HOME
DETAILS

മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല; തൊഴിലാളികള്‍ ഒളിവില്‍, സംഭവം പഞ്ചാബില്‍

  
Web Desk
March 18 2025 | 08:03 AM

Dogs Head Found in Fridge at Momos Shop in Punjabs Mohali

മൊഹാലി: മോമോസ് ഷോപ്പിലെ ഫ്രിഡ്ജില്‍ നായയുടെ തല. പഞ്ചാബിലെ മൊഹാലിയിലെ മാത്തുര്‍ ഗ്രാമത്തിലെ കടയിലെ  റഫ്രിജറേറ്ററലാണ് നായയുടെ തല കണ്ടെത്തിയത്. 

ഭക്ഷണം പാകം ചെയ്യുന്നതിനും മറ്റും വൃത്തിഹീനമായ  രീതികള്‍ ഉപയോഗിക്കുന്നതായി നിരവധി പരാതികള്‍ ലഭിച്ചതിനെത്തുടര്‍ന്ന് ആരോഗ്യ ഉദ്യോഗസ്ഥര്‍ ഞായറാഴ്ച കടയില്‍ നടത്തിയ പരിശോധനയിലാണ് ഇത് പിടിച്ചെടുത്തത്. 

ഈ ഷോപ്പില്‍ നിന്നും ചണ്ഡീഗഢ്, പഞ്ച്കുല, മൊഹാലി എന്നിവിടങ്ങളിലേക്ക് മോമോസ്, സ്പ്രിംഗ് റോളുകള്‍ തുടങ്ങിയവ ഈ കടയില്‍ നിന്ന് വിതരണം ചെയ്തിരുന്നു. 

നായയുടെ തല മാത്രമേ കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടുള്ളു. ശരീരം പാചകത്തിന് ഉപയോഗിച്ചിരുന്നോ എന്ന് വ്യക്തമല്ല. നായയുടെ തല  വെറ്ററിനറി വകുപ്പിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇത് കൂടാതെ ഷോപ്പില്‍ നിന്ന് അരിഞ്ഞ ഇറച്ചിയും ഒരു ക്രഷര്‍ മെഷീനും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വൃത്തിഹീനമായ സാഹചര്യത്തിലാണ് മോമോസ് ഷോപ്പ് പ്രവര്‍ത്തിക്കുന്നതെന്ന് നേരത്തെ തന്നെ പരാതിയുണ്ടായിരുന്നു. ഇക്കാര്യം നാട്ടുകാര്‍ സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുമുണ്ട്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി കട പ്രദേശത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെ തന്നെ ബേക്കറി നടത്തുന്ന ഒരാളുടെ ഉടമസ്ഥതയിലുള്ളതാണ് കടയെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ നേപ്പാളില്‍ നിന്നുള്ള എട്ടോ പത്തോ പേരാണ് ഷോപ്പില്‍ ജോലി ചെയ്തിരുന്നത്. കടയിലെ എല്ലാ ജീവനക്കാരും ഇപ്പോള്‍ ഒളിവിലാണ്. ഇവര്‍ക്കായുള്ള അന്വേ,ണം നടക്കുകയാണ്.

 

A shocking discovery in Mohali: Health officials found a dog's head inside a refrigerator at a momos shop in Mathur village. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; നിര്‍ണായക ഇടപെടലിന് മുഖ്യമന്ത്രി; ക്രൈസ്തവ സഭാ പ്രതിനിധികളെ ചര്‍ച്ചക്ക് വിളിച്ചു

Kerala
  •  18 hours ago
No Image

വഖ്ഫ്: സുപ്രിം കോടതി നടപടി പ്രത്യാശ പകരുന്നത്-കുഞ്ഞാലിക്കുട്ടി; താല്‍ക്കാലിക ആശ്വാസം, നിയമ പോരാട്ടം തുടരും-ഉവൈസി 

National
  •  19 hours ago
No Image

'എങ്ങനെ ഞാന്‍ ഇനി ഉമ്മയെ കെട്ടിപ്പിടിക്കും?'; ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഇരു കൈകളും നഷ്ടപ്പെട്ട ഫലസ്തീനീ ബാലന്‍ മഹ്‌മൂദ് അജ്ജോറിന്റെ ചിത്രത്തിന് വേള്‍ഡ് പ്രസ് ഫോട്ടോ അവാര്‍ഡ്

latest
  •  19 hours ago
No Image

വഖഫ് ബില്ലിനെ പിന്തുണച്ചത് കൊണ്ട് ഉപകാരമുണ്ടായില്ല; പിന്തുണയിൽ പുനർവിചിന്തനത്തെ കുറിച്ച് ആലോചിക്കും- ആർച്ച് ബിഷപ് വർഗീസ് ചക്കാലക്കൽ 

Kerala
  •  19 hours ago
No Image

ഔദ്യോഗിക സന്ദര്‍ശനത്തിനായി ഖത്തർ അമീർ റഷ്യയിലേക്ക് പുറപ്പെട്ടു

qatar
  •  19 hours ago
No Image

ഉറക്കത്തില്‍ ഭര്‍ത്താവിനെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി, പാമ്പ് കടിയേറ്റാണ് മരിച്ചതെന്ന് വരുത്തിതീര്‍ക്കാന്‍ കിടക്കയില്‍ പാമ്പിനെ കൊണ്ടിട്ടു; ഭാര്യയും കാമുകനും അറസ്റ്റില്‍

National
  •  20 hours ago
No Image

വഖ്ഫ് കേസില്‍ സര്‍ക്കാരിന് ഒരാഴ്ച സമയം; അതുവരെ തല്‍സ്ഥിതി തുടരണം, നിയമനവും പാടില്ല | Waqf Act Case

National
  •  20 hours ago
No Image

നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ കൊച്ചിയില്‍ വഖഫ് റാലി മൂന്നിന്

Kerala
  •  20 hours ago
No Image

'പൊലിസ് മധ്യസ്ഥന്റെ പണിയെടുക്കേണ്ട, കാലും തലയും വെട്ടുമെന്ന് പറഞ്ഞവരോട് സമാധാന ചര്‍ച്ചക്കില്ല,തലപോകേണ്ടി വന്നാലും വര്‍ഗീയതയോട് സമരസപ്പെടില്ല'രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  21 hours ago
No Image

'അക്രമിച്ചവരെല്ലാം ബിജെപിക്കാര്‍, അക്രമിക്കൂട്ടത്തില്‍ ഒരു മുസ്ലിമുമില്ല'; വഖ്ഫ് വിഷയത്തിലെ ബംഗാള്‍ സംഘര്‍ഷത്തിന് പിന്നിലെ ഹിന്ദുത്വവാദികളുടെ പങ്ക് സംബന്ധിച്ച കൂടുതല്‍ തെളിവുകള്‍ പുറത്ത് 

latest
  •  21 hours ago