HOME
DETAILS

മുത്തങ്ങ സമരം; കേസിൽ 57 പ്രതികൾ; രാത്രി വരെ നീണ്ട കോടതി നടപടികൾ

  
Abishek
March 21 2025 | 02:03 AM

Muthanga strike 57 accused in the case court proceedings lasted until night

കൽപ്പറ്റ: മുത്തങ്ങ സമരവുമായി ബന്ധപ്പെട്ട കേസിൽ ബുധനാഴ്ച ജില്ലാ സെഷൻസ് കോടതിയിൽ സന്ധ്യകഴിഞ്ഞും നടപടികൾ തുടർന്നത് പ്രതികൾക്ക് വിനയായി. തിരുനെല്ലി പഞ്ചായത്തിലെ അപ്പപ്പാറ ഉൾപ്പെടെ വിദൂര പ്രദേശങ്ങളിൽ നിന്നുവന്ന പ്രതികൾ വീടുകളിൽ തിരിച്ചെത്താൻ സാഹസപ്പെടേണ്ടിവന്നു. രാത്രി ഒൻപതോടെയാണ് കോടതി നടപടികൾ അവസാനിച്ചത്. 2003 ഫെബ്രുവരി 19ന് പൊലിസുകാരൻ കെ. വിനോദ് കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട കേസാണ് ഇന്നലെ കോടതി വിളിച്ചത്. ആദിവാസി ഗോത്രമഹാസഭ കോഡിനേറ്റർ എം. ഗീതാനന്ദൻ ഒന്നാംപ്രതിയായ കേസിൽ 57 പ്രതികളാണുള്ളത്. ഇതിൽ 10 പേർ മരിച്ചു. മുത്തങ്ങ സമരം നയിച്ച സി.കെ ജാനു കേസിൽ പ്രതിയല്ല. മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസുകളിൽ മൂന്നെണ്ണം ഇനിയും തീർപ്പായിട്ടില്ല. ഭൂസമരത്തിനിടെ വനത്തിലുണ്ടായ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലും, വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലിസുകാരെ ആക്രമിച്ച് പരുക്കേൽപ്പിക്കൽ, പൊലിസുകാരൻ കെ. വിനോദിന്റെ മരണം എന്നിവയുമായി ബന്ധപ്പെട്ട കേസുകളാണ് തുടരുന്നത്. ഈ മൂന്നു കേസുകളും കൊച്ചി സി.ബി.ഐ കോടതിയിലാണ് നടന്നിരുന്നത്. 2004ലാണ് കുറ്റപത്രം സമർപ്പിച്ചത്. നിലവിൽ തീപിടിത്തവും വനപാലകരെ ബന്ദികളാക്കലുമായി ബന്ധപ്പെട്ട കേസ് എറണാകുളം സി.ജെ.എം  കോടതിയിലും മറ്റു രണ്ടു കേസുകൾ വയനാട് ജില്ലാ സെഷൻസ് കോടതിയിലുമാണ്. വിചാരണക്ക് കൊച്ചിയിൽ ഹാജരാകുന്നതിൽ ആദിവാസികൾ നേരിടുന്ന പ്രയാസങ്ങൾ കണക്കിലെടുത്ത് കേസുകൾ വയനാട് സെഷൻസ് കോടതിയിലേക്ക് മാറ്റുന്നതിന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് അപേക്ഷ നൽകാൻ സി.ബി.ഐ കോടതി ഗോത്രമഹാസഭ നേതൃത്വത്തിന് നിർദേശം നൽകിയതിന്റെ അടിസ്ഥാനത്തിൽ 2015 സെപ്തംബർ 26ന് നൽകിയ അപേക്ഷയിലാണ് 2016ൽ രണ്ട് കേസുകൾ വയനാട്ടിലേക്ക് മാറ്റിയത്. 

കേസിൽ 12 സ്ത്രീകളടക്കം 74 പ്രതികൾ

വനം കൈയേറ്റം ഒഴിപ്പിക്കാനെത്തിയ പൊലിസുകാരെ ആക്രമിച്ച് പരുക്കേൽപ്പിച്ച കേസിൽ 12 സ്ത്രീകളടക്കം 74 പ്രതികളാണുള്ളത്. മുത്തങ്ങ സമരം നയിച്ച സി.കെ ജാനുവും എം. ഗീതാനന്ദനുമാണ് കേസിൽ യഥാക്രമം ഒന്നും രണ്ടും പ്രതികൾ. 

