
മുംബൈ കോമഡി ക്ലബ് അടച്ചുപൂട്ടൽ; മുറിവുപറ്റിയ അഭിപ്രായ സ്വാതാന്ത്രത്തെ ശിവസേന പിന്നെയും വേദനിപ്പിക്കുമ്പോൾ

പ്രശസ്ത സ്റ്റാൻഡ്-അപ്പ് കൊമേഡിയന്മാരായ കുനാൽ കമ്രയുടെയും സമയ് റെയ്നയുടെയും വേദിയായിരുന്ന മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ് അടച്ചുപൂട്ടൂന്നു. പുതിയ സംഭവം ഇന്ത്യൻ ജനാധിപത്യത്തിന്റെ മൂല്യമായ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് നേരെയുള്ള കടുത്ത വെല്ലുവിളിയുടെ ഏറ്റവും പുതിയ തെളിവായി കാണാതിരിക്കാനാവില്ല. മഹാരാഷ്ട്രയിൽ ശിവസേനയുടെ (ഏക്‌നാഥ് ഷിന്‍ഡെ വിഭാഗം) ഗുണ്ടായിസത്തിന്റെയും അധികാര ദുർവിനിയോഗത്തിന്റെയും ഏറ്റവും പുതിയ തെളിവാണ് നിലവിലെ സംഭവം.
ക്രിയാത്മകമായോ സർഗ്ഗാത്മകമായോ ഒരു നേതൃത്വത്തിനോടുള്ള വിയോജിപ്പുകൾ അവതരിപ്പിച്ചതിലൂടെ ഇവരെ രാജ്യദ്രോഹികളായി ശിവസേന മുദ്രചാർത്തി.
ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19(1)(a) എല്ലാ പൗരന്മാർക്കും സ്വതന്ത്രാഭിപ്രായ പ്രകടനത്തിനുള്ള അവകാശം ഉറപ്പാക്കുന്നു. എന്നാൽ, ശിവസേനയുടെ പ്രവർത്തി ഈ അവകാശത്തിന്റെ നഗ്നമായ ലംഘനമാണ്. കലാകാരന്മാർക്ക് തങ്ങളുടെ ചിന്തകൾ പ്രകടിപ്പിക്കാൻ പോലും സ്വാതന്ത്ര്യമില്ലെങ്കിൽ, ജനാധിപത്യം എന്നത് വെറും വാക്കായി ചുരുങ്ങുന്നു. കുനാൽ കമ്ര ഒരു കൊമേഡിയനാണ്, അയാളുടെ ജോലി സമൂഹത്തെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയുമാണ്. കുനാൽ കമ്രയുടെ കോമെഡിയിൽ ചിന്തിക്കാനുള്ള വസ്തുതകൾ ഏറെയുണ്ട്, എന്ത് ചെയ്യാമെന്നോർത്ത് ആളുകൾ ചിരിച്ചതായിരിക്കാം ശിവസേനയെ ചൊടിപ്പിച്ചത്. അഭിപ്രായ സ്വാതന്ത്രത്തിന്റെ പേരിൽ രാജ്യദ്രോഹ പട്ടം ചാർത്തുന്ന തീവ്ര ഹിന്ദുത്വ അജണ്ടകളുടെ ഏറ്റവും പുതിയ ഉദാഹരണം മാത്രമാണ് നിലവിലെ സംഭവം.
" ആർട്ടിക്കിൾ 19(1)(എ) ഓരോ പൗരനും സ്വന്തം കാഴ്ചപ്പാടുകളോ ആശയങ്ങളോ വായിലൂടെയോ എഴുത്തിലൂടെയോ അച്ചടിയിലൂടെയോ ചിത്രങ്ങളിലൂടെയോ മറ്റേതെങ്കിലും ആവിഷ്‌കാര മാധ്യമങ്ങളിലൂടെയോ പ്രകടിപ്പിക്കാനുള്ള അവകാശം ഉറപ്പുനൽകുന്നു. ആരോഗ്യകരവും പുരോഗമനപരവും ജനാധിപത്യപരവുമായ ഒരു സമൂഹത്തിൻ്റെ "കവചമായി" ഇത് കണക്കാക്കപ്പെടുന്നു "
സംഭവത്തിന്റെ പശ്ചാത്തലം (wacth youtube video)
കുനാൽ കമ്രയുടെ നയാ ഭാരത് എന്ന സ്റ്റാൻഡ്-അപ്പ് ഷോയിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പരിഹസിച്ചതാണ് വിവാദത്തിന് തിരികൊളുത്തിയത്. ‘ദിൽ തോ പാഗൽ ഹേ’ എന്ന ഗാനത്തിന്റെ പാരഡി വഴി 2022-ൽ ശിവസേനയെ പിളർത്തി ഉദ്ധവ് താക്കറെ സർക്കാരിനെ താഴെയിറക്കിയ ഷിന്‍ഡെയുടെ രാഷ്ട്രീയ നാടകത്തെ കളിയാക്കി. ഈ പരിഹാസം ശിവസേന പ്രവർത്തകർക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. മാർച്ച് 23, 2025-ന്, ഷിന്ദെ വിഭാഗത്തിലെ യുവസേനാ അംഗങ്ങൾ ഹാബിറ്റാറ്റ് ക്ലബ് ആക്രമിക്കുകയും സ്റ്റുഡിയോ തകർക്കുകയും ചെയ്തു. ഈ ഗുണ്ടായിസത്തിന് ശേഷം, “സ്വതന്ത്രാഭിപ്രായ പ്രകടനത്തിന് സുരക്ഷിതമായ വേദി ഉറപ്പാക്കുന്നത് വരെ” ക്ലബ് അടച്ചിടുകയാണെന്ന് മാനേജ്മെന്റ് പ്രഖ്യാപിച്ചു.

