HOME
DETAILS

മുട്ടക്കായി അഭ്യര്‍ത്ഥിച്ച് യുഎസ്; തരില്ലെന്ന് ഫിന്‍ലഡ്, ഇതു നയതന്ത്രമല്ല, യാചനയെന്ന് സോഷ്യല്‍ മീഡിയ 

  
Shaheer
March 17 2025 | 07:03 AM

US Requests Eggs Finland Declines Social Media Calls It Begging Not Diplomacy

വാഷിംങ്ടണ്‍: ട്രംപിന്റെ രണ്ടാം വരവില്‍ യൂറോപ്പുമായും ഇന്ത്യയടക്കമുള്ള പ്രധാനപ്പെട്ട ഏഷ്യന്‍ രാജ്യങ്ങളുമായുള്ള അമേരിക്കയുടെ ഭാവിയിലെ ബന്ധം മുമ്പത്തേതു പോലെ സാധാരണമായിരിക്കുമെന്ന് വ്യക്തമായിരുന്നു. ഇതിനിടെ അമേരിക്കയെ ബാധിച്ച പ്രധാനപ്പെട്ട ഒരു പ്രശ്‌നമായിരുന്നു മുട്ടഭക്ഷാമം. 

യൂറോപ്പ്യന്‍ രാജ്യങ്ങളുമായി യുഎസ് അകലുന്നതിനിടെയാണ് ഫിന്‍ലഡിനോട് തങ്ങളുടെ രാജ്യത്തേക്ക് മുട്ട കയറ്റുമതി ചെയ്യാന്‍ അമേരിക്ക അപേക്ഷിച്ചത്. എന്നാല്‍ ഈ അപേക്ഷ തള്ളിയിരിക്കുകയാണ് ഫിന്‍ലഡ്. 

അമേരിക്കയിലേക്ക് മുട്ട കയറ്റുമതി ചെയ്യുന്നതിനായി യുഎസ് അധികൃതര്‍ തങ്ങളെ ബന്ധപ്പെട്ടിരുന്നതായി ഫിന്നിഷ് പൗള്‍ട്രി അസോസിയേഷന്‍ പ്രതികരിച്ചിരുന്നു. 

യുഎസ് അധികാരികളുമായി വിപണി പ്രവേശന ചര്‍ച്ചകള്‍ നടന്നിട്ടില്ലാത്തതിനാല്‍ മുട്ട കയറ്റുമതി നിലവില്‍ അസാധ്യമാണെന്ന് അസോസിയേഷന്‍ ഡയറക്ടര്‍ വീര ലെഹ്തില പറഞ്ഞു. യുഎസിലേക്ക് മുട്ട ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്നതിന് ഫിന്‍ലാന്‍ഡിന് ദേശീയ അംഗീകാരമില്ല. ഫിന്‍ലാന്‍ഡ് മുട്ട കയറ്റുമതി തുടങ്ങിയാലും അവരുടെ പ്രശ്‌നം പരിഹരിക്കപ്പെടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

'യുഎസില്‍ പക്ഷിപ്പനി കാരണം ദശലക്ഷക്കണക്കിന് പക്ഷികളെ കൊല്ലേണ്ടി വന്നിട്ടുണ്ട്. ഫിന്‍ലന്‍ഡില്‍ ആകെ നാല് ദശലക്ഷം മുട്ടക്കോഴികളേ ഉള്ളൂ. ഞങ്ങള്‍ക്ക് മുട്ട കയറ്റുമതി ചെയ്താലും അവരുടെ മുട്ട ക്ഷാമം പരിഹരിക്കാനാകില്ല,' അവര്‍ പറഞ്ഞു.

മുട്ടവില കുതിച്ചുയരാന്‍ കാരണം മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ പല തീരുമാനങ്ങളാണെന്നും ട്രംപ് തുറന്നടിച്ചിരുന്നു. ബൈഡന്‍ പ്രസിഡന്റായിരിക്കെ അഗ്രികള്‍ച്ചര്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഒരുകോടിയിലധികം കോഴികളെയാണ് കൊല്ലാന്‍ ഉത്തരവിട്ടതെന്ന് വൈറ്റ്ഹൗസ് കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ട്രംപിന്റെ ആരോപണങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും അമേരിക്കയില്‍ മുട്ടവില കുതിച്ചുയരാന്‍ കാരണം പക്ഷിപ്പനി പടര്‍ന്നു പിടിച്ചതാണ്. നിലവില്‍ അമേരിക്കയില്‍ ഒരു ഡസന്‍ മുട്ടയ്ക്ക് 4.95 ഡോളര്‍ ആണ് വില വരുന്നത്. അതായത് ഏകദേശം 430 രൂപ. ഒരു മുട്ടയ്ക്ക് 36 രൂപ.

