HOME
DETAILS

ഇടുക്കിയിൽ ഏലത്തോട്ടത്തിൽ നവജാത ശിശുവിന്റെ മൃതദേഹം; ജാർഖണ്ഡ് സ്വദേശികളായ ദമ്പതികൾ കസ്റ്റഡിയിൽ

  
March 27, 2025 | 2:41 PM

Newborns Body Found in Idukki Estate Jharkhand Couple Arrested

ഇടുക്കി: ഇടുക്കി ഖജനാപ്പാറ അരമനപ്പാറ എസ്റ്റേറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ ജാർഖണ്ഡ് സ്വദേശികളായ ദമ്പതികളെ പൊലിസ് അറസ്റ്റ് ചെയ്തു. നായ്ക്കൾ കടിച്ചു വലിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് മൂന്ന് മണിയോടെ ഏലത്തോട്ടത്തിൽ കുടിവെള്ള പൈപ്പ്‍ സ്ഥാപിക്കാൻ എത്തിയ തൊഴിലാളികളായിരുന്നു മൃതദേഹം കണ്ടത്. കുഞ്ഞ് ജനിച്ച ഉടനെ അന്യസംസ്ഥാന തൊഴിലാളികൾ കുഴിച്ചിട്ടതെന്നാണ് പ്രാഥമിക നിഗമനം. 

ദമ്പതികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലിസ് അറിയിച്ചു. വൈകീട്ട് ഏലത്തോട്ടത്തിൽ നായ്ക്കൾ എന്തോ കടിച്ചു വലിക്കുന്നത് കണ്ട തൊഴിലാളികള്‍ നായ്ക്കളെ ഓടിച്ച് വിട്ടതിന് ശേഷം പരിശോധിച്ചപ്പോഴായിരുന്നു മൃതദേഹം കണ്ടത്. പകുതിയോളം ഭക്ഷിച്ച നിലയിലായിരുന്നു മൃതദേഹം. തൊഴിലാളികൾ ഉടന്‍ തന്നെ രാജാക്കാട് പൊലിസില്‍ വിവരമറിയിച്ചു.

സംഭവത്തിൽ പൂനം സോറൻ എന്ന യുവതിയും രണ്ടാം ഭർത്താവ് മോത്തിലാലും പൊലിസ് കസ്റ്റഡിയിലാണ്. സോറന്റെ ആദ്യ ഭർത്താവ് ഏഴ് മാസം മുമ്പാണ് മരണമടഞ്ഞത്. ഇവർ ഡിസംബർ മാസത്തിൽ രണ്ടാം വിവാഹം കഴിച്ചിരുന്നു. കഴിഞ്ഞ ശനിയാഴ്ച സോറൻ പ്രസവിച്ചെങ്കിലും, ജനിച്ച കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. അതിനാൽ ഉടൻ തന്നെ കുഞ്ഞിനെ കുഴിച്ചിട്ടതായിരിക്കാമെന്നാണ് പൊലിസിന്റെ പ്രാഥമിക നി​ഗമനം. അതേസമയം, പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷമേ കാര്യത്തിൽ വ്യക്തത ലഭിക്കുകയുള്ളൂ എന്ന് പൊലിസ് അറിയിച്ചു.

In a shocking incident, the body of a newborn baby was discovered in the Khalanapara Aarmanapara Estate in Idukki. The remains, found in a disfigured state after being mauled by dogs, were spotted by laborers who arrived to install a water pipeline. Police have arrested a migrant couple from Jharkhand in connection with the case. Preliminary investigations suggest the child was buried shortly after birth. Further details are awaited as the investigation continues.

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്ന് കര്‍ഷകര്‍, ഇന്ന് വിദ്യാര്‍ഥികള്‍; കേന്ദ്രത്തെ തോല്‍പിച്ച രണ്ട് പ്രക്ഷോഭങ്ങള്‍ 

National
  •  a day ago
No Image

ഇറാന് മേലുള്ള ആക്രമണം നിര്‍ത്തിവെച്ച് അമേരിക്ക, നയതന്ത്ര വാതില്‍ തുറക്കുന്നോ?  മധ്യസ്ഥ ശ്രമവും ഊര്‍ജിതം 

National
  •  a day ago
No Image

സി.എസ്.ഐ.ആര്‍ നെറ്റ് 2026: താത്കാലിക ഉത്തരസൂചിക ഉടന്‍ പുറത്തുവിടുമെന്ന് എന്‍.ടി.എ

National
  •  a day ago
No Image

ഇന്‍വോയ്‌സ് നല്‍കാതെ 45 ലക്ഷം വീണയ്ക്ക് കൈമാറി; അന്വേഷണം പിണറായി വിജയനിലേക്ക്? ചോദ്യം ചെയ്‌തേക്കും

Kerala
  •  a day ago
No Image

ആലുവയില്‍ ബുക്ക് വാങ്ങാനായി കൂട്ടുകാരിയുടെ വീട്ടില്‍ പോയ 12 വയസുകാരിയെ കാണാനില്ല

Kerala
  •  a day ago
No Image

മലപ്പുറം കുറ്റിപ്പുറത്ത് ബസ് തലകീഴായി മറിഞ്ഞു; ഒരാള്‍ മരിച്ചു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

Kerala
  •  a day ago
No Image

രാസലഹരിയുടെ പ്രധാന കണ്ണി; ഓപ്പറേഷന്‍ തൂഫാനില്‍ കുടുങ്ങി അധ്യാപിക

Kerala
  •  a day ago
No Image

സഊദി വിദ്യാഭ്യാസ സംവിധാനം അടിമുടി മാറുന്നു; സ്‌കൂളുകൾക്കും അധ്യാപകർക്കും സമഗ്ര പരിഷ്കാരങ്ങൾ; സ്വകാര്യ സ്‌കൂളുകൾക്ക് കടുത്ത മാനദണ്ഡങ്ങൾ

Saudi-arabia
  •  a day ago
No Image

ബിസ്‌കറ്റ് പാക്കറ്റില്‍ 25 ഗ്രാം കുറവ്; പാര്‍ലെ കമ്പനിക്കും സൂപ്പര്‍മാര്‍ക്കറ്റിനും 50,000 രൂപ പിഴയിട്ട് ഉപഭോക്തൃ കമ്മീഷന്‍

Kerala
  •  a day ago
No Image

ആയോധ്യസംഭാവനക്കൊള്ള; എസ്.ഐ.ടി പുന:സംഘടിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍

National
  •  a day ago