HOME
DETAILS

ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തി;പൂനെയിൽ 4 പേർക്ക് ദാരുണാന്ത്യം

  
Ajay
March 20 2025 | 19:03 PM

Driver sets bus on fire in protest over salary cut 4 killed in Pune

പൂനെ: ശമ്പളം കുറച്ചതിൽ പ്രതിഷേധിച്ച് ഡ്രൈവർ ബസിന് തീകൊളുത്തിയ സംഭവത്തിൽ നാല് ജീവനക്കാർക്ക് ദാരുണാന്ത്യം. പൂനെയിലെ ഹിഞ്ചവാഡി പ്രദേശത്ത് വ്യോമ ഗ്രാഫിക്സ് കമ്പനിയുടെ മിനിബസിലാണ് തീപിടിത്തം ഉണ്ടായത്. ജനാർദൻ ഹംബർദേക്കർ എന്ന ഡ്രൈവറാണ് അപകടത്തിന് പിന്നിലെന്ന് പൊലീസ് സ്ഥിരീകരിച്ചു.

കരുതിക്കൂട്ടിയുള്ള പ്രതികാര നടപടി പ്രകാരമാണ് അപകടം എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ വിശാൽ ഗെയ്‌ക്‌വാഡ് വ്യക്തമാക്കി. ഹംബർദേക്കറിന് ശമ്പളം കുറച്ചതിൽ അതൃപ്തിയുണ്ടായിരുന്നതായും, അതിനാൽ ബെൻസീൻ കൊണ്ടുവന്ന് ബസിന് തീകൊളുത്തിയതായും അന്വേഷണത്തിൽ വ്യക്തമായതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ബുധനാഴ്ച രാവിലെ 14 ജീവനക്കാരുമായി ബസ് ജോലിസ്ഥലത്തേക്ക് പോകുമ്പോഴാണ് സംഭവം.പ്രതി ബെൻസീൻ എന്ന ഉയർന്ന സ്ഫോടക ശേഷിയുള്ള രാസവസ്തു കയ്യിൽ കരുതിയിരുന്നു. ടോണറുകൾ തുടയ്ക്കാൻ ഉപയോഗിക്കുന്ന ഒരു തുണിയും അയാൾ ബസിൽ സൂക്ഷിച്ചിരുന്നു. ബസ് ഹിഞ്ചവാഡിക്ക് സമീപം എത്തിയപ്പോൾ പ്രതി സൂക്ഷിച്ചിരുന്ന ബെൻസീൻ നിറച്ച തുണിയിൽ ഡ്രൈവർ തീപിടിപ്പിച്ച് ബസിൽ ഇടുകയായിരുന്നു. അതിനുശേഷം ഓടുന്ന ബസിൽ നിന്ന് ചാടി രക്ഷപ്പെട്ടു.

ശങ്കർ ഷിൻഡെ (63),രാജൻ ചവാൻ (42),ഗുരുദാസ് ലോകരെ (45),സുഭാഷ് ഭോസാലെ (44) എന്നിവരാണ് അപകടത്തിൽ മരണപ്പെട്ടത്.
ഇവർ ബസിന്റെ പിന്നിൽ ഇരിക്കുകയായിരുന്നു, അതിനാൽ എമർജൻസി എക്സിറ്റ് തുറക്കാനാകാതെ വെന്തുമരിക്കുകയായിരുന്നു. കൂടാതെ 6 പേർക്ക് പൊള്ളലേറ്റു, വരും ദിവസങ്ങളിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വരുമെന്ന് പോലീസ് അറിയിച്ചു.പ്രതി ആശുപത്രിയിൽ ചികിത്സയിലാണ്, വരും ദിവസങ്ങളിൽ അറസ്റ്റ് ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി. അന്വേഷണം തുടരുകയാണ്.

A bus driver in Pune set his vehicle on fire in protest against a salary cut, resulting in the tragic death of four people. The incident has sparked outrage, with authorities launching an investigation into the motive and circumstances surrounding the act.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  a day ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  a day ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  2 days ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  2 days ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  2 days ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  2 days ago