ശിവസേനയുടെ അധികാര മസ്തിഷ്കം
ശിവസേന, ഒരുകാലത്ത് മഹാരാഷ്ട്രയിൽ ‘മറാത്തി മനുഷ്യരുടെ’ അവകാശങ്ങൾക്കായി പോരാടിയ പാർട്ടിയായിരുന്നു. എന്നാൽ, ബാൽ താക്കറെയുടെ കാലം മുതൽ തന്നെ, ഈ പാർട്ടി അധികാരത്തിന്റെ പേര് പറഞ്ഞ് ഭീഷണിയും ഗുണ്ടായിസവും ആയുധമാക്കിയിട്ടുണ്ട്. ഇന്ന് ഏക്‌നാഥ് ഷിന്‍ഡെയുടെ നേതൃത്വത്തിൽ, ശിവസേന ഒരു രാഷ്ട്രീയ പാർട്ടി എന്നതിനപ്പുറം, വിമർശനങ്ങളെ അടിച്ചമർത്തുന്ന ഒരു ഗുണ്ടാസംഘമായി മാറിയിരിക്കുന്നു. കമ്രയുടെ പരിഹാസം ഒരു വ്യക്തിഗത ആക്രമണമല്ല, മറിച്ച് ഷിന്‍ഡെയുടെ രാഷ്ട്രീയ വഞ്ചനയെ ചോദ്യം ചെയ്യുന്ന ഒരു കലാപരമായ പ്രകടനമായിരുന്നു. എന്നിട്ടും, ശിവസേനയ്ക്ക് ഇത് സഹിക്കാൻ കഴിഞ്ഞില്ല. അവർ നിയമം കൈയിലെടുത്ത് ഒരു സ്വകാര്യ സ്ഥാപനത്തെ തകർത്തു. അടിവരയിട്ടു പറയാം ജനാതിപത്യ ഇന്ത്യയിൽ ജനാധിപത്യത്തിന്റെ മുഖത്തേറ്റ പ്രഹരമാണിത്.

ഷിന്‍ഡെയുടെ ‘വിജയം’, ജനാധിപത്യത്തിന്റെ പരാജയം
ഏക്‌നാഥ് ഷിന്‍ഡെ, ഒരു ഓട്ടോറിക്ഷാ ഡ്രൈവർ എന്ന നിലയിൽ നിന്ന് മഹാരാഷ്ട്രയുടെ ഉപമുഖ്യമന്ത്രിയായി ഉയർന്നത് ഒരു സ്വയംനിർമിത കഥയായി ചിത്രീകരിക്കപ്പെടുന്നു. എന്നാൽ, ഈ വിജയം ഉദ്ധവ് താക്കറെയെ വഞ്ചിച്ച്, ശിവസേനയെ പിളർത്തി, ബിജെപിയുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് നേടിയത്. കമ്രയുടെ പരിഹാസം ഈ വഞ്ചനയെ കുറിച്ചുള്ള ഒരു സത്യമാണ്. ഷിന്‍ഡെയുടെ അനുയായികൾക്ക് അത് സഹിക്കാൻ കഴിയാത്തതും അതുകൊണ്ടാണ്. ശിവസേന എംപി നരേഷ് മസ്‌കെ, കമ്രയെ കരാർ കൊമേഡിയൻ എന്ന് വിളിച്ച് രാജ്യത്ത് എവിടെയും സ്വതന്ത്രമായി നടക്കാൻ അനുവദിക്കില്ലെന്ന് ഭീഷണിപ്പെടുത്തി. ഇത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ഭാഷയല്ല, മറിച്ച് ഒരു മാഫിയ സംഘത്തിന്റെ ഭീഷണിയാണ്.