വനത്തിന് തീയിടുകയും വനം ജീവനക്കാരെ ബന്ദികളാക്കുകയും ചെയ്തുവെന്ന കേസിൽ നാല് സ്ത്രീകളടക്കം 53 പേർക്കെതിരെയായിരുന്നു കുറ്റപത്രം. മുത്തങ്ങ സംഭവവുമായി ബന്ധപ്പെട്ട് വനംവകുപ്പ് ചാർജ് ചെയ്ത ഏഴ് കേസുകളിൽ ഒന്ന് സുൽത്താൻ ബത്തേരി ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളിയിരുന്നു. മറ്റു കേസുകൾ സർക്കാർ പിൻവലിച്ചു. 11 കേസുകളാണ് ലോക്കൽ പൊലിസ് രജിസ്റ്റർ ചെയ്തത്. പിന്നീട് ക്രൈംബ്രാഞ്ച് കേസുകളുടെ എണ്ണം ആറാക്കി. സി.ബി.ഐ അന്വേഷണത്തെ തടുർന്നാണ് കേസുകളുടെ എണ്ണം മൂന്നായത്. 
ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നം ദേശീയശ്രദ്ധയിൽ എത്തിച്ചതായിരുന്നു 2003 ജനുവരി നാലിന് മുത്തങ്ങ വനത്തിൽ ആരംഭിച്ച ഭൂസമരം. കേന്ദ്ര വനാവകാശ നിയമത്തിന്റെ നിർമാണത്തിന് കാരണമായത് മുത്തങ്ങ സമരമാണെന്നാണ് ഗോത്രമഹാസഭയുടെ വാദം. സമരം നടന്ന് രണ്ട് പതിറ്റാണ്ട് പിന്നിട്ടിട്ടും ജില്ലയിലെ ആദിവാസി ഭൂപ്രശ്‌നത്തിന് പൂർണ പരിഹാരമായില്ല. ജില്ലയിൽ നിരവധി ആദിവാസി കുടുംബങ്ങൾ ഭൂരഹിതരായി തുടരുകയാണ്.

 

Muthanga strike; 57 accused in the case; court proceedings lasted until night

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറില്‍ ഇന്ന് മുതല്‍ പെട്രോളിനും ഡീലിനും പുതിയ വില; നിരക്ക് വര്‍ധനവ് പ്രാബല്യത്തില്‍ | Qatar July Fuel Prices

qatar
  •  a day ago
No Image

തെലങ്കാനയിലെ കെമിക്കൽ ഫാക്ടറിയിലെ സ്ഫോടനം: മരണസംഖ്യ 42 ആയി ഉയർന്നു; കെട്ടിടത്തിനടിയിൽ നിരവധി മൃതദേഹങ്ങൾ കുടുങ്ങി കിടക്കുന്നു; മരണസംഖ്യ ഉയരുന്നതിൽ ആശങ്ക

National
  •  a day ago
No Image

പുതിയ ഡിജിപിയുടെ ആദ്യ വാർത്താ സമ്മേളനത്തിനിടെ നാടകീയ സംഭവങ്ങൾ; ദുരിതാനുഭവവുമായി മുൻ പൊലിസുകാരൻ

Kerala
  •  a day ago
No Image

യു.എസ് തകര്‍ത്ത് തരിപ്പണമാക്കിയെന്ന് അവകാശപ്പെടുന്ന  ഇറാന്റെ ആണവകേന്ദ്രങ്ങളില്‍ ചെറിയ നാശനഷ്ടങ്ങള്‍ മാത്രം; അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ 

International
  •  a day ago
No Image

യുഎഇയില്‍ ലൈസന്‍സുണ്ടായിട്ടും പ്രവര്‍ത്തിച്ചില്ല; 1,300 കമ്പനികള്‍ക്ക് ലഭിച്ചത് 34 മില്യണ്‍ ദിര്‍ഹമിന്റെ കനത്ത പിഴ 

uae
  •  a day ago
No Image

  മഞ്ഞപ്പിത്തം തലച്ചോറിനെ ബാധിച്ചു, ഞരമ്പുകളില്‍ നീര്‍കെട്ടുണ്ടായി; ഒരു വയസ്സുകാരന്റെ മരണകാരണം തലച്ചോറിലെ ഞരമ്പുകള്‍ പൊട്ടിയതെന്ന് റിപ്പോര്‍ട്ട്

Kerala
  •  a day ago
No Image

വാഹനങ്ങൾ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം; അഞ്ച് പേർക്ക് പരുക്ക്, ഒരാളുടെ നില ഗുരുതരം

Kerala
  •  a day ago
No Image

ഹേമചന്ദ്രന്റെ കൊലപാതകം: ജീവിച്ചിരിപ്പുണ്ടെന്ന് തെളിവുണ്ടാക്കാൻ മൊബൈൽ ഫോൺ ഉപയോഗിച്ചു കുടുബത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം; പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും

Kerala
  •  a day ago
No Image

വി.എസിന്റെ നില അതീവഗുരുതരമായി തുടരുന്നു 

Kerala
  •  a day ago
No Image

ഒമാനില്‍ ഇന്ന് മുതല്‍ ആഭ്യന്തര സാമ്പത്തിക ഇടപാടുകള്‍ക്ക് 'ഐബാന്‍' നമ്പര്‍ നിര്‍ബന്ധം

oman
  •  a day ago