
സാങ്കേതിക തകരാർ മാത്രമല്ല, സുനിതയുടെ യാത്ര വൈകിയതിന് പിന്നിൽ രാഷ്ട്രീയക്കളികളും?

ഒരാഴ്ചക്കാലത്തെ ദൗത്യലക്ഷ്യവുമായാണ് 2024 ജൂണില്‍ ബോയിങിന്റെ സ്റ്റാര്‍ലൈന്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തിലെത്തിയത്. എന്നാല്‍ തിരികെ വരാനുള്ള നടപടിക്കിടെ സ്റ്റാര്‍ലൈന്‍ പേടകത്തിന് സാങ്കേതിക പ്രശ്‌നമുണ്ടായതോടെ ഇരുവരുടെയും മടക്കയാത്ര മുടങ്ങി. മടക്കം വൈകിയതിന് പ്രധാന കാരണമായി ചൂണ്ടിക്കാട്ടപ്പെട്ടത് ബോയിങ് സ്റ്റാര്‍ലൈന്റെ സാങ്കേതിക തകരാറാണെങ്കിലും അമേരിക്കയിലെ രാഷ്ട്രീയ തര്‍ക്കങ്ങള്‍ കൂടി ഉള്‍ച്ചേര്‍ന്നതോടെ വിഷയം സങ്കീര്‍ണമാവുകയായിരുന്നു.
ബഹിരാകാശ യാത്രകള്‍ക്കായി നാസ തിരഞ്ഞെടുത്ത രണ്ട് ഏജന്‍സികളാണ് ബോയിങും ഇലോണ്‍ മസ്‌കിന്റെ സ്‌പേസ് എക്‌സും. വാണിജ്യ ഉപയോഗമെന്ന ലക്ഷ്യത്തോടെ 2010ല്‍ ബോയിങ്ങുമായി നാസ കരാറിലേര്‍പ്പെട്ടു. തുടര്‍ന്നാണ് 2024 ജൂണ്‍ ആറിന് സുനിത വില്യംസിനെയും ബുച്ച് വില്‍മോറിനെയും വഹിച്ചുകൊണ്ട് ബോയിങ്ങിന്റെ പേടകം ബഹിരാകാശ നിലയത്തിലേക്ക് കുതിച്ചത്.
പിന്നീട് ത്രസ്റ്ററുകളുടെ സാങ്കേതിക തകരാറുകള്‍ കാരണമായപ്പോള്‍ പകരം മറ്റൊരു പേടകമയച്ച് യാത്രികരെ തിരികെ എത്തിക്കണമെന്ന ആവശ്യം ഉയർന്നു. എന്നാല്‍, സാങ്കേതിക പ്രതിസന്ധികള്‍, യാത്രികര്‍ നേരത്തെ ബോയിങ്ങില്‍ പരിശീലനം നേടിയതുമൂലം പുതിയ പേടകത്തില്‍ നേരിടാവുന്ന പ്രായോഗിക ബുദ്ധിമുട്ടുകള്‍ തുടങ്ങി സ്‌പേസ് ഡ്രസ്സില്‍ വരെയുള്ള തടസങ്ങള്‍ നാസ ചൂണ്ടിക്കാട്ടി. ഇതിനു പിന്നാലെയാണ് സംഭവത്തില്‍ രാഷ്ട്രീയ തര്‍ക്കം ഉടലെടുത്തത്.
യാത്രികരെ തിരികെ എത്തിക്കാന്‍ തങ്ങളുടെ പേടകം അയക്കാമെന്ന വാഗ്ദാനം ഇലോണ്‍ മസ്‌ക്കിന്റെ സ്‌പേസ് എക്‌സ് മുന്നോട്ടുവച്ചെങ്കിലും നാസയും അന്നത്തെ ബൈഡന്‍ സര്‍ക്കാരും സ്വീകരിച്ചില്ല. ഇതോടെ ബൈഡന്‍ സര്‍ക്കാരിനെതിരായ ആരോപണമായി ബഹിരാകാശ ദൗത്യം ചിത്രീകരിക്കപ്പെട്ടു.
ബഹിരാകാശത്ത് കുടുങ്ങിയവരെ രക്ഷിക്കാനല്ല അവരെ അവിടെ ഉപേക്ഷിക്കാനാണ് ബൈഡന്‍ ശ്രമിച്ചതെന്ന് ഡൊണാള്‍ഡ് ട്രംപും ആരോപിച്ചതോടെ ബഹിരാകാശ ദൗത്യം രാഷ്ട്രീയ പോരിനുള്ള കാരണമായി മാറി. പ്രസിഡൻ്റ് തെരഞ്ഞെടുപ്പില്‍ മസ്‌കും ട്രംപും ഇക്കാര്യം ആവര്‍ത്തിക്കുകയും ചെയ്തു. തങ്ങള്‍ അധികാരത്തിലേറിയാല്‍ ഒട്ടും വൈകാതെ ബഹിരാകാശ യാത്രികരെ തിരികെ എത്തിക്കുമെന്നും ഇരുവരും പ്രഖ്യാപിച്ചു.
എന്തായാലും ബിസിനസ് താല്‍പര്യങ്ങളുടെ പേരില്‍ തര്‍ക്കത്തില്‍ പങ്കാളിയായ ഇലോണ്‍ മസ്‌ക് തന്നെ സ്‌പേസ് എക്‌സ് പേടകത്തില്‍ സുനിത വില്യംസിനെയും വില്‍മോറിനെയും തിരികെ എത്തിക്കാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു.
17 മണിക്കൂറോളം നീണ്ട യാത്രയ്ക്കുശേഷം ഇന്ന് പുലർച്ചെയാണ് സുനിതയും സംഘവും ഭൂമിയിലിറങ്ങിയത്. ചൊവ്വാഴ്ച 10:35 AM (IST)-നാണ് ക്രൂ-9 അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് അൺഡോക്ക് ചെയ്തത്. ഇവർ ഉൾപ്പെട്ട ഡ്രാഗണ്‍ പേടകം മെക്‌സിക്കോ ഉള്‍ക്കടലിലാണ് സുരക്ഷിതമായി ലാന്‍ഡ് ചെയ്തത്. ഇവരെ എടുക്കാനായി സ്‌പേസ് റിക്കവറി കപ്പല്‍ പേടകത്തിനരികിലേക്ക് എത്തിച്ചേർന്നിരുന്നു. തുടർന്ന് പേടകത്തിനുള്ളിലെ നാല് യാത്രികരേയും സ്ട്രെച്ചറിലാണ് കപ്പലിലേക്ക് മാറ്റിയത്.
2024 ജൂൺ 5-ന് ബോയിംഗിന്റെ സ്റ്റാർലൈനർ പരീക്ഷണ പേടകത്തിൽ ഇരുവരും ഐഎസ്എസിലേക്ക് പോയത് വെറും 8 ദിവസത്തേക്കായിരുന്നു. എന്നാൽ, തകരാറുകൾ കാരണം പേടകത്തിൽ തിരിച്ചുവരാൻ കഴിയാതെ, അവരുടെ ദൗത്യം പ്രതീക്ഷിച്ചതിലും വളരെ ദൈർഘ്യമേറിയതായി മാറുകയായിരുന്നു. ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാറുകൾ കാരണം ദൗത്യകാലാവധി നീളുകയും, സുനിത വില്യംസും ബുച്ച് വിൽമോറും 9 മാസം ബഹിരാകാശ നിലയത്തിൽ തുടരേണ്ടിവരികയും ചെയ്തു.
കഠിന പരിശീലനങ്ങള്‍ക്കുശേഷമാണ് ബഹിരാകാശ യാത്രികര്‍ യാത്ര പുറപ്പെടുന്നത്. ആഴ്ചകളും മാസങ്ങളും ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞ യാത്രികര്‍ തിരികെയെത്തിയാലും ശാരീരികക്ഷമത വീണ്ടെടുക്കാന്‍ ഏറെ സമയമെടുക്കും. സാധാരണ മനുഷ്യര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും ഉപേക്ഷിച്ചാണ് ബഹിരാകാശ ഗവേഷകര്‍ തങ്ങളുടെ രാജ്യത്തിനും ലോകത്തിനും വേണ്ടിയുള്ള ശാസ്ത്രാന്വേഷണത്തിന് ആകാശങ്ങള്‍ക്കപ്പുറം പറക്കുന്നത്. അത് കേവലം ഒരു യാത്രയല്ല. മനുഷ്യ കുലത്തിന്റെ തന്നെ മുന്നോട്ടുള്ള യാത്രയുടെ മുന്നൊരുക്കമാണ്. സ്ഥാപിത താല്‍പര്യങ്ങള്‍ക്കും രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കുമായി അവരുടെ ദൗത്യങ്ങളെ ദുര്‍ബലമാക്കുന്നത് മാനവരാശിയോടുള്ള മാപ്പില്ലാത്ത അപരാധമാണെന്ന് ഓർമിപ്പിക്കുകയാണ് ബന്ധപ്പെട്ടവരെ ലോകം.
Astronauts Sunita Williams and Butch Wilmore's return from the ISS was delayed due to a technical issue with Boeing’s Starliner spacecraft. Initially planned as a week-long mission in June 2024, the malfunction, along with U.S. political debates, complicated their return plans. Read more about the situation.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി
National
• 2 days ago
കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു
Kerala
• 2 days ago
ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി
Kerala
• 2 days ago
എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍
Football
• 2 days ago
ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ
Kerala
• 2 days ago
വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്
Kerala
• 2 days ago
പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു
Kerala
• 2 days ago
ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം
Kerala
• 2 days ago
മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു
Kerala
• 2 days ago
കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം
Kerala
• 2 days ago
ശിക്ഷ നടപ്പാക്കാൻ ആറുദിവസം മാത്രം; നിമിഷപ്രിയക്കായി ഊര്‍ജിത നീക്കങ്ങള്‍
Kerala
• 2 days ago
സഊദ് രാജാവിന്റെ പുത്രി ബസ്സ രാജകുമാരി നിര്യാതയായി
Saudi-arabia
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിൽ ചൈനയുടെ സ്വാധീനം കുറയുന്നു, ചൈനീസ് സൈനിക പ്രതിനിധി സംഘം ഇസ്ലാമാബാദിൽ
National
• 3 days ago
ഉത്തര കൊറിയൻ ഹാക്കർക്ക് അമേരിക്കയുടെ ഉപരോധം; ഐടി ജോലി തട്ടിപ്പിലൂടെ കിമ്മിനായി പണം ശേഖരിക്കുന്നു
International
• 3 days ago
ഇലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• 3 days ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്പൈസ്ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• 3 days ago
കീം റാങ്ക്ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• 3 days ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• 3 days ago
കാലിഫോർണിയയിലെ കാട്ടുതീയ്ക്ക് പിന്നിൽ 13 വയസ്സുകാരൻ: അറസ്റ്റ് ചെയ്ത് പൊലിസ്
International
• 3 days ago
നിപ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട സ്ത്രീയുടെ മരണം; പരിശോധന ഫലം നെഗറ്റീവ്
Kerala
• 3 days ago
ഇറാഖ്, ലിബിയ ഉൾപ്പെടെ 6 രാജ്യങ്ങൾക്കെതിരെ പുതിയ തീരുവകൾ പ്രഖ്യാപിച്ച് ട്രംപ് ; 'നിങ്ങൾ ഇനി തീരുവ വർദ്ധിപ്പിച്ചാൽ...' എന്ന മുന്നറിയിപ്പ്
International
• 3 days ago