HOME
DETAILS
MAL
ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു; യാത്രക്കാരൻ ഗുരുതര പരിക്ക്
March 27, 2025 | 6:53 PM
കൊച്ചി: എറണാകുളം ഇലഞ്ഞിയിൽ നിർത്തിയിട്ട ടിപ്പറിന് പിറകിൽ ഓട്ടോറിക്ഷ ഇടിച്ച് ഡ്രൈവർ മരിച്ചു. മരിച്ചത് ഓട്ടോ ഡ്രൈവർ ഗോപി ആണ്. യാത്രക്കാരനായ പെരുമ്പടവം സ്വദേശി ബേബിയെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
അപകടം വൈകീട്ട് ഏഴുമണിയോടെയായിരുന്നു. ഇലഞ്ഞിയിൽ നിന്ന് പെരുമ്പടവത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ വളവിൽ നിർത്തിയിരുന്ന ടിപ്പറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഓട്ടോയുടെ മുൻഭാഗം പൂർണമായും തകർന്നു. ടിപ്പർ അപകട സൂചന നൽകാതെ റോഡിൽ നിർത്തിയിരുന്നുവെന്നതാണ് ദൃക്സാക്ഷികളുടെ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."