സർക്കാരിന്റെ നിശബ്ദത
മഹാരാഷ്ട്രയിൽ ബിജെപി-ശിവസേന സഖ്യം ഭരിക്കുമ്പോൾ, ഈ ഗുണ്ടായിസത്തിനെതിരെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസോ ഷിന്‍ഡെയോ ഒരു വാക്ക് പോലും പറഞ്ഞിട്ടില്ല. നിയമവാഴ്ചയും ക്രമസമാധാനവും ഉറപ്പാക്കേണ്ട സർക്കാർ, ശിവസേനയുടെ അക്രമത്തിന് മൗനസമ്മതം നൽകുന്നത് എന്തുകൊണ്ട്? പ്രധാനമന്ത്രി നരേന്ദ്ര മോദി ‘വിമർശനം ജനാധിപത്യത്തിന്റെ ആത്മാവാണ്’ എന്ന് പറയുമ്പോൾ, അവരുടെ സഖ്യകക്ഷിയായ ശിവസേനയുടെ ഈ പ്രവർത്തി ജനാധിപത്യത്തിന്റെ ആത്മാവിനെ കൊല്ലുകയാണ്.
ജനാധിപത്യത്തിന്റെ ഭാവി
ഈ സംഭവം ഒറ്റപ്പെട്ടതല്ല. 2012-ൽ ബാൽ താക്കറെയുടെ മരണശേഷം ഒരു ഫേസ്ബുക്ക് പോസ്റ്റിന്റെ പേര് പറഞ്ഞ് ശിവസേന പ്രവർത്തകർ ഒരു യുവതിയെ ആക്രമിച്ചതും, 2020-ൽ ഒരു നാവികസേന ഉദ്യോഗസ്ഥനെ മർദിച്ചതും ഇതിന്റെ തുടർച്ചയാണ്. ശിവസേനയുടെ ഈ അധികാര മദം, ഇന്ത്യയിലെ സ്വതന്ത്രാഭിപ്രായ പ്രകടനത്തിന്റെ ഭാവിയെ ചോദ്യം ചെയ്യുന്നു. കലാകാരന്മാർ ഭയത്താൽ സ്വയം സെൻസർ ചെയ്യേണ്ട ഒരു സമൂഹം ജനാധിപത്യമല്ല, മറിച്ച് ഏകാധിപത്യത്തിന്റെ നിഴലിലാണ്.
മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിന്റെ അടച്ചുപൂട്ടൽ, ശിവസേനയുടെ ഗുണ്ടായിസത്തിന്റെ വിജയമല്ല. ഇന്ത്യയിലെ ജനാധിപത്യത്തിന്റെ പരാജയമാണ്. കുനാൽ കമ്രയെ പോലുള്ളവർ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമ്പോൾ, ശിവസേനയെ പോലുള്ളവർ ആ ചിരിയെ ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്.
The closure of Mumbai’s Habitat Comedy Club, a platform for renowned stand-up comedians Kunal Kamra and Samay Raina, marks a severe blow to freedom of expression, a cornerstone of Indian democracy enshrined in Article 19(1)(a) of the Constitution.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വി.എസിന്റെ ആരോഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു
Kerala
• 2 days ago
ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക്
Kerala
• 2 days ago
താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍
International
• 2 days ago
കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി
Business
• 2 days ago
ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ
uae
• 2 days ago
വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി
Kerala
• 2 days ago
ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?
uae
• 2 days ago
ചികിത്സയില്‍ കഴിയുന്ന പാലക്കാട് സ്വദേശിക്ക് നിപ തന്നെ; പൂണെ വൈറോളജി ലാബിലെ പരിശോധന ഫലം പോസിറ്റിവ്
Kerala
• 2 days ago
ഇന്ത്യൻ അതിർത്തി കാക്കാൻ 'പറക്കും ടാങ്കുകൾ' എത്തുന്നു; അമേരിക്കൻ നിർമിത അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഈ മാസം എത്തും
National
• 2 days ago
പിതാവിന്റെ ക്രൂരമര്‍ദ്ധനം; പത്തുവയസുകാരന്റെ പരാതിയില്‍ നടപടിയെടുത്ത് ദുബൈ പൊലിസ്
uae
• 2 days ago
'ഫ്ലാറ്റുകളില്‍ താമസിക്കുന്നത് 35 പേര്'; ദുബൈയില്‍ അനധികൃത മുറി പങ്കിടലിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബുദ്ധിമുട്ടിലെന്ന് റിപ്പോര്‍ട്ട്
uae
• 2 days ago
ഗസ്സയില്‍ ഇന്നലെ പ്രയോഗിച്ചതില്‍ യു.എസിന്റെ ഭീമന് ബോംബും; കൊല്ലപ്പെട്ടത് ആക്ടിവിസ്റ്റുകളും മാധ്യമപ്രവര്‍ത്തകരും ഉള്‍പെടെ 33 പേര്
International
• 2 days ago
രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും
uae
• 2 days ago
മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം
Kerala
• 2 days ago
ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ
Kerala
• 2 days ago
എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്
Kerala
• 2 days ago
തൃശൂര്‍ മെഡി.കോളജിൽ അനസ്തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു
Kerala
• 2 days ago
ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി
Kerala
• 2 days ago
ഓപ്പറേഷന് ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ
uae
• 2 days ago
'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?
National
• 2 days ago
'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം
Kerala
• 2 days ago