HOME
DETAILS

വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്

  
Web Desk
April 01 2025 | 04:04 AM

Centre Moves Ahead with Waqf Amendment Bill in Parliament


ഡല്‍ഹി: വഖഫ് ഭേദഗതി ബില്‍ പാസാക്കാനുള്ള നീക്കവുമായി കേന്ദ്രം മുന്നോട്ട്. ബജറ്റ് സമ്മേളനം അവസാനിക്കാന്‍ മൂന്നുദിവസം ബാക്കിനില്‍ക്കെ ബില്ല് അവതരിപ്പിക്കാന്‍ തന്നെയാണ് കേന്ദ്ര തീരുമാനം.  ബില്ല് ഈ സമ്മേളന കാലയളവില്‍ അവതരിപ്പിക്കുമെന്ന് പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു ഇന്നലെ വ്യക്തമാക്കിയിരുന്നു. പുതുക്കിയ ഭേദഗതികള്‍ക്ക് മേല്‍ പാര്‍ലമെന്റില്‍ ചര്‍ച്ച നടക്കുമെന്നും കിരണ്‍ റിജിജു പറഞ്ഞു. 

ബുധനാഴ്ച തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കാനാണ് നീക്കം. ലോക്‌സഭയിലായിരിക്കും ആദ്യം അവതരിപ്പിക്കുക. കൂടിയാലോചനകള്‍ക്ക് ശേഷം ബില്‍ അവതരിപ്പിക്കുന്ന സമയം തീരുമാനിക്കുമെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേര്‍ത്തു. 

ചില രാഷ്ട്രീയ പാര്‍ട്ടികളും സംഘടനകളും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാനും സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനും നുണകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ബില്‍ മുസ് ലിംകളുടെ താല്‍പ്പര്യത്തിനനുസരിച്ചാണെന്നും പ്രതിപക്ഷത്തെയും മുസ്‌ലിം സംഘടനകളെയും പരാമര്‍ശിച്ചുകൊണ്ട് റിജിജു ചൂണ്ടിക്കാട്ടി. 

ബി.ജെ.പിയുടെ 22 ഭേദഗതികള്‍ അംഗീകരിച്ച ജെ.പി.സി പ്രതിപക്ഷത്തിന്റെ 44 ഭേദഗതികളും തള്ളികയായിരുന്നു. 

അതിനിടെ, രാഹുല്‍ ഗാന്ധിക്കെതിരായ സ്പീക്കറുടെ പ്രസ്താവനയില്‍ പ്രതിപക്ഷം ഇന്നും സഭയില്‍ ഉന്നയിക്കും. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  16 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  16 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  16 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  16 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  17 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  17 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  17 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  17 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  18 hours ago