
ശാസ്ത്ര കുതുകികളെ ആകര്‍ഷിപ്പിച്ച് കോട്ടണ്‍ഹില്‍ സ്‌കൂളിലെ നാഫോ ഗ്ലോബലിന്റെ ആസ്‌ട്രോണമി ലാബ്

കുവൈത്ത് സിറ്റി: ബഹിരാകാശ പര്യവേക്ഷണങ്ങളെ കുറിച്ചുള്ള ചര്‍ച്ചകള്‍ സുഗമമാക്കുക, സംവേദനാന്മകമായ പഠനാനുഭവങ്ങളിലൂടെ ജ്യോതി ശാസ്ത്രത്തിലും ഗ്രഹ ശാസ്ത്രത്തിലും കുട്ടികള്‍ക്ക് താല്‍പ്പര്യം വളര്‍ത്തുക എന്നീ ലക്ഷ്യവുമായി നാഫോ ഗ്ലോബലിന്റെ അസ്‌ട്രോണമി ലാബ് തിരുവനന്തപുരത്തെ ഗവ. ഹയര്‍സെക്കന്‍ഡറി ഗേള്‍സ് സ്‌കൂള്‍ കോട്ടണ്‍ ഹില്ലില്‍ പ്രവര്‍ത്തനം ആരംഭിച്ചു.
പുരാതന ജ്യോതി ശാസ്ത്ര സാങ്കേതിക വിദ്യകള്‍, രാശി ചിഹ്നങ്ങള്‍ എന്നിവ വിശദീകരിക്കുന്ന എല്‍ഇഡി ചുമരുകള്‍, ചന്ദ്രന്റെയും ചൊവ്വയുടെയും സവിശേഷതകള്‍ മനസിലാക്കാന്‍ ത്രീഡി മാതൃകകള്‍ കൃത്രിമ ഉപകരണങ്ങള്‍, റോവറുകള്‍, പിഎസ്എല്‍വി, ജിഎസ്എല്‍വി റോക്കറ്റുകള്‍, ചന്ദ്രയാന്‍ തുടങ്ങിയവയുടെ മാതൃകകള്‍, നക്ഷത്രങ്ങളെയും മറ്റു ഗ്രഹങ്ങളെയും നിരീക്ഷിക്കാന്‍ ടെലെസ്‌കോപ്പ്, സൗരയൂധം, ചന്ദ്രഗ്രഹണം, സൂര്യ ഗ്രഹണം എന്നിവയുടെ ത്രിമാന ദൃശ്യവിഷ്‌ക്കാരം, നിരവധി പരീക്ഷണോപകരണങ്ങള്‍ എന്നിവയും ലാബില്‍ ഒരുക്കിയിട്ടുണ്ട്.
ശാസ്ത്ര പഠനം എളുപ്പമാക്കുന്നതിനുള്ള പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, സ്പീക്കര്‍ സിസ്റ്റം എന്നിവയടക്കം നിരവധി പഠനോപകരണങ്ങളും ലാബില്‍ സജ്ജമാണ്. സന്നദ്ധ സംഘടനയായ നാഫോ ഗ്ലോബലിന്റെ ധനസഹായത്തോടെയാണ് ലാബ് ഒരുക്കിയത്.
നാഫോ കുവൈത്ത് ഉപദേശക സമിതി അധ്യക്ഷന്‍ വിആര്‍ വിജയന്‍ നായര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാഫോ ഇന്ത്യ സെക്രട്ടറി മുരളി എസ് നായര്‍ സ്വാഗതം പറഞ്ഞു. മുഖ്യാതിഥി വി.എസ്.എസ്.സി ഡയറക്ടര്‍ ഡേ. എസ് ഉണ്ണികൃഷ്ണന്‍ നായര്‍ നിലവിളക്ക് കൊളുത്തി ലാബിന്റെ ഉദ്ഘാടനം ചെയ്തു. തിരുവിതാംക്കൂര്‍ രാജകുടുംബാംഗവും നാഫോ ഗ്ലോബലിന്റെ ഡോക്ടറിന്‍ മെന്ററും ആയ ആദിത്യ വര്‍മ്മ തമ്പുരാന്‍ ലാബിന്റെ താക്കോല്‍ ദാനകര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ഗ്രീഷ്മക്ക് നല്‍കി നിര്‍വഹിച്ചു. ചന്ദ്രയാന്‍ പദ്ധതിയുടെ പ്രധാന പങ്കാളിയായിരുന്ന വി.എസ്.എസ്.സി മുന്‍ ശാസ്ത്രജ്ഞ ജയാ ജി നായര്‍, ഐ.ഐ.എസ്.ടിയിലെ പ്രൊഫസ്സര്‍ ഡോ. ആനന്ദ നാരായണന്‍, വി.എസ്.എസ്.സിയുടെ ഡെപ്യൂട്ടി പ്രൊജക്റ്റ് ഡയറക്ടര്‍ കിരണ്‍ മോഹന്‍, പ്രൊജക്റ്റ് കണ്‍സല്‍ട്ടന്റ് രാഹുല്‍ രാധാകൃഷ്ണന്‍ എന്നിവര്‍ സാങ്കേതിക പ്രഭാഷണം നടത്തി.
