
പൊലിസ് ഡ്രൈവര്‍ പരീക്ഷയില്‍ 'ആനവണ്ടി' ചതിച്ചു, വളയ്ക്കാന്‍ പോലും കഴിയാതെ ഉദ്യോഗാര്‍ഥികള്‍ക്ക് കൂട്ടത്തോല്‍വി

തിരുനാവായ: പൊലിസ് ഡ്രൈവർ പ്രായോഗിക പരീക്ഷയിൽ ടെസ്റ്റിന് അനുവദിച്ച കെ.എസ്.ആർ.ടി.സിയുടെ 'ആന' ബസ് വളയ്ക്കാൻ പോലും കഴിയാതെ ഉദ്യോഗാർഥികൾ വലഞ്ഞു. ഫലമോ പ്രായോഗിക പരീക്ഷയ്ക്ക് എത്തിയവർക്ക് കൂട്ടത്തോൽവി.
പൊലിസ് ഡ്രൈവർ, വനിതാ പൊലിസ് കോൺസ്റ്റബിൾ ഡ്രൈവർ പരീക്ഷയിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെട്ടവർക്കാണ് ഈ ദുരനുഭവം. ഈ മാസം നാല് മുതൽ ഏഴുവരെ കൊല്ലം ആശ്രാമം ഗ്രൗണ്ടിൽ നടത്തിയ പ്രായോഗികപരീക്ഷയിൽ പങ്കെടുത്തവർക്കാണ് വളരെയധികം പഴക്കം ചെന്ന, ഫിറ്റ്നസ് ഇല്ലാത്ത ഒരു കെ.എസ്.ആർ.ടി.സി ബസ് അനുവദിച്ചത്.
സീറ്റ് അഡ്‌ജസ്റ്റ് ചെയ്യാൻ കഴിയാത്ത വാഹനം വലതു വശത്തേക്കു വളരെക്കുറച്ചു മാത്രമേ വളയുന്നുണ്ടായിരുന്നുള്ളൂവെന്ന് ഉദ്യോഗാർഥികൾ പറഞ്ഞു. സ്‌റ്റിയറിങ് പകുതി വളയ്ക്കുമ്പോൾ നിശ്ചലമാകുന്ന അവസ്‌ഥയിലായതിനാൽ വലതുവശത്ത് എത്ര ചേർത്തു വളച്ചാലും എതിർവശത്തെ കമ്പിയിൽ തട്ടുമായിരുന്നു. ഇക്കാരണം കൊണ്ടുതന്നെ പങ്കെടുത്ത മിക്കവരും പരാജയപ്പെട്ടു.
മറ്റു കേന്ദ്രങ്ങളിലെല്ലാം പുതിയ മോഡൽ ബോണറ്റ് ഗിയറുള്ള ബസ് നൽകിയപ്പോഴാണ് ഈ കേന്ദ്രത്തിൽ ദുരനുഭവം.
എഫ്.ഐ.ആർ രജിസ്‌റ്റർ ചെയ്‌ത് ബ്ലാക്ക് ലിസ്റ്റിൽ ഉൾപ്പെട്ട വാഹനമാണിതെന്ന് പിന്നീടു നടത്തിയ അന്വേഷണത്തിൽ മനസ്സിലായെന്നും, വാഹനത്തിന് ഇൻഷുറൻസ് കവറേജ് മുടങ്ങിയിരുന്നുവെന്നും ഉദ്യോഗാർഥികൾ പറഞ്ഞു.
സാങ്കേതിക തകരാറുള്ള വാഹനത്തിൽ പ്രായോഗിക പരീക്ഷ നടത്തിയതു കൊണ്ടാണ് പരാജയപ്പെട്ടതെന്നും ഈ സാഹചര്യത്തിൽ ഒരവസരംകൂടി നൽകണമെന്നുമാണ് അവർ ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്ന പ്രതി പൊലിസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു
National
• 4 days ago
പ്രവാസികളുടെ ഡ്രൈവിംഗ് ലൈസന്‍സ് പ്രിന്റ് ചെയ്യുന്നതിന് 10 ദീനാര്‍ ഫീസ് ഏര്‍പ്പെടുത്തി കുവൈത്ത്
Kuwait
• 4 days ago
അംബേദ്കര്‍ ജയന്തി പ്രമാണിച്ച് ഖത്തര്‍ ഇന്ത്യന്‍ എംബസിക്ക് നാളെ അവധി
qatar
• 4 days ago
പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച പാസ്റ്റര്‍ മൂന്നാറില്‍ അറസ്റ്റില്‍
Kerala
• 4 days ago
മോദിയെയും, ആര്‍എസ്എസിനെയും വിമര്‍ശിച്ചു; കനയ്യ കുമാറിനെതിരെ പൊലിസ് കേസ്
National
• 4 days ago
മ്യാന്‍മറിനെ ഭീതിയിലാഴ്ത്തി തുടര്‍ ഭൂചലനങ്ങള്‍; ഇന്ത്യയിലും, താജിക്കിസ്ഥാനിലും ചലനങ്ങള്‍ റിപ്പോർട്ട് ചെയ്തു
National
• 4 days ago
ഗാര്‍ഹിക തൊഴിലാളികളെ നിയമിക്കാനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കാന്‍ യുഎഇ
uae
• 5 days ago
ഷാര്‍ജയിലെ ബഹുനില കെട്ടിടത്തിലെ തീപിടുത്തം; നാല് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരുക്ക്
uae
• 5 days ago
സാഹസിക യാത്ര, കാര്‍ മരുഭൂമിയില്‍ കുടുങ്ങി; സഊദിയില്‍ വെള്ളവും ഭക്ഷണവുമില്ലാതെ കുടുംബം കുടുങ്ങിയത് 24 മണിക്കൂര്‍, രക്ഷകരായി സന്നദ്ധ സേവന സംഘം
latest
• 5 days ago
വിവാദ വഖഫ് നിയമം പിന്‍വലിക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി വിജയ്
National
• 5 days ago
പുതിയ ലോകത്തേക്ക് വഴി തുറന്ന് ഫ്യൂച്ചർ ഫെസ്റ്റിന് സമാപനം
organization
• 5 days ago
കോളേജ് വിദ്യാര്‍ത്ഥികളോട് 'ജയ് ശ്രീറാം' വിളിക്കാന്‍ ആവശ്യപ്പെട്ട് തമിഴ്നാട് ഗവര്‍ണര്‍; ആര്‍എന്‍ രവിക്കെതിരെ പ്രതിഷേധം ശക്തം
National
• 5 days ago
'ജനാധിപത്യത്തിന്റെ മാതാവല്ല, സ്വേച്ഛാധിപത്യത്തിന്റെ പിതാവാണ്'; നാഷണല്‍ ഹെറാള്‍ഡ് കേസില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കപില്‍ സിബല്‍
National
• 5 days ago
കുവൈത്തിലെ പ്രവാസി യുവാവ് യാത്രക്കിടെ ബഹ്റൈനിൽ മരണമടഞ്ഞു
Kuwait
• 5 days ago
ആന്ധ്രാപ്രദേശിലെ അനകപ്പള്ളിയില്‍ പടക്കനിര്‍മ്മാണശാലയില്‍ സ്ഫോടനം; എട്ടു പേര്‍ക്ക് ദാരുണാന്ത്യം
National
• 5 days ago
ഒരേ മൊബൈൽ നമ്പറിൽ വ്യത്യസ്ത പേയ്മെന്റ് വാലറ്റ് പദ്ധതി ഉടൻ നടപ്പിലാക്കാൻ ഖത്തർ സെൻട്രൽ ബാങ്ക്
qatar
• 5 days ago
കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു
National
• 5 days ago
പൊതുസ്ഥലങ്ങളിലെ മാലിന്യം തള്ളൽ: വിവരം നല്‍കുന്നവർക്ക് പിഴയുടെ 25 ശതമാനം പ്രതിഫലം നൽകും
Kerala
• 5 days ago
വെള്ളക്കെട്ടുകള്‍ ഒഴിവാക്കാന്‍ 36 കിലോമീറ്റര്‍ പുതിയ ഡ്രെയിനേജ് ലൈനുകള്‍ നിര്‍മിക്കാന്‍ ദുബൈ
uae
• 5 days ago
ഉക്രൈനിലെ സുമി നഗരത്തിന് നേരെ റഷ്യന്‍ മിസൈൽ ആക്രമണം; അപലപിച്ച് സെലെൻസ്കി
International
• 5 days ago
'ഇതാണ് നമുക്ക് വേണ്ട ദുബൈ'; ദുബൈ എയര്‍പോട്ട് ഓഫീസറെ പ്രശംസിച്ച് ഷെയ്ഖ് മുഹമ്മദ്
uae
• 5 days ago