്റി) പ്രദേശത്ത് കഴിയുന്നതിനാല്‍ ബഹിരാകാശ പേടകത്തില്‍ നടത്തമോ, കിടത്തമോ ഇരുത്തമോ ഒന്നുമില്ലായിരുന്നു സുനിതയ്ക്കും സംഘത്തിനും.

ഗുരുത്വാകര്‍ഷണമുള്ള ഭൂമിയിലേത് പോലെ സന്തുലിതാവസ്ഥയില്‍ നില്‍ക്കാനും നടക്കാനും കഴിയാത്ത ബഹിരാകാശത്തുനിന്ന് ഭൂമിയിലെത്തുന്നതോടെ സുനിത വില്യംസും വില്‍മോറും മറ്റ് സംഘാംഗങ്ങളും ആദ്യം പോകേണ്ടിവരിക നടക്കാനും ഇരിക്കാനും കിടക്കാനുമെല്ലാം പരിശീലിക്കാനുള്ള കേന്ദ്രത്തിലേക്കായിരിക്കും. ഗുരുത്വാകര്‍ഷണമില്ലാതെ ബഹിരാകാശത്ത് ദീര്‍ഘനേരം ചെലവഴിക്കുന്നതും കോസ്മിക് വികിരണത്തിന് വിധേയമാകുന്നതും അവരുടെ ആരോഗ്യത്തെ ദീര്‍ഘകാലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ഭൂമിയിലെത്തിയ ഉടന്‍ സംഘം ശ്വാസകോശ, വ്യോമ മേഖലയിലെ വിദഗ്ധന്‍ ഡോ. വിനയ് ഗുപ്തയുടെ നിരീക്ഷണത്തിലാകും കഴിയുക. ബഹിരാകാശയാത്രികര്‍ക്ക് പഴയയതുപോലുള്ള ശക്തി പൂര്‍ണമായും വീണ്ടെടുക്കാന്‍ ആറാഴ്ച വരെ എടുത്തേക്കാമെന്നാണ് കരുതുന്നത്. ഇവിടെവച്ച് സുനിതയും സംഘവും നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്ന് വീണ്ടും നടക്കാന്‍ പഠിക്കുക എന്നതായിരിക്കും.

ഒമ്പത് മാസത്തോളം നടക്കാതെ ഇരിക്കുന്നതുവഴി പേശികള്‍ക്കുണ്ടായ ക്ഷീണവും ബലഹീനതയുമാണ് ബഹിരാകാശ യാത്രയ്ക്ക് ശേഷം നടത്തത്തെ ബുദ്ധിമുട്ടേറിയ ദൗത്യമാക്കുന്നത്. നാട്ടിലെത്തിയാല്‍ പെന്‍സില്‍ പിടിക്കല്‍ പോലും തങ്ങള്‍ക്ക് ആയാസകരമായിരിക്കുമെന്നാണ് സുനിതയും വില്‍മോറും നേരത്തെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്. ഇത്രയും നാള്‍ ബഹിരാകാശത്ത് കഴിഞ്ഞതിനാല്‍ ഇവരുടെ ശരീരം മൈക്രോഗ്രാവിറ്റിക്ക് വിധേയമായതുകൊണ്ട് തന്നെ പേശികള്‍ക്ക് ശരീരഭാരത്തെ താങ്ങേണ്ടി വന്നിരുന്നില്ല. ഇത് പേശികളുടെ ഗണ്യമായ ബലക്ഷയതത്തിന് കാരണമായിട്ടുണ്ടാവും. കാലുകളുടെ പേശീ ബലത്തെയാകും ഇത് കാര്യമായി ബാധിച്ചിട്ടുണ്ടാകുക. സുനിതയ്ക്കും കൂട്ടര്‍ക്കും ഈ യാത്രയിലെ ഏറ്റവും ബുദ്ധിമുട്ടേറിയ കാര്യമെന്തെന്ന ചോദ്യത്തിനുള്ള ഉത്തരവും തിരിച്ചുവരവിലെ അനിശ്ചിതത്വവും ആരോഗ്യം വീണ്ടെടുക്കാനുള്ള ദൗത്യവുമാണ്.

മൈക്രോഗ്രാവിറ്റി
വ്യക്തികളോ വസ്തുക്കളോ ഭാരമില്ലാത്തതായി കാണപ്പെടുന്ന അവസ്ഥയാണ് മൈക്രോഗ്രാവിറ്റി. ബഹിരാകാശയാത്രികരും വസ്തുക്കളും ബഹിരാകാശത്ത് പൊങ്ങിക്കിടക്കുന്നത് മൈക്രോഗ്രാവിറ്റി മൂലമാണ്. പ്രപഞ്ചത്തിലുടനീളം ചലനത്തെ നിയന്ത്രിക്കുന്നതിനിടയാക്കുന്നത് ഗുരുത്വാകര്‍ഷണമാണ്. അത് ഭൂമിയിലുള്ളവരെ നിലത്തേക്ക് ഉറപ്പിച്ച് നിര്‍ത്താന്‍ സഹായിക്കുന്നു. മൂന്ന് നൂറ്റാണ്ട് മുമ്പ് ഐസക് ന്യൂട്ടണ്‍ ആണ് ഗുരുത്വാകര്‍ഷണത്തിന്റെ സ്വഭാവം ആദ്യമായി വിവരിച്ചത്. ചന്ദ്രനെ ഭൂമിക്ക് ചുറ്റും ഭ്രമണപഥത്തിലും ഭൂമിയെ സൂര്യനു ചുറ്റും ഭ്രമണപഥത്തിലും നിലനിര്‍ത്താന്‍ സഹായിക്കുന്നത് ഗുരുത്വാകര്‍ഷണ ബലമാണ്.