2015 പക്ഷിപ്പനി പകര്‍ന്നു പിടിച്ചപ്പോഴും അമേരിക്ക സമാനമായ അവസ്ഥയിലൂടെ കടന്നു പോയിരുന്നു. എന്നാല്‍ അന്ന് മുട്ടയ്ക്ക് ഇത്രത്തോളം വിലയുണ്ടായിരുന്നില്ല.വിലവര്‍ധനയില്‍ നട്ടംതിരിയുന്ന അമേരിക്കന്‍ ജനതയ്ക്ക് ഇടിത്തീയായി യുഎസ് കൃഷിവകുപ്പിന്റെ പ്രവചനം കൂടി അടുത്തിടെ പുറത്തുവന്നിരുന്നു. മുട്ടവില ഏകദേശം 20% ഇനിയും ഉയരുമെന്നാണ് കൃഷിവകുപ്പിന്റെ പ്രവചനം.

അമേരിക്കയിലെ മുട്ടക്ഷാമത്തെക്കുറിച്ച് രസകരമായ നിരവധി കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. ഒരിടത്ത് താരിഫ് യുദ്ധവും മറുവശത്ത് മുട്ടക്കു വേണ്ടിയുള്ള അഭ്യര്‍ത്ഥനയുമെന്നാണ് ഒരാള്‍ ട്രംപിനെ പരിഹസിച്ചു കൊണ്ട് കമന്റു ചെയ്തത്. ട്രംപ് നയതന്ത്രം പോയിപ്പോയി യാചനയിലെത്തിയെന്ന് മറ്റൊരാള്‍ കുറിച്ചു.

The US request for eggs from Finland was denied, sparking social media debates, with many calling it ‘begging’ rather than diplomacy. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാനം രാജേന്ദ്രൻ്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു: ഭാര്യയ്ക്കും മകനും പരുക്ക്

Kerala
  •  2 days ago
No Image

കൊലക്കേസിൽ ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന തടവുകാരന് വിവാഹത്തിനായി 15 ദിവസത്തെ പരോൾ അനുവദിച്ച് കേരള ഹൈക്കോടതി

Kerala
  •  2 days ago
No Image

തിരുവനന്തപുരത്ത് കഞ്ചാവ് വിൽപന: എക്സൈസിനെ വിവരം അറിയിച്ച യുവാവിനെ തട്ടിക്കൊണ്ടുപോയി മർദിച്ച് തല മൊട്ടയടിച്ചു

Kerala
  •  2 days ago
No Image

ആചാരങ്ങള്‍ക്ക് വിരുദ്ധമായി ജാതി മാറി വിവാഹം ചെയ്തു; ഒഡിഷയില്‍ യുവ ദമ്പതികളെ നുകത്തില്‍ കെട്ടി വയലിലൂടെ വലിച്ചിഴച്ചു

National
  •  2 days ago
No Image

കീം പഴയ ഫോർമുലയിൽ പ്രവേശന നടപടികൾ പുനരാരംഭിച്ചു; ജൂലൈ 16 വരെ അപേക്ഷിക്കാം

Kerala
  •  2 days ago
No Image

ബസിൽ നിന്ന് വിദ്യാർത്ഥിനി തെറിച്ചു വീണു എന്നിട്ടും നിർത്താതെ ബസ്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Kerala
  •  2 days ago
No Image

ഇടുക്കിയിലെ മൂന്ന് പഞ്ചായത്തുകളിൽ നാളെ ഹർത്താൽ; ദേശീയപാത നിർമാണ നിരോധനത്തിനെതിരെ യുഡിഎഫും എൽഡിഎഫും പ്രതിഷേധം

Kerala
  •  2 days ago
No Image

ഇന്ത്യയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാർ ജാഗ്രത പാലിക്കുക: ചിലപ്പോൾ ട്രംപ് നിങ്ങളെ ആഫ്രിക്കയിലേക്ക് നാടുകടത്തിയേക്കാം

International
  •  2 days ago
No Image

ഗുരുപൂർണിമ ആഘോഷത്തിൽ കാസർകോട് സ്കൂളിൽ വിവാദം; കുട്ടികളെ കൊണ്ട് അധ്യാപകരുടെ കാൽ കഴുകിച്ചു

Kerala
  •  2 days ago
No Image

ഡൽഹിയിൽ തുടർച്ചയായ രണ്ടാം ദിവസവും ഭൂചലനം  

National
  •  2 days ago