
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഇടിവ്; കുവൈത്തിലെ ഗാര്‍ഹിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നവരില്‍ കൂടുതല്‍ പേരും ഈ രാജ്യത്തു നിന്നുള്ളവര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ മൊത്തം പ്രവാസി തൊഴിലാളികളില്‍ 25.3 ശതമാനവും ഗാര്‍ഹിക തൊഴിലാളികളാണെന്ന് അല്ഷാള് പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ പുറത്തിറക്കിയ ഡാറ്റ പ്രകാരം 2024ലെ മൂന്നാം പാദത്തിന്റെ അവസാനത്തോടെ കുവൈത്തിലുള്ള ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം ഏകദേശം 740,000 ആണ്.
ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ 2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് ഏകദേശം 6.3 ശതമാനം കുറവ് രേഖപ്പെടുത്തി. നിലവില്‍ രാജ്യത്തുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ 411,000 സ്ത്രീകളും 329,000 പുരുഷന്മാരുമാണുള്ളത്. വനിതാ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണത്തില്‍ ഫിലിപ്പീന്‍സാണ് മുന്നില്‍. ഏകദേശം 149,000 വനിതാ ഗാര്‍ഹിക തൊഴിലാളികളാണ് നിലവില്‍ കുവൈത്തില്‍ തൊഴില്‍ ചെയ്യുന്നത്. പുരുഷ ഗാര്‍ഹിക തൊഴിലാളികളില്‍ ഇന്ത്യക്കാരാണ് മുന്നില്‍, ഏകദേശം 219,000 പേര്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇന്ത്യക്കാരായ പുരുഷ ഗാര്‍ഹിക തൊഴിലാളികളുടെ എണ്ണം 251,000 ആയിരുന്നു.
രണ്ട് വര്‍ഷം കൊണ്ടുമാത്രം ഗാര്‍ഹിക തൊഴില്‍ മേഖലയിലെ തൊഴിലാളികളുടെ എണ്ണത്തില്‍ വലിയ കുറവുണ്ടായിട്ടുണ്ട്. ഇതിന്റെ കാരണം എന്താണെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ബ്യൂറോ വിശദീകരിച്ചിട്ടില്ല.
അതേസമയം രാജ്യത്ത് നിലവില്‍ ഏറ്റവും കൂടുതല്‍ ഗാര്‍ഹിക തൊഴിലാൡകള്‍ ഉള്ളത് ഇന്ത്യയില്‍ നിന്നാണ്. മൊത്തം തൊഴില്‍ ശക്തിയുടെ 43.2 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. തൊട്ടുപിന്നിലുല് ഫിലിപ്പീന്‍സാണ്. കുവൈത്തില്‍ ജോലി ചെയ്യുന്ന പത്ത് രാജ്യങ്ങളില്‍ നിന്നുള്ള ഗാര്‍ഹിക തൊഴിലാളികളില്‍ ഏകദേശം 91.4 ശതമാനവും ഇന്ത്യ, ഫിലിപ്പീന്‍സ്, ശ്രീലങ്ക, ബംഗ്ലാദേശ് എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.
ഗാര്‍ഹിക തൊഴിലാളികളെ കയറ്റുമതി ചെയ്യുന്ന പത്ത് രാജ്യങ്ങളില്‍ നാലെണ്ണം ആഫ്രിക്കയില്‍ നിന്നാണ്. ആകെയുള്ളതില്‍ ഒരു ശതമാനവുമായി ബെനിനാണ് മുന്നില്‍. ഗാര്‍ഹിക തൊഴിലാളികളുടെ കണക്കുകള്‍ മറ്റ് വിഭാഗങ്ങളിലെ പ്രവാസി തൊഴിലാളികളുമായി ദേശീയത അനുസരിച്ച് കൂട്ടിവായിക്കുമ്പോള്‍ ആകെ ഇന്ത്യന്‍ തൊഴിലാളികളുടെ എണ്ണം ഏകദേശം 887,000 ആണ്.
The number of domestic workers has decreased; among those working in the domestic sector in Kuwait, a larger number are from India.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വില മുന്നോട്ട് തന്നെ കുതിക്കും; പവന് 30,000ത്തിന്റെ വരെ വര്‍ധന, കാണം വിറ്റ് സ്വര്‍ണം വാങ്ങണോ?