സുനിതയുടെ പ്രായവും കുറയും ?
രസകരമായ ഒരു കാര്യം സുനിതയുടെ പ്രായത്തില്‍ അല്‍പ്പം കുറവുണ്ടാവുമെന്നതാണ്. ഭൂമിയിലേതിന് ഭിന്നമായി ബഹിരാകാശ യാത്രികര്‍ക്ക് പ്രായമാവുന്നത് സാവധാനമായിരിക്കുമെന്നാണ് യൂറോപ്യന്‍ ബഹിരാകാശ ഏജന്‍സി പറയുന്നത്. പ്രത്യേക ആപേക്ഷികതയും സ്റ്റേഷന്റെ വേഗതയും സമയ വികാസവും കാരണമാണിത്. പക്ഷേ, ഇതിന്റെ പ്രഭാവം വളരെ ചെറുതാണ്. ബഹിരാകാശ നിലയത്തില്‍ ആറ് മാസം ചെലവഴിച്ച ശേഷം തിരിച്ചെത്തുന്ന ബഹിരാകാശയാത്രികര്‍ ഭൂമിയിലുള്ളവരേക്കാള്‍ ഏകദേശം 0.005 സെക്കന്‍ഡ് കുറവ് പ്രായമുള്ളവരായിരിക്കും.

ഒരാഴ്ചത്തേക്ക് പോയി, 9 മാസം കുടുങ്ങി
കഴിഞ്ഞവര്‍ഷം ജൂണ്‍ ഏഴിന് ബോയിങ് സ്റ്റാര്‍ലൈനര്‍ പേടകത്തില്‍ ആണ് സുനിതയും വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. ജൂണ്‍ 13ന് തന്നെ മടങ്ങാനാണ് നിശ്ചിയിച്ചിരുന്നതെങ്കിലും സ്റ്റാര്‍ലൈനര്‍ പേടകത്തിന്റെ ത്രസ്റ്ററുകള്‍ക്കുണ്ടായ തകരാറുകളും ഹീലിയം ചോര്‍ച്ചയുമുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ നിലയത്തില്‍ കുടങ്ങുകയായിരുന്നു. തുടര്‍ന്നും പലതവണ മടങ്ങാന്‍ ശ്രമിച്ചെങ്കിലും സാങ്കേതികതകരാര്‍ ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ യാത്ര മുടങ്ങുകയായിരുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സ്വിറ്റ്സർലണ്ട് റിസോർട്ടിലുണ്ടായ സ്ഫോടനം; മരണം 40 കടന്നു; മരിച്ചവരിൽ ഭൂരിഭാഗവും വിദേശികൾ

Kerala
  •  a day ago
No Image

ഭാര്യയുടെ മരണം ഏൽപ്പിച്ച ആഘാതം; മൂന്ന് മക്കളെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തു

National
  •  a day ago
No Image

പൗരത്വം അറിയാൻ മനുഷ്യരുടെ പുറകിൽ മൊബൈൽ സ്കാനിങ്; ബിഹാറുകാരനെ ബംഗ്ലാദേശിയാക്കി യുപി പൊലിസ്

National
  •  a day ago
No Image

വന്ദേഭാരത് സ്ലീപ്പര്‍; ആദ്യ സര്‍വീസ് ഗുവാഹത്തി- കൊല്‍ക്കത്ത റൂട്ടില്‍

Kerala
  •  a day ago
No Image

മദ്യപിച്ച് സീരിയൽ താരം ഓടിച്ച കാർ ഇടിച്ച സംഭവം: ചികിത്സയിലായിരുന്നയാൾ മരണത്തിന് കീഴടങ്ങി

Kerala
  •  a day ago
No Image

അഴിമതി വിരുദ്ധ നടപടികൾ ശക്തമാക്കി സഊദി; 116 സർക്കാർ ഉദ്യോഗസ്ഥർ അറസ്റ്റിൽ

Saudi-arabia
  •  a day ago
No Image

ക്രിക്കറ്റ് ഹെൽമറ്റിൽ ഫലസ്തീൻ പതാക; കശ്മീരി താരത്തിനെതിരെ നടപടി; സംഘാടകരെയും താരത്തെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ച് പൊലിസ്

National
  •  a day ago
No Image

യുവതിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട കേസ്; പ്രതി സുരേഷ് കുമാറിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

Kerala
  •  a day ago
No Image

പ്രതിഭയുള്ള താരം, അവന് അവസരം നൽകാത്തത് നാണക്കേടാണ്: മുൻ ഇന്ത്യൻ ക്യാപ്റ്റൻ

Cricket
  •  a day ago
No Image

കോഴിക്കോട് ഗുഡ്‌സ് ഓട്ടോ ഡ്രൈവർക്ക് നേരെ ആൾക്കൂട്ട മർദനം; 15 പേർക്കെതിരെ കേസ്

Kerala
  •  a day ago