HOME
DETAILS

ആശ വർക്കർമാരുടെ ഇൻസെന്റീവ് വർധനവ്; കേന്ദ്ര ആരോഗ്യ മന്ത്രിയുമായുള്ള കൂടിക്കാഴ്ച പോസിറ്റീവെന്ന് വീണ ജോർജ്

  
Web Desk
April 01 2025 | 12:04 PM

Incentive increase for ASHA workers under consideration Veena George says meeting with Union Health Minister was positive

ഡൽഹി: ആശ വർക്കർമാരുടെ പ്രശ്നങ്ങൾ ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്രത്തെ അറിയിച്ചുവെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ്. ആശ വർക്കന്മാർക്ക് ഇൻസെന്റീവ് കൂട്ടുന്ന കാര്യം പരിഗണിക്കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി അറിയിച്ചെന്നാണ് വീണ ജോർജ് പറഞ്ഞത്. ആശ വർക്കർമാരുടെ വിഷയങ്ങൾക്ക് പുറമേ നാല് വിഷയങ്ങളും ചർച്ച ചെയ്തുവെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. 2023-2024 വർഷങ്ങളിലെ ശേഷിക്കുന്ന തുക നൽകണം എന്നാണ് ചർച്ച ചെയ്യപ്പെട്ടത്. ആശ വർക്കർമാരെ തൊഴിൽ നിയമങ്ങളുടെ പരിധിയിൽ കൊണ്ടുവരുന്നതിനെ കുറിച്ചും ചർച്ച നടത്തിയതായി ആരോഗ്യമന്ത്രി അറിയിച്ചു. 

കേന്ദ്ര ആരോഗ്യമന്ത്രിയായ ജെപി നദ്ദയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വീണ ജോർജ്. ഓൺലൈൻ മരുന്ന് വില്പനയുമായി ബന്ധപ്പെട്ട വിഷയങ്ങളും ചർച്ച ചെയ്യപ്പെട്ടുവെന്നും കേരളത്തിന് എയിംസ് ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനൽകിയതായും വീണ ജോർജ് വ്യക്തമാക്കി. ചർച്ചയിൽ ആവശ്യപ്പെട്ട എല്ലാ കാര്യങ്ങൾക്കും പോസിറ്റീവായാണ് കേന്ദ്രമന്ത്രി സമീപിച്ചതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സംസ്ഥാനത്തെ സെക്രെട്ടറിയേറ്റിന് മുന്നിൽ ആശ വർക്കർമാൻ നടത്തുന്ന സമരത്തിന്റെ അമ്പതാം ദിവസം ആളുകൾ മുടിമുറിച്ചും തല മുണ്ഡനം ചെയ്തും പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഏകദേശം നൂറോളം ആശാവർക്കർമാരാണ് മുടി മുറിക്കൽ സമരത്തിൽ ഇന്ന് പങ്കാളികളാവുക. തിങ്കളാഴ്‌ച്ച 11ന് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിൽ നിന്നുള്ള ആശ പ്രവർത്തകർ ആയിരുന്നു സമരത്തിൽ പങ്കെടുക്കുത്തിരുന്നത്. 

ലോകരാജ്യങ്ങളിലെ 700 തൊഴിലാളി സംഘടനകൾ ഉൾക്കൊള്ളുന്ന ആഗോള തൊഴിലാളി ഫെഡറേഷൻ പബ്ലിക് സർവീസ് ഇന്റർനാഷണൽ ആശ വർക്കർമാരുടെ ഈ സമരത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്ക് കത്ത് അയച്ചിരുന്നു.

Incentive increase for ASHA workers under consideration; Veena George says meeting with Union Health Minister was positive



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  a day ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  a day ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  a day ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  a day ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago