HOME
DETAILS

രാജസ്ഥാന് വീണ്ടും കനത്ത തിരിച്ചടി; റാണക്ക് പിന്നാലെ മറ്റൊരു സൂപ്പർതാരവും പരുക്കേറ്റ് പുറത്ത്

  
May 08 2025 | 09:05 AM

Sandeep Sharma Ruled out ipl 2025 due to Injury

ജയ്പൂർ: രാജസ്ഥാൻ റോയൽസ് പേസർ സന്ദീപ് ശർമ്മ പരുക്കേറ്റ് പുറത്തായി. വിരലിന് പരുക്ക് പറ്റിയതിന് പിന്നാലെയാണ് സന്ദീപ് പുറത്തായത്. ഈ സീസണിൽ 10 മത്സരങ്ങളിൽ നിന്നും ഒമ്പത് വിക്കറ്റുകളാണ്‌ സന്ദീപ് നേടിയിട്ടുള്ളത്. 

സന്ദീപിന് പകരക്കാരനായി സൗത്ത് ആഫ്രിക്കൻ താരം നാന്ദ്രെ ബർഗറിനെയാണ് രാജസ്ഥാൻ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണിൽ രാജസ്ഥാന് വേണ്ടി കളിച്ച താരമാണ് ബർഗർ. കഴിഞ്ഞ സീസണിൽ ആറ് മത്സരങ്ങളിൽ നിന്നും ഏഴ് വിക്കറ്റുകളാണ്‌ താരം സ്വന്തമാക്കിയിരുന്നത്. എന്നാൽ രാജസ്ഥാൻ താരത്തെ നിലനിർത്താതെ പോവുകയായിരുന്നു. മെഗാ ലേലത്തിൽ ആരും ബർഗറിനെ സ്വന്തമാക്കിയിരുന്നില്ല. ഇപ്പോൾ വീണ്ടും തന്റെ പഴയ ടീമിലേക്ക് പകരക്കാരനായി തിരിച്ചെത്തിയിരിക്കുകയാണ് ബർഗർ. 

അതേസമയം രാജസ്ഥാനിൽ നിന്നും സൂപ്പർ താരം നിതീഷ് റാണയും പരുക്കേറ്റ് പുറത്തായിരുന്നു. പരുക്കേറ്റ നിതീഷ് റാണയ്ക്ക് പകരക്കാരനായി രാജസ്ഥാൻ ലുയാൻ-ഡ്രെ പ്രിട്ടോറിയസിനെയാണ് സൈൻ ചെയ്തത്. 30 ലക്ഷം രൂപയ്ക്കാണ് ഈ ദക്ഷിണാഫ്രിക്കൻ താരം റോയൽസിൽ എത്തിയത്. 19 കാരനായ പ്രിട്ടോറിയസ് ശക്തനായ ഇടംകൈയ്യൻ ഓപ്പണിംഗ് ബാറ്ററും വിക്കറ്റ് കീപ്പറുമാണ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇതുവരെ അരങ്ങേറ്റം കുറിച്ചിട്ടില്ലെങ്കിലും കഴിഞ്ഞ വർഷം നടന്ന അണ്ടർ 19 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കായി ഏറ്റവും കൂടുതൽ റൺസ് നേടിയ കളിക്കാരനും പ്രിട്ടോറിയസായിരുന്നു.

ഈ സീസണിൽ കളിച്ച 12 മത്സരങ്ങളിൽ മൂന്നെണ്ണം മാത്രമേ രാജസ്ഥാന് വിജയിക്കാൻ സാധിച്ചിട്ടുള്ളൂ, പോയിന്റ് പട്ടികയിൽ രാജസ്ഥാൻ നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഉള്ളത്. മെയ് 12ന് സൂപ്പർ കിങ്സിനെതിരെയും മെയ് 16ന് പഞ്ചാബ് കിംഗ്‌സിനെതിരെയും രാജസ്ഥാന്റെ ശേഷിക്കുന്ന മത്സരങ്ങൾ. ഇനിയുള്ള മത്സരങ്ങൾ ജയിച്ചുകൊണ്ട് മടങ്ങാനാവും രാജസ്ഥാൻ ലക്ഷ്യം വെക്കുക. 

Sandeep Sharma Ruled out ipl 2025 due to Injury



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പിതാവിന്റെ ഖബറടക്കത്തില്‍ പങ്കെടുക്കാന്‍ പോകവേ മകള്‍ വാഹനാപകടത്തില്‍ മരിച്ചു

Saudi-arabia
  •  2 days ago
No Image

പ്രതിഷേധങ്ങള്‍ക്കിടെ വീണ്ടും കാവിക്കൊടിയേന്തിയ ഭാരതാംബ രാജ്ഭവനില്‍

Kerala
  •  2 days ago
No Image

ഇസ്‌റാഈല്‍-ഇറാന്‍ സംഘര്‍ഷം: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കുന്നത് തുടരുന്നു; ദുരിതത്തിലായി ആയിരങ്ങള്‍

uae
  •  2 days ago
No Image

റൊണാൾഡോ മികച്ച താരമായി മാറാൻ കാരണം ആ മൂന്ന് താരങ്ങളാണ്: മുൻ ബ്രസീലിയൻ താരം

Football
  •  2 days ago
No Image

അദ്ദേഹത്തിന്റെ റെക്കോർഡ് തകർക്കാൻ കോഹ്‌ലിക്ക് ഒരിക്കലും സാധിക്കില്ല: മുൻ ഇന്ത്യൻ താരം

Cricket
  •  2 days ago
No Image

ഇസ്‌റാഈലിന് കനത്ത പ്രഹരമേല്‍പിച്ച് ഇറാന്‍ ; മൊസാദ് ആസ്ഥാനത്തിന് സമീപത്ത് മിസൈല്‍ പതിച്ചു ; നാലാമത്തെ F-35 യുദ്ധവിമാനവും വെടിവെച്ചിട്ടു

International
  •  2 days ago
No Image

മികച്ച റോഡ് സൗകര്യം നൽകാൻ കഴിയില്ലെങ്കിൽ ടോൾ പിരിക്കാനും പാടില്ലെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇറാന്റെ പുതിയ മിലിറ്ററി കമാന്‍ഡര്‍ അലി ഷദ്മാനിയെ വധിച്ചതായി ഇസ്‌റാഈല്‍

International
  •  2 days ago
No Image

സംസ്ഥാനത്ത് മഴക്കെടുതിയിൽ ഇന്ന് മൂന്ന് മരണം കൂടി; കോഴിക്കോട് മൂന്നര വയസുകാരി തോട്ടിൽ വീണ് മരിച്ചു

Kerala
  •  2 days ago
No Image

കോഹ്‌ലി, രോഹിത്, ധോണി ഇവരാരുമല്ല! ക്രിക്കറ്റ് കളിക്കാൻ പ്രേരിപ്പിച്ചത് മറ്റൊരു താരം: സായ് സുദർശൻ

Cricket
  •  2 days ago