നാഫോ കുവൈത്ത് ജനറല്‍ സെക്രട്ടറി നവീന്‍ സിപി, വൈസ് പ്രസിഡന്റ് അനീഷ് നായര്‍, ട്രഷറര്‍ ഉണ്ണികൃഷ്ണന്‍ ബി കുറുപ്പ്, സാമൂഹിക ക്ഷേമ കണ്‍വീനര്‍ മഹേഷ് ഭാസ്‌ക്കര്‍ എന്നിവര്‍ അതിഥികളെ പരിചയപ്പെടുത്തി. ചടങ്ങില്‍ നാഫോ ഇന്ത്യ വൈസ് പ്രസിഡന്റ് പി ബാലസുന്ദരന്‍ നായര്‍, ജോയിന്റ് സെക്രട്ടറി സി കൃഷ്ണ കുമാര്‍, ഹെഡ്മിസ്‌ട്രെസ് ജി ഗീത, എസ് അനിത, പിടിഎ പ്രസിഡന്റ് ഡോ. അരുണ്‍ മോഹന്‍, എസ്എംസി ചെയര്‍മാന്‍ എംഎസ് ബ്രിജിത്താല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. പ്രൊജക്റ്റ് കണ്‍വീനര്‍ പിഎസ് കൃഷ്ണകുമാര്‍ നന്ദി പറഞ്ഞു.
ലാബ് സന്ദര്‍ശനത്തില്‍ വി.എസ്.എസ്.സി ഡയറക്ടര്‍ എസ് ഉണ്ണികൃഷ്ണന്‍ നായരും മറ്റു പ്രമുഖ ശാസ്ത്രജ്ഞരും കുട്ടികളുമായി സംവദിച്ചു.
തിരുവിതാംക്കൂര്‍ രാജകുടുംബാംഗവും നാഫോ ഗ്ലോബലിന്റെ ഡോക്ടറിന്‍ മെന്ററുമായ ആദിത്യ വര്‍മ്മ തമ്പുരാന്‍ ലാബിന്റെ താക്കോല്‍ ദാനകര്‍മ്മം സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ഗ്രീഷ്മക്ക് നല്‍കി നിര്‍വഹിക്കുന്നു
NAFO Global astronomy lab at Cottonhill School attracts science enthusiasts
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മോക് ഡ്രിൽ പൂർത്തിയായി; കോഴിക്കോട് കോർപ്പറേഷനിൽ ആശയക്കുഴപ്പം, സൈറൺ ഞെട്ടിച്ചു
Kerala
• 2 days ago
വേണ്ടത് വെറും മൂന്ന് ഗോൾ; ലോക ഫുട്ബോൾ കാൽചുവട്ടിലാക്കാൻ ഒരുങ്ങി റൊണാൾഡോ
Football
• 2 days ago
‘ഓപ്പറേഷൻ സിന്ദൂർ’ 25 സിന്ദൂരങ്ങളുടെ പ്രതികാരം: ഇന്ത്യൻ സൈന്യം ഭീകരർക്ക് നൽകിയ സർജിക്കൽ തീവ്രാക്രമണം
National
• 2 days ago
'നാളെ പാകിസ്താനോട് യുദ്ധം ചെയ്യേണ്ടി വന്നാലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കേന്ദ്ര സർക്കാരിനൊപ്പം നിൽക്കും'; കെ മുരളീധരൻ
Kerala
• 2 days ago
ഇന്ന് വൈകിട്ട് 4 മുതൽ മോക്ക് ഡ്രിൽ: സൈറണുകൾ മുഴങ്ങും, വൈദ്യുതി നിലയ്ക്കും
National
• 2 days ago
ഓപ്പറേഷന്‍ സിന്ദൂര്‍: മെയ് 10വരെ രാജ്യത്തെ 11 നഗരങ്ങളിലേക്കുള്ള വിമാന സര്‍വിസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ
Kerala
• 2 days ago