Business
• 2 days ago
തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി
Kerala
• 2 days ago
ലോകം മുഴുവനുമെത്തി..എന്നാല്‍...; ഗസ്സക്കൊപ്പം നിന്ന മാര്‍പാപ്പയുടെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാതെ ഇസ്റാഈല്‍ 'ഉന്നതനേതൃത്വം'
International
• 2 days ago
ബ്രസീലിന്റെ അടുത്ത പ്രതിഭ ഞാനായിരിക്കുമെന്ന് നെയ്മർ എന്നോട് പറഞ്ഞു: തുറന്നു പറഞ്ഞ് സൂപ്പർതാരം
Football
• 2 days ago
'48 മണിക്കൂറിനകം വിളവെടുക്കണം'; ഇന്ത്യ-പാക് അതിര്‍ത്തിയിലെ കര്‍ഷകര്‍ക്ക് ബി.എസ്.എഫിന്റെ നിര്‍ദ്ദേശം, കൂടുതല്‍ സുരക്ഷ ഏര്‍പെടുത്താനെന്ന് വിശദീകരണം
National
• 2 days ago
ഹാട്രിക് വിജയം! സ്പെയ്നിൽ ബാഴ്സലോണ വീണ്ടും ചുവന്നപ്പോൾ പിറന്നത് മറ്റൊരു ചരിത്രം
Football
• 2 days ago
അമിനി ഖാളിയും സമസ്ത മുശാവറ മെമ്പറുമായ സയ്യിദ് ഫത്ഹുല്ല മുത്തുക്കോയ തങ്ങൾ അന്തരിച്ചു
Kerala
• 2 days ago
അവനില്ലാത്തതാണ് രാജസ്ഥാൻ റോയൽസിനെ തളർത്തുന്നത്: സന്ദീപ് ശർമ്മ
Cricket
• 2 days ago
കഞ്ചാവ് പിടികൂടിയ സംഭവം: ഖാലിദ് റഹ്മാനേയും അഷ്റഫ് ഹംസയേയും സസ്പെന്‍ഡ് ചെയ്ത് ഫെഫ്ക
Kerala
• 2 days ago
ഇരിക്കൂറിൽ വൻ കഞ്ചാവ് വേട്ട; 2.700 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയില്‍
Kerala
• 2 days ago
ഒറ്റ ഗോളിൽ പിറന്നത് പുതു ചരിത്രം; വീണ്ടും അമ്പരിപ്പിച്ച് റൊണാൾഡോയുടെ കുതിപ്പ്
Football
• 2 days ago
മൂന്ന് ഭീകരരുടെ വീടുകള്‍ കൂടി തകര്‍ത്തു; നടപടികള്‍ ശക്തമാക്കി കശ്മീര്‍ ഭരണകൂടം
National
• 2 days ago
കപ്പ് കിട്ടിയില്ല, പക്ഷെ റൊണാൾഡോയെ കടത്തിവെട്ടി; കണ്ണുനീരിലും റെക്കോർഡിട്ട് റയൽ താരം
Football
• 2 days ago
കോഴിക്കോട് യുവാവിനെ മര്‍ദിച്ചു കൊന്നു
Kerala
• 2 days ago
കാലടി സർവകലാശാലക്ക് മുന്നിൽ പ്രധാനമന്ത്രിയെ വിമർശിച്ച് ഫ്ലെക്സ് വെച്ച സംഭവം; അന്വേഷണം ശക്തമാക്കി പൊലിസ്
Kerala
• 3 days ago
പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ; മുന്നറിയിപ്പില്ലാത്ത ഉറി ഡാം തുറന്നുവിട്ടു, ഝലം നദിയിൽ വെള്ളപൊക്കം
International
• 3 days ago
രണ്ട് പ്രശസ്ത സംവിധായകർ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ; ജാമ്യത്തിൽ വിട്ടു
Kerala
• 3 days ago
എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി
Kerala
• 3 days ago
കശ്മീരിലെ മട്ടൺ ഗോഷിന്റെ ഉപ്പ് മധുരമായി മാറി; 11 അംഗ മലയാളി കുടുംബം പഹൽഗാം ഭീകരാക്രമണത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
National
• 2 days ago
മഞ്ഞൾപ്പൊടിയിൽ ഗുരുതര ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്ന മായംചേർക്കൽ വ്യാപകം; നടപടിയെടുക്കാതെ ഭക്ഷ്യസുരക്ഷാ വകുപ്പ്
Kerala
• 2 days ago
ഹജ്ജ് യാത്രകൾക്കായുള്ള വിമാനം ഷെഡ്യൂളായി; കേരളത്തിൽ നിന്നും 81 സർവിസുകൾ
Kerala
• 2 days ago