HOME
DETAILS

മെസിയില്ലാതെ ഉറുഗ്വായെ തകർത്തു; അർജന്റൈൻ ലോകകപ്പ് ഹീറോക്ക് വമ്പൻ നേട്ടം

  
Sudev
March 22 2025 | 14:03 PM

emiliano martnez create a new record in Argentina football team history

2026 ലോകകപ്പ് യോഗ്യത മത്സരത്തിൽ ഉറുഗ്വായെ പരാജയപ്പെടുത്തി അർജന്റീന തകർപ്പൻ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീന വിജയിച്ചത്. മത്സരത്തിൽ അർജന്റീനക്കൊപ്പം ഒരു പുതിയ നാഴികക്കല്ലാണ് ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് സ്വന്തമാക്കിയത്. അർജന്റീനക്കായി 50 മത്സരങ്ങൾ പൂർത്തിയാക്കാനാണ് എമിലിയാനോക്ക് സാധിച്ചത്. 

ഈ മത്സരങ്ങളിൽ നിന്നുമായി 36 ക്ലീൻ ഷീറ്റുകളാണ് മാർട്ടിനസ് സ്വന്തമാക്കിയിട്ടുള്ളത്. അർജന്റീനക്കൊപ്പം നാല് കിരീടങ്ങളാണ് സമീപ കാലങ്ങളിൽ മാർട്ടിനസ് നേടിയെടുത്തത്. അർജന്റീനക്കായി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിക്കുന്ന മൂന്നാമത്തെ ഗോൾ കീപ്പർ കൂടിയാണ് മാർട്ടിനസ്. 94 മത്സരങ്ങളിൽ അർജന്റീനയുടെ ഗോൾ കീപ്പറായി കളത്തിലിറങ്ങിയ സെർജിയോ റൊമേറോയാണ് ഈ പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. 54 മത്സരങ്ങളുമായി ഉബാൾഡോ ഫില്ലോളിനിയുമാണ് രണ്ടാം സ്ഥാനത്തുള്ളത്. 

അതേസമയം മത്സരത്തിൽ സൂപ്പർ താരം ലയണൽ മെസി ഇല്ലാതെയായിരുന്നു അർജന്റീന കളത്തിലിറങ്ങിയത്. മേജർ ലീഗ് സോക്കറിൽ അറ്റ്ലാൻഡ യൂണൈറ്റഡിനെതിരെയുള്ള മത്സരത്തിലായിരുന്നു മെസിക്ക് പരുക്ക് പറ്റിയിരുന്നത്. അർജന്റീനക്കായി തിയാഗോ അൽമാഡയാണ് ഗോൾ നേടിയത്. മത്സരത്തിൽ രണ്ടാം പകുതിയിൽ ആയിരുന്നു താരത്തിന്റെ ഗോൾ പിറന്നത്. എതിർ ടീമിന്റെ പോസ്റ്റിന്റെ പുറത്തു നിന്നും ഒരു തകർപ്പൻ ഷോട്ടിലൂടെ താരം ലക്ഷ്യം കാണുകയായിരുന്നു. മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ നിക്കോളാസ് ഗോൺസാലസ് ചുവപ്പ് കാർഡ് കണ്ട് പുറത്തായിരുന്നു. 

ലാറ്റിനമേരിക്കൻ ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ 13 മത്സരങ്ങളിൽ നിന്നും ഒമ്പത് വിജയവും ഒരു സമനിലയും മൂന്ന് തോൽവിയുമായി 28 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് അർജൻറീന. 22 പോയിന്റോടെ ഇക്വഡോർ രണ്ടാം സ്ഥാനത്തും 21 പോയിന്റ് നേടിയ ബ്രസീൽ മൂന്നാം സ്ഥാനത്തുമാണ് ഉള്ളത്. മാർച്ച് 26ന്‌ ബ്രസീലിനിനെതിരെയാണ് അർജന്റീനയുടെ അടുത്ത മത്സരം. 2026 ഫിഫ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് ആതിഥേയരാകുന്നത്.

 

Emiliano Martnez create a new record in Argentina football team history 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  a day ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  a day ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  a day ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  a day ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  2 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  2 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  2 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  2 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  2 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  2 days ago

No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  2 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  2 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  2 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  2 days ago