HOME
DETAILS

ഒറ്റ ഗോളിൽ വമ്പൻ നേട്ടം; 40ാം വയസ്സിൽ പറങ്കിപ്പടയുടെ ചരിത്രത്തിലേക്ക് റൊണാൾഡോ

  
Sudev
March 24 2025 | 15:03 PM

Cristaino Ronaldo Create a Record for Portugal in UEFA Nations league

ലിസ്ബൺ: രാജ്യാന്തര തലത്തിലും തന്റെ ഗോളടി മേളം തുടർന്നിരിക്കുകയാണ് പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. യുവേഫ നേഷൻസ് ലീഗിന്റെ ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിനെതിരെയാണ് റൊണാൾഡോ ഗോൾ നേടിയത്. ക്വാർട്ടർ ഫൈനലിലെ രണ്ടാം പാദ മത്സരത്തിൽ പോർച്ചുഗൽ 5-2 എന്ന സ്കോറിന്റെ തകർപ്പൻ വിജയമാണ് സ്വന്തമാക്കിയത്.

 മത്സരത്തിന്റെ ആദ്യ പകുതിയിൽ ലഭിച്ച പെനാൽറ്റി റൊണാൾഡോ നഷ്‍ടമാക്കിയിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ റൊണാൾഡോ ലക്ഷ്യം കാണുകയായിരുന്നു. ഈ ഗോളിന് പിന്നാലെ പോർച്ചുഗലിനായി 40+ വയസ്സിൽ ഗോൾ നേടുന്ന രണ്ടാമത്തെ താരമായി മാറാനും റൊണാൾഡോക്ക് സാധിച്ചു. 40ാം വയസിൽ പോർച്ചുഗലിനായി ഗോൾ നേടിയ ആദ്യ താരം പെപ്പയാണ്. ഈ ഗോളോടെ ഫുട്ബോൾ കരിയറിലെ തന്റെ ഗോൾ നേട്ടം 929 ആക്കി ഉയർത്താനും പോർച്ചുഗീസ് ഇതിഹാസത്തിന് സാധിച്ചു. 71 ഗോളുകൾ കൂടി നേടിയാൽ ഫുട്ബോളിൽ 1000 ഗോളുകളെന്ന നാഴികക്കല്ലിലേക്കും റൊണാൾഡോക്ക് നടന്നുകയറാൻ സാധിക്കും. 

അതേസമയം ടൂർണമെന്റിലെ ക്വാർട്ടർ ഫൈനലിൽ ഡെന്മാർക്കിനെ 5-3 എന്ന അഗ്രിഗേറ്റ് സ്കോറിന് മറികടന്നാണ് പോർച്ചുഗൽ സെമിഫൈനൽ യോഗ്യത ഉറപ്പാക്കിയത്. ആദ്യ പാദ മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് പോർച്ചുഗൽ ഡെന്മാർക്കിനോട് പരാജയപ്പെട്ടിരുന്നു. എന്നാൽ രണ്ടാം പാദ  മത്സരത്തിൽ റൊണാൾഡോയും സംഘവും ശക്തമായി തിരിച്ചു വരുകയായിരുന്നു. 

മത്സരത്തിൽ റൊണാൾഡോയ്ക്ക് പുറമേ  പോർച്ചുഗലിനായി ഫ്രാൻസിസ്കോ ട്രിങ്കോ ഇരട്ടഗോളുകൾ നേടി തിളങ്ങി. ജോക്കിം ആൻഡേഴ്സൺ(ഓൺ ഗോൾ), ഗോൺസാലോ റാമോസ് എന്നിവരുടെ ഗോളുകളും പോർച്ചുഗലിന്റെ വിജയത്തിൽ നിർണായകമായി. ഡെന്മാർക്കുവേണ്ടി റാസ്മസ് ക്രിസ്റ്റൻസൺ, ക്രിസ്റ്റ്യൻ എറിക്സൺ എന്നിവരാണ് ഗോളുകൾ നേടിയത്.   

ജൂൺ അഞ്ചിന് നടക്കുന്ന സെമി ഫൈനൽ പോരാട്ടത്തിൽ ജർമനിയാണ് റോബർട്ടോ മാർട്ടിനസിന്റെയും കൂട്ടരുടെയും എതിരാളികൾ. മറ്റൊരു സെമി ഫൈനലിൽ നിലവിലെ യൂറോ കപ്പ് ചാമ്പ്യന്മാരായ സ്‌പെയ്ൻ ഫ്രാൻസിനെയും നേരിടും. 

 

Cristaino Ronaldo Create a Record for Portugal in UEFA Nations league 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്റ്റിൽ തലയെടുപ്പോടെ നിന്ന ധോണിയുടെ റെക്കോർഡും തകർത്തു; ഏഷ്യ കീഴടക്കി പന്ത്

Cricket
  •  2 days ago
No Image

ബറേലിയിലേക്ക് പരിശീലനത്തിന് പോയ മലയാളി സൈനികനെ കാണാനില്ല; പരാതിയുമായി കുടുംബം

Kerala
  •  2 days ago
No Image

ഡൽഹിയിൽ ഓഡി കാർ ഫുട്പാത്തിൽ ഉറങ്ങിയിരുന്ന എട്ടുവയസ്സുകാരി ഉൾപ്പെടെ,അഞ്ച് പേരെ ഇടിച്ചു; ഡ്രൈവർ അറസ്റ്റിൽ

National
  •  2 days ago
No Image

വീണ്ടും അമ്പരിപ്പിക്കുന്ന റെക്കോർഡ്; മെസിയുടെ ഗോൾ മഴയിൽ പിറന്നത് പുതിയ ചരിത്രം

Football
  •  2 days ago
No Image

റെസിഡന്‍സി, തൊഴില്‍ നിയമലംഘനം; സഊദിയില്‍ ഒരാഴ്ചക്കിടെ അറസ്റ്റിലായത് 21,000ലധികം പേര്‍

Saudi-arabia
  •  2 days ago
No Image

വന്യജീവി ആക്രമണം തടയാൻ എഐ; മഹാരാഷ്ട്രയിൽ 1000 ക്യാമറകൾ, കേരളത്തിന് മാതൃകയാകുമോ?

Kerala
  •  2 days ago
No Image

പൊല്‍പ്പുള്ളിയില്‍ കാര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: കാരണം പെട്രോള്‍ ട്യൂബ് ചോര്‍ന്നെന്ന് സംശയം, മോട്ടോറില്‍ സ്പാര്‍ക്ക് ഉണ്ടായി?

Kerala
  •  2 days ago
No Image

യുഎഇയില്‍ സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു: വ്യാജ ഇമെയിലുകള്‍ക്കെതിരെ മുന്നറിയിപ്പ്

uae
  •  2 days ago
No Image

ദുബൈയിലെ ഈ പ്രദേശങ്ങളില്‍ ഇ-ബൈക്കുകളും ഇ-സ്‌കൂട്ടറുകളും നിരോധിച്ചു; യുവാക്കളുടെ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമെന്ന് താമസക്കാര്‍

uae
  •  2 days ago
No Image

കൊച്ചി ലഹരി കേസ്: റിൻസിയുടെ സിനിമാ ബന്ധങ്ങൾ പൊലീസിനെ ഞെട്ടിച്ചു, നാല് താരങ്ങളെ ഫോണിൽ വിളിച്ച് വിവരം തേടി പൊലീസ്

Kerala
  •  2 days ago