HOME
DETAILS

ജില്ലാ വെറ്റിനറി ഓഫീസറായി ആൾമാറാട്ട തട്ടിപ്പ്; ഒരാൾ കൂടി റിമാൻഡിൽ

  
March 27, 2025 | 4:32 PM

One More Person Remanded in Fraud Case Impersonating District Veterinary Officer

ആലപ്പുഴ: ജില്ലാ വെറ്റിനറി ഓഫീസർ ആയി വ്യാജവേഷം അണിഞ്ഞ് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലെ ഒരു കർഷകനിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച കേസിൽ ഒരു പ്രതി റിമാൻഡിൽ. തട്ടിപ്പ് ശ്രമത്തിൽ ഗൂഗിൾ പേ വഴി പണം കൈപ്പറ്റാൻ ശ്രമിച്ച കോട്ടയം കുറിച്ചി വെട്ടിക്കാട് വീട്ടിൽ മധുസൂദനൻ നായർ (57) എന്നയാളെ ജില്ലാ മജിസ്ട്രേറ്റ് കോടതിയുടെ പ്രൊഡക്ഷൻ വാറന്റിന്റെ അടിസ്ഥാനത്തിൽ റിമാൻഡ് ചെയ്തു.

പക്ഷിപ്പനി പ്രതിരോധ നടപടികളിൽ കള്ളിംഗ് നടത്തിയതിനുള്ള നഷ്ടപരിഹാരമായി 1,84,000 അനുവദിച്ചതിന്റെ പേരിൽ ഉദ്യോഗസ്ഥർക്കായി പണം നൽകണമെന്നാവശ്യപ്പെട്ടാണ് പ്രതി കർഷകനുമായി ബന്ധപ്പെടുന്നത്.

കർഷകനിൽ സംശയം തോന്നിയതിനെ തുടർന്ന് കടക്കരപ്പള്ളി വെറ്റിനറി ഡിസ്പെൻസറിയിലെ വെറ്റിനറി സർജനെ വിവരം അറിയിക്കുകയും കോളിന്റെ വോയ്സ് റെക്കോർഡിംഗ് കൈമാറുകയും ചെയ്തു. തുടർന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ അറിയിപ്പിനെ തുടർന്ന് ആലപ്പുഴ സൈബർ ക്രൈം പൊലീസ് അന്വേഷണം ആരംഭിച്ചു.

ചങ്ങനാശ്ശേരി സ്വദേശിയായ മരിച്ചയാളുടെ പേരിലുള്ള സിം കാർഡ് ഉപയോഗിച്ചാണ് പ്രതി തട്ടിപ്പ് നടത്തിയത്. അന്വേഷണം തുടരുന്നതിനിടെ ഇയാൾ ഇതിനകം തന്നെ കോട്ടയം ജില്ലാ ജയിലിൽ മറ്റൊരു സമാന കേസിൽ തടവിൽ കഴിയുന്നുണ്ടെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് ആലപ്പുഴ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ കേസിലെ മറ്റൊരു പ്രതിയായ റെന്നി മാത്യുവിനെ നേരത്തെ ആലപ്പുഴ സൈബർ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിരവധി തട്ടിപ്പുകൾ നടത്തിയിട്ടുണ്ടെന്നു അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

 A man was remanded for attempting to extort money from a farmer by impersonating the district veterinary officer. The accused, identified as Madhusoodanan Nair (57) from Kottayam, allegedly demanded money via Google Pay in exchange for processing bird flu compensation.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  3 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  3 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  3 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  3 days ago
No Image

കാർ ഗ്ലാസ് തകർത്ത് മോഷണം: പ്രതിക്ക് 9,300 ദിർഹം പിഴ ശിക്ഷ വിധിച്ച് അൽ ദഫ്ര കോടതി

uae
  •  3 days ago
No Image

പാര്‍ലമെന്റിലെ എം.പിമാരുടെ പ്രകടനം; പരസ്യസംവാദത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

താമസ, തൊഴിൽ നിയമങ്ങളുടെ ലംഘനം; സഊദിയിൽ ഒരാഴ്ചയ്ക്കിടെ അറസ്റ്റിലായത് 19,790 പേർ; 11,148 പേരെ നാടുകടത്തി

Saudi-arabia
  •  3 days ago
No Image

ശൈത്യകാലം തുടങ്ങിയിട്ടും മൂന്നാറില്‍ വിനോദ സഞ്ചാരികളുടെ വരവ് കുറഞ്ഞു, 30 മുതല്‍ 50 ശതമാനം വരെ കുറവ്

Kerala
  •  3 days ago
No Image

മലിനീകരണത്തില്‍ ഒന്നാമത് ഉത്തര്‍പ്രദേശ്; ആദ്യ പത്ത് നഗരങ്ങളില്‍ ആറും യു.പിയില്‍; ക്ലീന്‍ സിറ്റികളില്‍ ഒന്ന് കേരളത്തില്‍ 

National
  •  3 days ago
No Image

വ്യത്യസ്ത അപേക്ഷകൾ വേണ്ട; UAEICP ആപ്പ് വഴി ഇനി ഒറ്റ ക്ലിക്കിൽ പാസ്‌പോർട്ടും, എമിറേറ്റ്‌സ് ഐഡിയും പുതുക്കാം

uae
  •  3 days ago