പ്രധാനമന്ത്രി ഇന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത്
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്ത്. സമീപകാലത്തായി ബി.ജെ.പിക്കും ആര്‍.എസ്.എസിനും ഇടയില്‍ രൂപപ്പെട്ട സംഘര്‍ഷാവസ്ഥ തണുപ്പിക്കുകയാണ് പ്രധാനമായും കൂടിക്കാഴ്ചയുടെ ലക്ഷ്യം. കഴിഞ്ഞ തെരഞ്ഞെടുപ്പിലുണ്ടായ തിരിച്ചടി ഇരു സംഘടനകളും തമ്മിലുള്ള ബന്ധത്തെ കാര്യമായി ബാധിച്ചിരുന്നു. സന്ദര്‍ശനത്തിനിടെ ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവതുമായും കൂടിക്കാഴ്ച നടത്തും.
കേന്ദ്രമന്ത്രിസഭാ പുനഃസംഘടന, ബി.ജെ.പിയുടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തല്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളും കൂടിക്കാഴ്ചയില്‍ വിഷയമാകുമെന്നാണ് കരുതുന്നത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ആര്‍.എസ്.എസിന്റെ ആസ്ഥാനം സന്ദര്‍ശിക്കുന്നത്.
അതേസമയം, സന്ദര്‍ശനത്തില്‍ രാഷ്ട്രീയമില്ലെന്ന് മഹാരാഷ്ട്ര ബി.ജെ.പി പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെ പറഞ്ഞു. ഭരണഘടനാ ശില്‍പ്പി ബി.ആര്‍ അംബേദ്കറും അനുയായികളും ബുദ്ധമതം സ്വീകരിച്ച ദീക്ഷഭൂമിയിലേക്കാകും ആര്‍.എസ്.എസ് ആസ്ഥാനത്തുനിന്ന് മോദി നേരെ പോവുക. മാധവ് നേത്രാലയ പ്രീമിയം സെന്റര്‍ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയും ചെയ്യും. മൂന്നാം മോദി സര്‍ക്കാര്‍ ഒരുവര്‍ഷം തികച്ചതിന് പിന്നാലെ മേയിലോ ജൂണിലോ ആയിരിക്കും പുനഃസംഘടന എന്നാണ് റിപ്പോര്‍ട്ട്.
Prime Minister Narendra Modi visits RSS headquarters in Nagpur to ease tensions between BJP and RSS after recent electoral setbacks. Discussions with RSS chief Mohan Bhagwat may cover cabinet reshuffle and BJP's new president.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."