HOME
DETAILS

ശിശുക്ഷേമ സമിതിയില്‍ അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ ദുരൂഹ മരണം; കാരണം ന്യൂമോണിയ

  
March 22 2025 | 18:03 PM

Mysterious Death of 55-Month-Old Baby at Child Welfare Committee Pneumonia Confirmed

തിരുവനന്തപുരം: ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലുണ്ടായിരുന്ന അഞ്ചരമാസം പ്രായമുള്ള കുഞ്ഞിന്റെ മരണം ന്യൂമോണിയ മൂലമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് വ്യക്തമാക്കുന്നു. കുഞ്ഞിന് അണുബാധയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടർന്ന് ഇന്ന് രാവിലെ ആശുപത്രിയിലെത്തിച്ച കുഞ്ഞ്, രണ്ട് മണിക്കൂറിനകം മരിക്കുകയായിരുന്നു.

ഈ മാസം മാത്രം ശിശുക്ഷേമ സമിതിയിൽ മരിക്കുന്ന രണ്ടാമത്തെ കുഞ്ഞാണിത്. ഫെബ്രുവരി 28ന് ഒന്നരവയസ്സുള്ള മറ്റൊരു കുട്ടിയും സമിതിയുടെ സംരക്ഷണത്തിൽ വച്ചാണ് മരണപ്പെട്ടത്.

കുഞ്ഞ് രണ്ട് ആഴ്ചയായി അണുബാധയെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നും ഒരു ആഴ്ച മുമ്പ് ഡിസ്ചാർജ് ചെയ്തതാണെന്നും സമിതി അധികൃതർ വ്യക്തമാക്കി. മരണ വാർത്തയെ തുടർന്ന് സംരക്ഷണത്തിലുള്ള മറ്റ് കുട്ടികൾക്ക് വൈദ്യപരിശോധന നടത്തി, മൂന്നു പേരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചിട്ടുണ്ടെങ്കിലും, പ്രധാന കെട്ടിടത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കുട്ടികളെ സമീപത്തുള്ള ഹോട്ടലിന്റെ മുകളിലുള്ള ഒരു ലോഡ്ജിൽ താമസിപ്പിച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്. ഭാരവാഹികൾക്ക് മികച്ച സജീകരണങ്ങളുണ്ടായിരിക്കെ കുട്ടികൾ ദുരിതത്തിലാണ് എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. ശിശുക്ഷേമ സമിതിയിലെ കുട്ടികളുടെ പരിപാലനത്തിലെ വീഴ്ചകളെക്കുറിച്ച് നേരത്തെയും നിരവധി ആരോപണങ്ങൾ ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

A five-and-a-half-month-old baby under the care of the Child Welfare Committee (CWC) has died, with the postmortem report confirming pneumonia as the cause. The infant was reportedly suffering from an infection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  5 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  5 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  5 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  5 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  5 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  5 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  5 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  5 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  5 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  5 days ago