HOME
DETAILS

80 ശതമാനം കിണറുകളും ബാക്ടീരിയയുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെടുന്നു; വേണ്ടത് ജലസാക്ഷരത

  
എം. ശംസുദ്ദീൻ ഫൈസി
March 22, 2025 | 2:56 AM

80 percent of wells are contaminated due to the presence of bacteria water literacy is needed

മലപ്പുറം: കേരളം ജലഗുണമേന്മയിൽ പിന്നിലേക്ക് നടക്കുന്നു. വായു, ഭക്ഷണം എന്നിവയുടെ ഗുണമേന്മയുടെ കാര്യത്തിൽ ശരാശരി നിലവാരം പുലർത്തുമ്പോഴും ജലം വലിയ തോതിൽ മലിനീകരിക്കപ്പെടുകയാണ്.  65 ലക്ഷമാണ് കേരളത്തിലെ കിണറുകളുടെ സാന്ദ്രത. 80ശതമാനം കിണറുകളും വിവിധതരം ബാക്റ്റീരിയകളുടെ സാന്നിധ്യം മൂലം മലിനീകരിക്കപ്പെട്ടതായാണ് പഠനങ്ങൾ. മണ്ണിലുള്ള ബാക്റ്റീരിയകളും ജീവിവിസർജ്യങ്ങളിൽ നിന്നുള്ള ബാക്റ്റീരിയകളും നിറഞ്ഞാണ് ഭൂരിഭാഗം കിണർ ജലവും മലിനമാവുന്നത്.സെപ്റ്റിക്ക് ടാങ്കുകളും കിണറുകളും സ്ഥിതിചെയ്യുന്ന അകലം അടുത്തകാലത്തായി കുറഞ്ഞുവന്നതു മലിനീകരണത്തിനു ആക്കം കൂട്ടിയിട്ടുണ്ട്. നേരത്തെ ഇവതമ്മിൽ 15 മീറ്റർ അകലം വേണമെന്നായിരുന്നു നിശ്ചയിച്ചിരുന്നത്.

 ഇപ്പോഴത് ഏഴര മീറ്ററാക്കി ചുരുക്കി. ഈ അകലവും പലപ്പോഴും പാലിക്കപ്പെടാറില്ല. ഇതുകാരണം  സെപ്റ്റിക്ക് ടാങ്കുകളിൽ നിന്നെത്തുന്ന മലിനജലം കിണറുകളിൽ പതിക്കുന്നത് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങൾക്ക് കാരണമാവുന്നുണ്ട്.  ജനങ്ങൾ തിങ്ങിപ്പാർക്കുന്ന  തീരപ്രദേശങ്ങളിലാണ് കൂടുതലും മലിനമാവുന്നത്. തീരദേശങ്ങളിൽ അടുത്തടുത്ത്  താമസിക്കുന്നവരാണ്. സെപ്റ്റിക് ടാങ്കുകൾക്ക് സമീപമായിരിക്കും കിണറുകൾ. മലിനീകരണ സാധ്യത കണ്ടത്തിയാലും  ഉപയോഗിക്കുന്നതിന് മുമ്പ് കിണർ വെള്ളത്തിൽ ക്ലോറിനേഷൻ നടത്താത്തത് രോഗസാധ്യത വർധിപ്പിക്കുന്നു.

ശരിയായി ക്ലോറിനേഷൻ നടത്തിയാൽ ബാക്റ്റീരിയകളെ തുരത്താനാവും. കിണർ വെള്ളത്തിലെ ബാക്ടീരിയകൾ  ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളും നിരവധിയാണ്. ഇത്തരംവെള്ളം ഉപയോഗിച്ചതുമൂലം വിവിധ രോഗങ്ങൾക്കാണ് ഇടയാക്കുന്നത്. പ്രളയകാലത്ത് വലിയ തോതിൽ കോളി ഫോം ബാക്ടീരിയകൾ വെള്ളത്തിൽ കലർന്നതായി കണ്ടത്തിയിരുന്നു. 

വെള്ളത്തിന്റെ ഉയർന്ന അമ്ലത കിണർ വെള്ളത്തിന്റെ മലിനീകരണത്തിനു കാരണമാവുന്നതായി കണ്ടത്തിയിട്ടുണ്ട്. 6.5ന്റെയും 8.5ന്റെയും ഇടയിലായിരിക്കണം വെളളത്തിലെ പി.എച്ചിന്റെ അളവ്. എന്നാൽ പല കിണറുകളും പി.എച്ച് 6.5നു താഴെയാണ്. ശുദ്ധജലത്തിന്റെ പി.എച്ച് നിരക്ക് 7 ആണ്.  ഏഴിൽ താഴെയാണ്  പി.എച്ച് നിരക്ക് എങ്കിൽ വെളളത്തിന്റെ അമ്ലത കൂടുതലായിരിക്കും.  വെള്ളത്തിൽ ഇരുമ്പിന്റെ അംശം കൂടുതലാവുന്നതും കിണർവെള്ളം മലിനീകരിക്കപ്പെടുന്നഘടകമാണ്. വേനൽ കാലത്ത് ചെങ്കൽ നിറഞ്ഞ ഭൂപ്രദേശങ്ങളിലാണ് ഇതുകൂടുതൽ കാണപ്പെടുന്നത്. 

 

80 ശതമാനം രോഗവും ജലജന്യം

റിപ്പോർട്ട് ചെയ്യുന്ന രോഗങ്ങളിൽ 80 ശതമാനവും ജലത്തിലൂടെ പകരുന്നവയാണ്. മഞ്ഞപ്പിത്തം, കോളറ, വയറുകടി തുടങ്ങിയ ജലജന്യ രോഗങ്ങൾക്ക് മുഖ്യകാരണമാവുന്നത് ശുദ്ധമായ കുടിവെള്ളത്തിന്റെ അഭാവമാണന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നു ലോകത്ത് ഓരോ എട്ട് സെക്കൻഡിലും  ഒരു കുഞ്ഞ് വീതം ജലജന്യരോഗം കാരണം മരണപ്പെടുന്നതായി ലോകാരോഗ്യസംഘടനയും സാക്ഷ്യപ്പെടുത്തുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  a day ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  a day ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  a day ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  a day ago
No Image

രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമം; പാലാ നഗരസഭ ഇനി യു.ഡി.എഫ് ഭരണത്തിലേക്ക്; ഇരുപത്തിയൊന്നുകാരി ദിയ പുളിക്കക്കണ്ടം ചെയർപേഴ്സണാകും

Kerala
  •  a day ago
No Image

ഒഡീഷയിൽ വൻ ഏറ്റുമുട്ടൽ: പിടികിട്ടാപ്പുള്ളിയായ മാവോയിസ്റ്റ് കമാൻഡർ ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു

Kerala
  •  a day ago
No Image

കൊല്ലത്ത് ക്രിസ്മസ്-പുതുവർഷ ആഘോഷങ്ങൾ ലക്ഷ്യമിട്ട് എംഡിഎംഎ വില്പന; ഡിവൈഎഫ്ഐ നേതാവും സുഹൃത്തും പിടിയിൽ

Kerala
  •  2 days ago
No Image

ഡിസംബര്‍ 25ന് ക്രിസ്മസ് ആഘോഷിക്കാത്ത രാജ്യങ്ങള്‍; കാരണവും അറിയാം

International
  •  2 days ago
No Image

വൻ കവർച്ച; ക്രിസ്മസിന് വീട്ടുകാർ പള്ളിയിൽ പോയ സമയം നോക്കി 60 പവൻ കവർന്നു

Kerala
  •  2 days ago