HOME
DETAILS

ആശാ വര്‍ക്കര്‍മാരുടെ നിരാഹാര സമരം ഏഴാം ദിവസത്തിലേക്ക് 

  
Farzana
March 26 2025 | 02:03 AM

Asha Workers Hunger Strike in Kerala Reaches 7th Day No Resolution Yet Support Rallies Continue

തിരുവനന്തപുരം: തിരുവനന്തപുരം: ഓണറേറിയം വര്‍ധിപ്പിക്കുക, വിരമിക്കല്‍ ആനുകൂല്യം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആശാവര്‍ക്കര്‍മാര്‍ സെക്രട്ടേറിയറ്റ് പടിക്കല്‍ നടത്തുന്ന രാപ്പകല്‍ സമരം 44 ദിവസം പിന്നിട്ടു. സമരത്തിന്റെ ഭാഗമായി ആശ പ്രവര്‍ത്തകര്‍ നടത്തുന്ന നിരാഹാര സമരം ഏഴാം ദിവസത്തിലേക്കും കടക്കുകയാണ്. അതേസമയം, ആവശ്യങ്ങളില്‍ ഇതുവരെ തീരുമാനം ആയിട്ടില്ല. 

അതിനിടെ, സമരസമിതി നേതാവ് എം.എ ബിന്ദുവിന്റെ നേതൃത്വത്തില്‍ സമര കേന്ദ്രത്തില്‍ നടക്കുന്ന നിരാഹാര സമരത്തില്‍ പങ്കെടുത്ത ഒരു ആശ പ്രവര്‍ത്തകയെ കൂടി ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ശോഭയെന്ന ആശാ പ്രവര്‍ത്തകയെ ആണ് ഇന്നലെ ആശുപത്രിയിലേക്ക് മാറ്റിയത്. പകരം ഷൈലജ സമരം തുടങ്ങി. ആറുദിവസമായി എം.എ ബിന്ദുവും അഞ്ച് ദിവസമായി തങ്കമണിയുമാണ് നിരാഹാരസമരം തുടരുന്നത്. ഇവര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് മറ്റ് ആശ പ്രവര്‍ത്തകര്‍ കൂട്ട ഉപവാസവും അനുഷ്ഠിക്കുന്നുണ്ട്.

സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കേരള സംസ്ഥാന ജനകീയ പ്രതിരോധ സമിതി സംഘടിപ്പിക്കുന്ന ജനസഭ ഇന്ന് സമരവേദിയില്‍ നടക്കുന്നുണ്ട്. പൊതുജനങ്ങളും സാഹിത്യ- സാമൂഹ്യ - കലാ - സാംസ്‌കാരിക - നിയമ രംഗങ്ങളിലെ പ്രമുഖരും ഇതിന്റെ ഭാഗമാകും.

ആശാവര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കുക,വേതന വര്‍ധന ഉള്‍പ്പെടെയുള്ളവ അംഗീകരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇന്ന് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ ഓഫിസുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തും. തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനാണ് ധര്‍ണകളുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നത്. 

'സമരം എസ്.യു.സി.ഐ നേതൃത്വത്തിലല്ല'
തിരുവനന്തപുരം: സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കുന്ന ആശാ വര്‍ക്കര്‍മാരുടെ സമരത്തിനെതിരായ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എസ്.യു.സി.ഐ. തങ്ങളുടെ നേതൃത്വത്തിലല്ല ആശാ സമരമെന്ന് എസ്.യു.സി.ഐ നേതാക്കള്‍ വിശദീകരിച്ചു. സ്വതന്ത്ര സംഘടനയാണ് സമരത്തിന് നേതൃത്വം നല്‍കുന്നതെന്നും എസ്.യു.സി.ഐ പിന്തുണക്കുകയാണ് ചെയ്യുന്നതെന്നും നേതാക്കള്‍ വ്യക്തമാക്കി. ജനകീയ സമരങ്ങളില്‍ എപ്പോഴും ഇടപെടാറുണ്ട്. വിളപ്പില്‍ശാല സമരം, കെ റെയില്‍ സമരം, ചെങ്ങറ സമരം തുടങ്ങിയവയിലെല്ലാം എസ്.യു.സി.ഐ ഉണ്ടായിട്ടുണ്ട്. ആശാ വര്‍ക്കര്‍മാരുടെ സമരത്തില്‍ ഒരു ക്രെഡിറ്റും എടുക്കാന്‍ എസ്.യു.സി.ഐ ശ്രമിച്ചിട്ടില്ലെന്നും സംസ്ഥാന സെക്രട്ടറി ജെയ്സണ്‍ ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


ആശ സമരത്തിന് പങ്കെടുക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്
നപാലക്കാട്: ആശ സമരത്തിന് പങ്കെടുക്കുന്നവരെ സി.പി.എം വനിതാ പ്രാദേശിക നേതാവ് ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്. സി.പി.എം വനിതാ നേതാവും ആശാ പ്രവര്‍ത്തകയുമായ രമണിയാണ് കൊടുമ്പ് പഞ്ചായത്ത് പരിധിയിലെ ആശാപ്രവര്‍ത്തകരുടെ വാട്‌സ് ആപ് ഗ്രൂപ്പില്‍ ഭീഷണി മുഴക്കിയത്. സമരത്തില്‍ പങ്കെടുക്കാന്‍ പോകുന്നവുടെ പേര് വിവരങ്ങളും ഫോണ്‍ നമ്പറും എല്‍.സി സെക്രട്ടറിക്കും പഞ്ചായത്ത് പ്രസിഡന്റിനും കൈമാറുമെന്നും കോണ്‍ഗ്രസ്- ബി.ജെ.പി പ്രവര്‍ത്തകരടെ വാക്ക് കേട്ട് ആശാ സമരത്തില്‍ പങ്കെടുക്കാന്‍ പോയാല്‍ തിരിച്ചുവരുമ്പാേള്‍ പണിയുണ്ടാവില്ലെന്നും രമണി ഭീഷണിപ്പെടുത്തുന്നുണ്ട്. കൊടുമ്പ് പഞ്ചായത്തില്‍നിന്ന് ഒരു ആശാ പ്രവര്‍ത്തകയെങ്കിലും പോയാല്‍ തിരിച്ചുവരുമ്പോള്‍ പണിയുണ്ടാകില്ലെന്ന് സി.പി.എം കണ്ണാടി ഏരിയാ സെക്രട്ടറി നിദിന്‍ അറിയിച്ചിട്ടുണ്ടെന്നും പുറത്തുവന്ന ശബ്ദ രേഖയിലുണ്ട്.

എന്നാല്‍ ശബ്ദ രേഖ തന്റേതല്ലന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും രമണി പ്രതികരിച്ചു.

 

 

The Asha workers'  strike in Kerala has entered its 44th day, demanding increased honorarium, retirement benefits, and better working conditions. Despite the prolonged protest, no resolution has been reached yet.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  a day ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  a day ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  a day ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  a day ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  a day ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  a day ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  a day ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  a day ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  a day ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  a day ago