HOME
DETAILS

തിരികെയെത്തി, ഇനി കരുതലിന്റെ നാളുകള്‍

  
March 19 2025 | 00:03 AM

NASA astronauts Sunita Williams and Butch Wilmore safely return after a nine-month space mission

ഫ്‌ളോറിഡ: ഒമ്പത് മാസം നീണ്ട ബഹിരാകാശ ദൗത്യത്തിന് ശേഷം സുരക്ഷിതമായി ഭൂമിയിലെത്തിയ നാസയുടെ സുനിത വില്യംസും ബുച്ച് വില്‍മോറും നേരെ നാസയുടെ നേതൃത്വത്തിലുള്ള വിപുലമായ വൈദ്യപരിശോധനകള്‍ക്ക് വിധേയരാകും. ബഹാരാകാശ യാത്രയ്ക്ക് മുമ്പുള്ള ശാരീരിക ക്ഷമതയിലേക്ക് (പോസ്റ്റ് ഫ്ളൈറ്റ് റീഹാബിലിറ്റേഷന്‍) ഇരുവരെയും എത്തിക്കുക എന്നതിനാണ് നാസയുടെ പ്രഥമ പരിഗണന.

യാത്രികരുടെ മാനസിക, ശാരീരിക മാറ്റങ്ങള്‍ നിരീക്ഷിക്കുന്നതോടൊപ്പം ഭൂമിയിലെ അന്തരീക്ഷവുമായും ഗുരുത്വാകര്‍ഷണവുമായും ഇരുവരും പൊരുത്തപ്പെടുന്നതും സൂക്ഷ്മമായി നിരീക്ഷിക്കും. ഫ്ളോറിഡ തീരത്ത് പതിക്കുന്ന സ്പേസ് എക്സ് ക്രൂ ഡ്രാഗണില്‍ നിന്ന് സുരക്ഷിതമായി പുറത്തെത്തിച്ച സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും ഒപ്പമുള്ള മറ്റ് രണ്ട് ബഹിരാകാശ യാത്രികരെയും സ്ട്രെക്ച്ചറില്‍ അടിയന്തര വൈദ്യ പരിശോധനയ്ക്ക് വിധേയരാക്കി.

ബഹിരാകാശ യാത്രികളുടെ മസിലുകളുടെ പ്രവര്‍ത്തനം, തുലനാവസ്ഥ, ഗുരുത്വാകര്‍ഷണം എന്നിവ ക്രമത്തിലാകുന്നത് വരെ നിരീക്ഷണം തുടരും. പിന്നീട് ഇവരെ ഹൂസ്റ്റണിലെ ജോണ്‍സണ്‍ സ്പേസ് സെന്ററില്‍ പ്രവേശിപ്പിക്കും. തുടര്‍ച്ചയായ ശാരീരിക പരിശോധനകള്‍, ചെറുവ്യായാമങ്ങള്‍ എന്നിവയിലൂടെ ശാരീരികക്ഷമത പൂര്‍വസ്ഥിതിയിലായ ശേഷം മാത്രമേ വീടുകളിലേക്ക് അയക്കുകയുള്ളൂ. നടത്തം, ശരീരത്തിന്റെ ബാലന്‍സ്, മസിലുകളുടെ ശോഷണം, തിരിയാനും ഇരിക്കാനുമുള്ള പ്രയാസം, മാനസിക പ്രശ്നങ്ങള്‍ എന്നിവയില്‍ ക്ഷമത കൈവരിച്ചുകഴിഞ്ഞ ശേഷമേ ബഹിരാകാശ യാത്രയ്ക്ക് മുമ്പുള്ള ശാരീരിക അവസ്ഥയിലേക്ക് യാത്രികള്‍ മടങ്ങിവരുകയുള്ളൂ. നാസയുടെ വിദഗ്ധ ഡോക്ടര്‍മാരുടെ അനുമതിക്ക് ശേഷം മാത്രമെ യാത്രികരെ ആശുപത്രിയില്‍ നിന്ന് വിടുതല്‍ ചെയ്യുകയുള്ളൂ.

ബഹിരാകാശ വാസത്തിന് ശേഷം ഭൂമിയിലെത്തിയ സുനിത വില്യംസ് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചെലവിടുമെന്നാണ് അറിയുന്നത്.

NASA Astronauts Sunita Williams & Butch Wilmore Return Safely After 9-Month Space Mission

NASA astronauts Sunita Williams and Butch Wilmore safely return to Earth after a nine-month space mission. Undergoing intensive medical evaluations, they focus on post-flight rehabilitation before reuniting with family.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  5 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  5 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  5 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  5 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  5 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  5 days ago
No Image

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ; പ്രതി സുകാന്തിനെ ജോലിയില്‍ നിന്ന് പുറത്താക്കി

Kerala
  •  5 days ago