പട്ടികജാതിക്കാര്‍ക്കു ശിങ്കാരിമേളം വാദ്യോപകരണങ്ങള്‍ നല്കുന്നു
മലപ്പുറം: പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് ജില്ലാ പഞ്ചായത്ത് നല്കുന്ന ശിങ്കാരി മേളം വാദ്യോപകരണങ്ങളുടെ വിതരണം സെപ്റ്റംബര്‍ ആറിന് നിയമസഭാ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് നിര്‍വഹിക്കും. പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിക്കും. പട്ടികജാതി വികസന ഫണ്ടില്‍ നിന്നുള്ള തുക യുവജന ക്ഷേമ പരിപാടികള്‍ക്കായി പ്രത്യേകം ചിലവഴിക്കണമെന്ന മുന്‍ സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് ഇത്തരമൊരു പദ്ധതി തയാറാക്കിയത്. 86,72,000 രൂപയാണ് ഇതിനായി ചിലവഴിക്കുന്നത്.
പട്ടിക ജാതി യുവതീ യുവാക്കള്‍ക്ക് സ്വയം തൊഴിലിലൂടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും തല്‍ഫലമായി അവരുടെ സാമ്പത്തിക ഉയര്‍ച്ചയുമാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്യുന്നത്.32 ഗ്രൂപ്പുകളിലായി 359 പട്ടികജാതി യുവതീ യുവാക്കള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് 32 ഗ്രൂപ്പുകളിലെ മുഴുവന്‍ അംഗങ്ങളും അണി നിരന്ന് കൊണ്ടുള്ള വാദ്യമേളം ജില്ലാ പഞ്ചായത്ത് ഓഫിസ് പരിസരത്ത് നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."