HOME
DETAILS

ഇപ്പോൾ എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം അത് മാത്രമാണ്: ശ്രേയസ് അയ്യർ

  
Sudev
March 19 2025 | 07:03 AM

shreyas iyer talks he want to lift ipl trophy with punjab kings in 2025

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ പതിനെട്ടാം സീസണിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ. മാർച്ച് ൨൨നാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാവുന്നത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഡിഫൻഡിങ് ചാമ്പ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് നേരിടുന്നത്. ഇപ്പോൾ 2025 ഐപിഎല്ലിലെ തന്റെ വലിയ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുകയാണ് ഇന്ത്യൻ താരം ശ്രേയസ് അയ്യർ. പഞ്ചാബ് കിങ്സിന് വേണ്ടി ആദ്യ ഐപിഎൽ കിരീടം നേടികൊടുക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് അയ്യർ വ്യക്തമാക്കിയത്. പഞ്ചാബിന്റെ ചരിത്രനേട്ടം സ്വന്തമാക്കാൻ സാധിക്കുമെന്നും അയ്യർ പറഞ്ഞു. 

''ലേലത്തിൽ എന്നെ പഞ്ചാബ് തെരഞ്ഞെടുത്തത് മുതൽ എന്റെ ആഗ്രഹം അതായിരുന്നു. പഞ്ചാബ് കിങ്‌സ് ഇതുവരെ കിരീടം നേടിയിട്ടില്ല. അവർക്കായി കിരീടം ഉയർത്തുക എന്നതാണ് എന്റെ ലക്ഷ്യം. ഇതൊരു ചരിത്ര നേട്ടമായിരിക്കും. അവരുടെ ആരാധകരെ സന്തോഷിപ്പിക്കാനും അവർക്ക് ആഘോഷിക്കാനും അവസരം നൽകാൻ ഞാൻ ആഗ്രഹിക്കുന്നു'' ജിയോ ഹോട്സ്റ്റാറിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. 

ഐപിഎൽ മെഗാ ലേലത്തിൽ 26.5 കോടിക്കായിരുന്നു ശ്രേയസിനെ പഞ്ചാബ് സ്വന്തമാക്കിയിരുന്നത്. ഐപിഎൽ ചരിത്രത്തിൽ ലേലത്തിൽ ഒരു താരത്തിന് ലഭിക്കുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ തുക കൂടിയാണിത്. ഐപിഎഎല്ലിൽ മാർച്ച് 25നാണ് പഞ്ചാബ് കിങ്സിന്റെ ആദ്യ മത്സരം. ഗുജറാത്ത് ടൈറ്റൻസാണ് പഞ്ചാബിന്റെ എതിരാളികൾ. 

അടുത്തിടെ അവസാനിച്ച ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യക്കായി മികച്ച പ്രകടനമായിരുന്നു അയ്യർ പുറത്തെടുത്തത്. ടൂർണമെന്റിൽ  അഞ്ചു മത്സരങ്ങളിൽ നിന്നും 243 റൺസാണ് അയ്യർ അടിച്ചെടുത്തത്. 60.75 എന്ന മികച്ച ആവറേജിൽ രണ്ട് അർദ്ധ സെഞ്ച്വറികളാണ് അയ്യർ നേടിയത്. ടൂർണമെന്റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും അയ്യർ തന്നെയാണ്. 2023 ഐസിസി ഏകദിന ലോകകപ്പിലും തകർപ്പൻ പ്രകടനമായിരുന്നു ശ്രേയസ് അയ്യർ നടത്തിയിരുന്നത്. ഇന്ത്യയെ ആ ടൂർണമെന്റിൽ ഫൈനലിൽ എത്തിക്കുന്നതിൽ അയ്യർ വഹിച്ച പങ്ക് വളരെ വലുതായിരുന്നു. ടൂർണമെന്റിൽ 530 റൺസ് ആയിരുന്നു താരം അടിച്ചെടുത്തത്. താരത്തിന്റെ ഈ മിന്നും പ്രകടനം ഇന്ത്യൻ പ്രീമിയർ ലീഗിലും കാണാനാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. 

 

shreyas iyer talks he want to lift ipl trophy with punjab kings in 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അർജന്റൈൻ സൂപ്പർതാരം അൽ നസറിലേക്കില്ല; റൊണാൾഡോക്കും സംഘത്തിനും തിരിച്ചടി

Football
  •  2 days ago
No Image

മഹാരാഷ്ട്രയിൽ 1.5 കോടിയുടെ കവർച്ച നടത്തിയ മലയാളി സംഘം വയനാട്ടിൽ പിടിയിൽ

Kerala
  •  2 days ago
No Image

2026 ലോകകപ്പിൽ അവൻ മികച്ച പ്രകടനം നടത്തും: റൊണാൾഡോ നസാരിയോ

Football
  •  2 days ago
No Image

സെപ്റ്റംബറോടെ എടിഎമ്മുകളിൽ നിന്ന് 500 രൂപ നോട്ടുകൾ വിതരണം ചെയ്യുന്നത് നിർത്താൻ ബാങ്കുകളോട് ആർബിഐ? സത്യം ഇതാണ്; വ്യാജ വാർത്തകളിൽ മുന്നറിയിപ്പ്

National
  •  2 days ago
No Image

മ്യാൻമർ അതിർത്തിയിൽ ഇന്ത്യൻ സൈന്യം ഡ്രോൺ ആക്രമണം നടത്തിയതായി ഉൾഫ(ഐ); ആക്രമണം നിഷേധിച്ച് സൈന്യം

National
  •  2 days ago
No Image

പരപ്പനങ്ങാടിയിൽ പുഴയിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം തൃശൂരിൽ കടലിൽ നിന്നും കണ്ടെത്തി

Kerala
  •  2 days ago
No Image

അദ്ദേഹം ഉള്ളതുകൊണ്ട് മാത്രമാണ് താരങ്ങൾ ആ ടീമിലേക്ക് പോവുന്നത്: റാക്കിറ്റിച്ച്

Football
  •  2 days ago
No Image

തമിഴ്നാട്ടിൽ കസ്റ്റഡി മരണങ്ങൾക്കെതിരെ വിജയുടെ ടിവികെ; സ്റ്റാലിന്റെ 'സോറി മാ സർക്കാർ' എന്ന് പരിഹാസം

National
  •  2 days ago
No Image

'ഗുരുപൂജ രാജ്യത്തിന്റെ സംസ്‌കാരത്തിന്റെ ഭാഗം' പാദപൂജയെ ന്യായീകരിച്ച് ഗവര്‍ണര്‍

Kerala
  •  2 days ago
No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago