HOME
DETAILS

വിവാദ ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി

  
Web Desk
March 28 2025 | 12:03 PM

Controversial judge Yashwant Sharma transferred to Allahabad High Court

ന്യഡല്‍ഹി:  ഔദ്യോഗിക വസതിയില്‍ നിന്നും കണക്കില്‍പ്പെടാത്ത കെട്ടുകണക്കിന് പണം കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നേരിടുന്ന ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്ക് സ്ഥലംമാറ്റി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. ഇതിനെ തുടര്‍ന്ന് ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന യശ്വന്ത് വര്‍മയോട് അലഹാബാദ് ഹൈക്കോടതിയില്‍ ചുമതലയേല്‍ക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

യശ്വന്ത് വര്‍മയ്‌ക്കെതിരെ കേസെടുക്കുമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ നിയോഗിച്ച ആഭ്യന്തര അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ചതിനും ശേഷം നടപടി എടുക്കാമെന്ന് സുപ്രീംകോടതി വിശദീകരിച്ചു.

ഈ മാസം 14നാണ് വര്‍മയുടെ വീട്ടില്‍ തീപിടിത്തമുണ്ടായത്. പാതി കത്തിയതും പൂര്‍ണമായും കത്തിയതുമായ നോട്ടുകള്‍ ചിത്രങ്ങളിലും വിഡിയോയിലും വ്യക്തമായി കാണാം. ഫയര്‍ഫോഴ്‌സ് ഇതു പരിശോധിക്കുന്നതും വ്യക്തമാണ്. ആരോപണത്തില്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമെന്നാണ് ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആരോപണം നിഷേധിച്ചുള്ള ജസ്റ്റിസ് വര്‍മയുടെ മറുപടിയും റിപ്പോര്‍ട്ടിലുണ്ട്. മാര്‍ച്ച് 14ന് ജസ്റ്റിസ് വര്‍മ വീട്ടിലില്ലാത്ത സമയത്ത് രാത്രി 11.30നാണ് സ്റ്റോര്‍ റൂമില്‍ തീപിടിത്തമുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സംഭവമുണ്ടായപ്പോള്‍ ജസ്റ്റിസ് വര്‍മയുടെ പഴ്‌സനല്‍ സെക്രട്ടറിയാണ് പൊലിസിനെ വിളിച്ചത്.

ജസ്റ്റിസ് വര്‍മയുമായി ബന്ധപ്പെട്ടപ്പോള്‍ ജോലിക്കാര്‍ക്കും തോട്ടക്കാര്‍ക്കും പൊതു സി.പി.ഡബ്ല്യു.ഡി ജീവനക്കാര്‍ക്കും വരെ സ്റ്റോര്‍ റൂമിലേക്ക് പ്രവേശിക്കാന്‍ കഴിയുമെന്ന് മറുപടി നല്‍കിതായി റിപ്പോര്‍ട്ടിലുണ്ട്. പൊലിസ് വാട്‌സാപ്പിലൂടെ കൈമാറിയ ചിത്രങ്ങള്‍ കാണിച്ചപ്പോള്‍ ജസ്റ്റിസ് വര്‍മ തനിക്കെതിരേ ഗുഢാലോചനയുണ്ടെന്ന് ആശങ്ക പ്രകടിപ്പിച്ചു. തീപിടിത്തമുണ്ടായ മുറിയുടെ അവശിഷ്ടങ്ങളും ഭാഗികമായി കത്തിയ മറ്റു വസ്തുക്കളും 15ന് രാവിലെ നീക്കം ചെയ്തതായി പൊലിസിന് ജഡ്ജിയുടെ വസതിയില്‍ നിയോഗിച്ചിരുന്ന കാവല്‍ക്കാരന്‍ മൊഴിനല്‍കിയിരുന്നു.

ബംഗ്ലാവില്‍ താമസിക്കുന്നവര്‍, ജോലിക്കാര്‍, തോട്ടക്കാര്‍, സി.പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒഴികെ മറ്റാര്‍ക്കും മുറിയില്‍ പ്രവേശിക്കാന്‍ സാധ്യതയില്ലെന്ന് പ്രഥമദൃഷ്ട്യാ കണ്ടെത്തിയിട്ടുണ്ട്. അതനുസരിച്ച്, മുഴുവന്‍ വിഷയവും കൂടുതല്‍ ആഴത്തിലുള്ള അന്വേഷണം ആവശ്യമാണെന്ന് ഞാന്‍ പ്രഥമദൃഷ്ട്യാ കരുതുന്നെന്നും ജസ്റ്റിസ് ഉപാധ്യായ റിപ്പോര്‍ട്ടില്‍ പറയുന്നു. മാര്‍ച്ച് 21ന് റിപ്പോര്‍ട്ട് സ്വീകരിച്ച ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഉപാധ്യായയോട് പണത്തിന്റെ ഉറവിടം സംബന്ധിച്ചും മാര്‍ച്ച് 15 ന് രാവിലെ കത്തിയ പണം നീക്കം ചെയ്ത വ്യക്തിയെക്കുറിച്ചും ജസ്റ്റിസ് വര്‍യില്‍നിന്ന് പ്രതികരണം തേടാന്‍ ആവശ്യപ്പെട്ടിരുന്നു.

Controversial judge Yashwant Sharma transferred to Allahabad High Court



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago