HOME
DETAILS

സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിച്ചില്ല; 17കാരി ആത്മഹത്യ ചെയ്തു

  
Web Desk
March 30 2025 | 16:03 PM

School authorities refused to allow her to write exams after she failed to pay school fees 17 year old girl commits suicide

ഉത്തർപ്രദേശ്: സ്കൂൾ ഫീസ് അടക്കാത്തതിനാൽ പരീക്ഷ എഴുതാൻ സ്കൂൾ അധികൃതർ സമ്മതിക്കാത്തതിന് പിന്നാലെ 17കാരി ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലാണ് സംഭവം നടന്നത്. ശനിയാഴ്ചയാണ് പരീക്ഷയെഴുതാനായി വിദ്യാർത്ഥിനി സ്കൂളിൽ എത്തിയിരുന്നത്. എന്നാൽ ഫീസ് അടക്കാത്തതിനെ തുടർന്ന് സ്കൂൾ അധികൃതർ വിദ്യാർത്ഥിനിയെ പരീക്ഷയെഴുതാൻ അനുവദിക്കാതെ പോവുകയായിരുന്നു. ഇത് ചൂണ്ടിക്കാട്ടി 17കാരിയുടെ അമ്മ പൊലിസിൽ പരാതി നൽകിയിരുന്നു. 

ഇതിനുപുറമേ സ്കൂൾ മാനേജരായ സന്തോഷ് കുമാർ യാദവ്, ഓഫീസറായ ദീപക്ക് സരോജ്, പ്രിൻസിപ്പലായ രാജ്‌കുമാർ യാദവ്‌ എന്നിവർ വിദ്യാർഥിനിയെ പരസ്യമായി അപമാനിച്ചെന്നും ഇതിൽ മനംനൊന്താണ് തന്റെ മകൾ ആത്മഹത്യ ചെയ്തതെന്നും അമ്മയുടെ പരാതിയിൽ പറയുന്നുണ്ട്. സംഭവത്തിൽ സെക്ഷൻ 107 പ്രകാരം പൊലിസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഭവത്തിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പൊലിസ് അറിയിച്ചു. 

താൻ ജോലിക്ക് പോയി തിരിച്ചെത്തിയ സമയത്തായിരുന്നു മകളെ മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് അമ്മ പറഞ്ഞു. ഫീസിൽ 1500 രൂപ ആദ്യം അടച്ചിരുന്നുവെന്നും ബാക്കി 800 രൂപ മാത്രമായിരുന്നു കൊടുക്കാൻ ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്.

School authorities refused to allow her to write exams after she failed to pay school fees 17 year old girl commits suicide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago