HOME
DETAILS

യുഎഇ ജയിലിലുള്ള 500 ലധികം ഇന്ത്യക്കാര്‍ക്ക് പെരുന്നാള്‍ സന്തോഷം; മോചിതരാകുന്ന 1,295 തടവുകാരില്‍ ഇന്ത്യക്കാരും

  
Muqthar
March 28 2025 | 03:03 AM

UAE to release of 2813 prisoners including 500 Indians ahead of Eid-ul-Fitr 2025

അബൂദബി: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ 1,295 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ടു. ഇതോടൊപ്പം ദുബൈ ഭരണാധികാരിയും പ്രധാനമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം 1,518 തടവുകാര്‍ക്ക് മാപ്പുനല്‍കുകയും ചെയ്തു. വിശുദ്ധ മാസത്തില്‍ കാരുണ്യത്തിന്റെയും അനുരഞ്ജനത്തിന്റെയും പ്രതീകമായിട്ടാണ് യുഎഇ നേതാക്കളുടെ നടപടി. ചെറിയ പെരുന്നാളിന് മുന്നോടിയായി മോചിപ്പിക്കപ്പെടുന്നവരില്‍ 500ലധികം ഇന്ത്യന്‍ പൗരന്മാരും ഉള്‍പ്പെടുന്നു. ഇന്ത്യയുമായുള്ള ബന്ധത്തില്‍ യുഎഇയുടെ പ്രതിബദ്ധതയും നീതിയോടും നയതന്ത്രത്തോടുമുള്ള വിശാലമായ സമീപനവും ഇത് എടുത്തുകാണിക്കുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

ഉത്തര്‍പ്രദേശ് സ്വദേശിയായ ഷഹ്‌സാദി ഖാനെ യുഎഇയില്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യന്‍ പൗരന്മാരുടെ മോചനം സംഭവിക്കുന്നത്. കൊലപാതകക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മലയാളികളായ മുഹമ്മദ് റിനാഷ് അരങ്കിലോട്ട്, മുരളീധരന്‍ പെരുംതട്ട വളപ്പില്‍ എന്നിവരെയും കഴിഞ്ഞമാസം വധശിക്ഷയ്ക്കിരയാക്കിയിരുന്നു.

ദുബായിലെ തിരുത്തല്‍, ശിക്ഷാ കേന്ദ്രങ്ങളില്‍ തടവിലാക്കപ്പെട്ട വിവിധ രാജ്യക്കാരായ വ്യക്തികള്‍ക്കാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം നല്‍കിയ മാപ്പ് ബാധകമാകുക. കൊലപാതകം, ലഹരി കടത്ത് ഉള്‍പ്പെടെ കൊടിയ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവര്‍ക്കാകും ഇതിന്റെ ആനുകൂല്യം ലഭിക്കുക. 

ശിക്ഷ അനുഭവിച്ചവര്‍ക്ക് പുതിയ തുടക്കം നല്‍കുന്നതിനുള്ള ഷെയ്ഖ് മുഹമ്മദിന്റെ താല്‍പ്പര്യത്തെ ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നുവെന്ന് ദുബായ് അറ്റോര്‍ണി ജനറല്‍ ചാന്‍സലര്‍ ഇസ്സാം അല്‍ഹുമൈദാന്‍ പറഞ്ഞു. ദുബായ് പോലീസുമായി സഹകരിച്ച് ദുബായ് പബ്ലിക് പ്രോസിക്യൂഷന്‍ അവരുടെ മോചനത്തിനുള്ള നിയമ നടപടിക്രമങ്ങള്‍ നടപ്പാക്കിവരികയാണ്.

ജയില്‍ മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് പ്രഖ്യാപിച്ചു. തടവുകാരുടെയും അവരുടെ കുടുംബങ്ങളുടെയും ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനും അവരുടെ വീടുകളില്‍ ഉറപ്പാക്കാനും പുതുതായി ജീവിതം ആരംഭിക്കാനും ഇതുവഴി കഴിയുമെന്നും അധികൃതര്‍ അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  4 days ago
No Image

കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

uae
  •  4 days ago
No Image

ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ

National
  •  4 days ago
No Image

എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

Kerala
  •  4 days ago
No Image

ജോണ്‍ ഫ്രെഡിക്‌സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്‍

uae
  •  4 days ago
No Image

രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം

Kerala
  •  4 days ago
No Image

കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്

Kerala
  •  4 days ago
No Image

മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍

uae
  •  4 days ago
No Image

ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും

uae
  •  4 days ago

No Image

സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍

National
  •  4 days ago
No Image

പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട് 

Kerala
  •  4 days ago
No Image

'അവര്‍ ദൈവത്തിന്റെ ശത്രുക്കള്‍, അവരുടെ ചെയ്തിയില്‍ ഖേദിക്കേണ്ടി വരുന്നിടത്തേക്ക് അവരെ എത്തിക്കുക' ട്രംപിനും നെതന്യാഹുവുനുമെതിരെ ഇറാന്‍ പണ്ഡിതന്‍

International
  •  4 days ago
No Image

തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്

National
  •  4 days ago