HOME
DETAILS

വൈദ്യുതി നിരക്ക് കൂടും; ഭൂനികുതിയും വാഹന നികുതിയും കൂടി

  
April 01 2025 | 03:04 AM

Electricity rates will increase land tax and vehicle tax will increase

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് നിരക്ക് വര്‍ധനവും ഇളവുകളും ആനുകൂല്യങ്ങളുമെല്ലാം ഇന്നുമുതല്‍ പ്രാബല്യത്തില്‍. ഭൂനികുതിയും വാഹന നികുതിയും കൂടിയിട്ടുണ്ട്. വൈദ്യുതി ചാര്‍ജ് യൂനിറ്റിന് 12 പൈസ വച്ചാണ് കൂടുക. സര്‍ക്കാര്‍ 
ഉത്തരവിറക്കാത്തതിനാല്‍ വെള്ളക്കരത്തിലെ 5 ശതമാനത്തിന്റെ വര്‍ധന പ്രാബല്യത്തില്‍ വരുന്നതല്ല. 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങളുടെ നികുതിയും കൂടിയിട്ടുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും 900 രൂപയുണ്ടായിരുന്നത് 1350 രൂപയായി വര്‍ധിച്ചു. സ്വകാര്യ  കാറുകള്‍ക്ക് ഭാരമനുസരിച്ച് 750 കിലോ വരെ 9600 രൂപ 1500 കിലോ വരെ 12,900 രൂപയും അതിനു മുകളില്‍ 15,900 രൂപയുമാണ് നികുതി വരുക. എല്ലാ ഇലക്ട്രിക് വാഹനങ്ങള്‍ക്കും 5 ശതമാനം നികുതി എന്നത് മാറിയിട്ടുണ്ട്. 15 ലക്ഷം വരെ വിലയുള്ളവയ്ക്ക് 5 ശതമാനവും 20 ലക്ഷം വരെ വിലയുള്ളവയ്ക്ക് 8 ശതമാനവും അതിനുമുകളിലുള്ളവയ്ക്ക് 10 ശതമാനവുമാണ് നികുതി വര്‍ധന.

ഇരുചക്രവാഹനങ്ങള്‍ക്കും മുചക്ര വാഹനങ്ങള്‍ക്കും 5 ശതമാനമായി തന്നെ നികുതി തുടരും. കോണ്‍ട്രാക്ട് ക്യാരേജ് വാഹനങ്ങളുട സീറ്റിനനുസരിച്ചുള്ള നികുതിയും ഏകീകരണവും പ്രാബല്യത്തിലായി. ഭൂ നികുതിയില്‍ 50 ശതമാനമാണ് വര്‍ധന. ഭൂമിയുടെ അളവനുസരിച്ച് സ്ലാബ് അടിസ്ഥാനത്തിലാണ് നിരക്ക് കൂടുക. ഒരു കാറിന് രണ്ടര മുതല്‍ 15 രൂപ വരെ വര്‍ധിക്കും. 23 ഇനം കോടതി ഫീസുകളും വര്‍ധിച്ചു. സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്തയില്‍ 3 ശതമാനം വര്‍ധന ഏപ്രില്‍ മാസത്തിലെ ശമ്പളത്തോടൊപ്പം കിട്ടുന്നതാണ്. ദിവസവേതന കരാര്‍ ജീവനക്കാരുടെ ശമ്പളവും 5 ശതമാനം വര്‍ധിക്കുന്നതാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  17 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  17 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  17 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  19 hours ago