HOME
DETAILS

സുരക്ഷാ പ്രശ്‌നങ്ങള്‍, ജിസിസി ഏകീകൃത വിസ വൈകും; ഒമാന്‍ ടൂറിസം മന്ത്രി

  
March 26 2025 | 12:03 PM

Security Issues Delay GCC Unified Visa Says Oman Tourism Minister

ദുബൈ: ജിസിസി ഏകീകൃത വിസ നടപ്പിലാക്കാനുള്ള ശ്രമങ്ങള്‍ നിലവില്‍ തടസ്സപ്പെട്ടിരിക്കുകയാണ്. സുരക്ഷാ പ്രശ്‌നങ്ങളും വ്യത്യസ്ത ദേശീയ വീക്ഷണങ്ങളും വിസ നടപ്പിലാക്കുന്നതില്‍ ഗണ്യമായ കാലതാമസത്തിന് വഴിയൊരുക്കുന്നുവെന്ന് ഒമാന്‍ ടൂറിസം പൈതൃക മന്ത്രി വ്യക്തമാക്കി. 

2023ല്‍ ആരംഭിച്ച ഏകീകൃത വിസ പദ്ധതിക്ക് ഔദ്യോഗിക അംഗീകാരം ലഭിച്ചെങ്കിലും, ഇക്കാര്യത്തില്‍ ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണെന്നും, സമീപകാലത്ത് ഇത് നടപ്പിലാക്കാന്‍ സാധ്യതയില്ലെന്നും ഷൂറ കൗണ്‍സിലിന്റെ എട്ടാമത്തെ പതിവ് സെഷനില്‍ സംസാരിച്ചു കൊണ്ടിരിക്കെ സലിം ബിന്‍ മുഹമ്മദ് അല്‍ മഹ്റൂഖി കൂട്ടിച്ചേര്‍ത്തു.

ജിസിസി ഏകീകൃത വിസയെക്കുറിച്ച് ഇപ്പോഴും പഠനങ്ങള്‍ നടക്കുകയാണ്.  ബഹ്‌റൈന്‍, കുവൈത്ത്‌, ഒമാന്‍, യുഎഇ, ഖത്തര്‍, സഊദി അറേബ്യ എന്നീ ആറ് ജിസിസി രാജ്യങ്ങള്‍ക്കിടയില്‍ ഏകീകൃത വിസയെക്കുറിച്ച് നിലനില്‍ക്കുന്ന പരിഹരിക്കപ്പെടാത്ത സുരക്ഷാ ആശങ്കകള്‍ ചൂണ്ടിക്കാട്ടി അല്‍ മഹ്‌റൂഖി കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞു. 

യൂറോപ്പിലെ ഷെഞ്ചെന്‍ വിസക്ക് സമാനമായ ഈ പദ്ധതി പ്രകാരം സഞ്ചാരികള്‍ക്ക് ഒരൊറ്റ വിസ ഉപയോഗിച്ച് ആറ് രാജ്യങ്ങളില്‍ സഞ്ചരിക്കാന്‍ സാധിക്കും. ഇത് ഗള്‍ഫ് മേഖലയിലേക്ക് കൂടുതല്‍ സഞ്ചാരികളെ എത്തിക്കുകയും സാമ്പത്തിക സഹകരണം വളര്‍ത്താന്‍ സഹായിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്.  

അതേസമയം, സുരക്ഷാ പ്രശ്‌നങ്ങള്‍, കുടിയേറ്റ നിയന്ത്രണം, ഡാറ്റ ഷെയറിംഗ് തുടങ്ങിയ പ്രധാന ആശങ്കകള്‍ നിലനില്‍ക്കുന്നതിനാല്‍ ജിസിസി ഏകീകൃത വിസ നടപ്പിലാക്കുന്നതിന് തടസം നേരിടുകയാണ്.

Oman’s Tourism Minister has stated that security concerns are causing delays in the implementation of the Gulf Cooperation Council (GCC) unified visa. The visa, aimed at easing travel within the member countries, faces hurdles due to security-related challenges.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  3 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  3 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  3 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  3 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  3 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  3 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  3 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  3 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  3 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  3 days ago