ഇന്ത്യന്‍ തിരിച്ചടിയില്‍ ജയ്‌ഷെ തലവന്റെ പത്ത് കുടുംബാംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടു- റിപ്പോര്‍ട്ട്
National
• 2 days ago.png?w=200&q=75)
ഇന്ത്യൻ പാസ്‌പോർട്ട് ഉടമകൾക്ക് ഈ വർഷം വിസയില്ലാതെ യാത്ര ചെയ്യാവുന്ന 58 രാജ്യങ്ങൾ ഏതെല്ലാം
National
• 2 days ago
തൊഴിൽ ശക്തിയിലെ അസന്തുലിതാവസ്ഥ; ഓരോ സ്ഥപനത്തിലും കുറഞ്ഞത് ഒരു ഒമാനി പൗരനെയെങ്കിലും നിയമിക്കണമെന്ന് ഒമാൻ
oman
• 2 days ago
പാകിസ്ഥാനിലേക്കുള്ള വിമാന സർവീസ് നിർത്തി വെച്ച് ഖത്തർ എയർവെയ്‌സ്
qatar
• 2 days ago
ഓപ്പറേഷൻ സിന്ദൂർ; പാകിസ്ഥാനിലേക്കുള്ള നിരവധി സർവിസുകൾ റദ്ദാക്കി എമിറേറ്റ്സ്
uae
• 2 days ago.png?w=200&q=75)
ഓപ്പറേഷൻ സിന്ദൂർ ബ്രീഫിംഗിൽ താരങ്ങളായ സൈന്യത്തിന്റെ വനിതാ മുഖങ്ങൾ
National
• 2 days ago
ഇന്നും കൂടി, ഇനിയും കുതിക്കാന്‍ സാധ്യത, പൊന്നു വേണ്ടവര്‍ ഇന്ന് തന്നെ വാങ്ങിക്കോ
Business
• 2 days ago
ഭീകരവാദത്തിനെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് പൂർണ പിന്തുണ അറിയിച്ച് ഖത്തർ
qatar
• 2 days ago
ഹജ്ജ് തിരിച്ചറിയല്‍ കാര്‍ഡ് നഷ്ടപ്പെട്ടാല്‍ എന്തുചെയ്യണം? വിശദീകരിച്ച് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
അബൂദബിയിലെ സ്കൂളുകളിൽ മൊബൈൽ ഫോൺ, സ്മാർട് വാച്ച്, ഇലക്രോണിക് ഗെയിമിങ്ങ് ഉപകരണങ്ങൾ എന്നിവക്ക് വിലക്ക്
uae
• 2 days ago
ദുബൈയിലെ ഗതാഗതക്കുരുക്കിനു പ്രധാന കാരണങ്ങള്‍ ഇവയാണ്; ആര്‍ടിഎ കുരുക്ക് അഴിക്കാന്‍ പദ്ധതിയിടുന്നത് ഇങ്ങനെ
uae
• 2 days ago
ഓപറേഷന് സിന്ദൂര്‍: ഇന്ത്യക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജപ്രചാരണവുമായി പാകിസ്ഥാന്, പങ്കുവെക്കരുതെന്ന് പ്രതിരോധമന്ത്രാലയം
National
• 2 days ago
ഹജ്ജ് നിയമങ്ങള്‍ ലംഘിച്ച 42 പ്രവാസികള്‍ സഊദിയില്‍ അറസ്റ്റില്‍
Saudi-arabia
• 2 days ago
രണ്ട് വര്‍ഷത്തിനകം 1,500 പേർക്ക് ജോലിയുമായി എമിറേറ്റ്സ് എയർലൈൻ
uae
• 2 days ago
ഓപറേഷന് സിന്ദൂര്‍: 'അതിര്‍ത്തി കടന്നുള്ള എല്ലാ ആക്രമണത്തിനും മറുപടി നല്‍കി, ഇന്ത്യയുടെ തിരിച്ചടി ഭീകരതക്കെതിരെ' വിദേശകാര്യ സെക്രട്ടറി
National
• 2 days ago