കൊണ്ടോട്ടിയില്‍ പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ട്
കൊണ്ടോട്ടി: കുഴല്‍പ്പണ വിതരണത്തിനെത്തിച്ച പണത്തിനിടെ കണ്ടെത്തിയ കളളനോട്ട് യഥാര്‍ഥ നോട്ടുകളെ വെല്ലുന്നത്. കൊണ്ടോട്ടിയില്‍ വാഹന പരിശോധനക്കിടെയാണു മൊറയൂര്‍ സ്വദേശി പാത്തൊടുവില്‍ വീട്ടില്‍ അബ്ദുല്‍ അസീസ് അനധികൃതമായി സൂക്ഷിച്ച 15 ലക്ഷം രൂപ പിടികൂടിയത്.
കാറിന്റെ സീറ്റിനടിയില്‍ നിന്നായി പണം കണ്ടത്തെിയത്. പിടികൂടിയ പണത്തില്‍ 13,000 രൂപ കളളനോട്ടാണെന്നും കണ്ടെത്തി. 500ന്റെ 26 നോട്ടുകളാണുണ്ടായിരുന്നത്.
പിടിച്ചെടുത്ത പണം പൊലിസ് ബാങ്കില്‍ കൊണ്ടുപോയി എണ്ണി തിട്ടപ്പെടുത്തുന്നതിനിടയിലാണ് 26 അഞ്ഞൂറിന്റെ നോട്ടുകള്‍ വ്യാജമാണെന്നു കണ്ടെത്തിയത്. സാധാരണ കള്ള നോട്ടുകളില്‍ നിന്നു വ്യത്യസ്ഥമായി നോട്ടിന്റെ ഒരുഭാഗത്തുള്ള ഇടവിട്ട ലൈനില്‍ കളര്‍വ്യത്യസമാണ് ഇതിനുണ്ടായിരുന്നത്.
സാധാരണ നോട്ടും വ്യാജനും തിരിച്ചറിയാന്‍ ഏറെ പ്രയാസമാണെന്നു പൊലിസ് പറഞ്ഞു.
കുഴല്‍പ്പണ വിതരണത്തിനിടിയില്‍ കള്ളനോട്ട് കൂട്ടിക്കലര്‍ത്തിയതാവാമെന്നു പൊലിസ് സംശയിക്കുന്നു. ഇതടക്കമുളള കാര്യങ്ങളാണു പൊലിസ് അന്വേഷിച്ചു വരുന്നത്. മേഖലയില്‍ വാഹന പരിശോധന കര്‍ക്കശമാക്കാനും തീരുമാനിച്ചിട്ടുണ്ട്. പിടിയിലായ അസീസിന്റെ വീട് കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."