മുഴപ്പിലങ്ങാട് സൂരജ് വധം: രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്ക് ജീവപര്യന്തം, പതിനൊന്നാം പ്രതിക്ക് മൂന്നു വര്‍ഷം കഠിന തടവ്
കണ്ണൂര്‍: മുഴപ്പിലങ്ങാട് സൂരജ് വധക്കേസില്‍ എട്ട് പ്രതികള്‍ക്ക് ജീവപര്യന്തം. രണ്ട് മുതല്‍ ഒന്‍പത് വരെ പ്രതികള്‍ക്കാണ് ജീവപര്യന്തം. പതിനൊന്നാം പ്രതിക്ക മൂന്നു വര്‍ഷം കഠിന തടവും വിധിച്ചു.തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പിഎം മനോജിന്റെ സഹോദരന്‍ മനോജ് നാരായണന്‍, ടിപി വധക്കേസ് പ്രതി ടികെ രജീഷ് എന്നിവരടക്കമുള്ള പ്രതികള്‍ക്കാണ് ജീവപര്യന്തം വിധിച്ചിരിക്കുന്നത്.
കേസില്‍ ഒമ്പത് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് കോടതി നേരത്തേ കണ്ടെത്തിയിരുന്നു. സൂരജ് വധക്കേസിലെ പത്താം പ്രതിയെ വെറുതെവിട്ടിരുന്നു.
സി.പി.എം വിട്ട് ബിജെപിയില്‍ ചേര്‍ന്ന വിരോധത്തില്‍ 2005 ഓഗസ്റ്റ് ഏഴിനാണ് പ്രതികള്‍ സൂരജിനെ കൊലപ്പെടുത്തിയത്. ബോംബെറിഞ്ഞ ശേഷം പ്രതികള്‍ മാരകായുധങ്ങളുമായി സൂരജിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
സൂരജ് വധകേസില്‍ പ്രതികളായിരുന്ന ടിപി രവീന്ദ്രനും പികെ ശംസുദ്ദീനും മരണപ്പെട്ടിരുന്നു. കൊല്ലപ്പെടുന്നതിന് ആറു മാസം മുമ്പും സി.പി.എം പ്രവര്‍ത്തകര്‍ സൂരജിനെ ആക്രമിച്ചിരുന്നു. അന്നത്തെ ആക്രമണത്തിന്റെ ഫലമായി ആറു മാസത്തോളം കിടപ്പിലായിരുന്നു സൂരജ്. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് സൂരജ് വീണ്ടും ആക്രമണത്തിന് ഇരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."