HOME
DETAILS

കണ്ണൂരിൽ എമ്പുരാന്റെ വ്യാജ പതിപ്പ് വിൽപ്പന നടത്തിയ യുവതി അറസ്റ്റിൽ 

  
April 01 2025 | 13:04 PM

Woman arrested for selling fake version of Empuraan in Kannur

കണ്ണൂർ: എമ്പുരാൻ സിനിമയുടെ വ്യാജ പ്രിന്റ് പിടികൂടി. കണ്ണൂർ പാപ്പിനിശ്ശേരിയിൽ നിന്നുമാണ് സിനിമയുടെ വ്യാജ പ്രിന്റ് പിടികൂടിയത്. പാപ്പിനിശ്ശേരിയിലെ തംബുരു കമ്മ്യൂണിക്കേഷൻസ് എന്ന സ്ഥാപനത്തിൽ നിന്നുമാണ് പ്രിന്റ് പിടിച്ചെടുത്തത്. സംഭവത്തിൽ ജീവനക്കാരിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. പെൻ ഡ്രൈവിലൂടെ ചിത്രത്തിന്റെ കോപ്പികൾ നൽകുകയായിരുന്നു.

നേരത്തെ വെബ് സൈറ്റുകളിൽ നിന്നും സിനിമയുടെ വ്യാജ പതിപ്പുകൾ ഡിലീറ്റ് ചെയ്തിരുന്നു. സിനിമ ഡൗൺലോഡ് ചെയ്താലും നടപടികൾ ഉണ്ടാവുമെന്ന് പൊലിസ് അറിയിച്ചിരുന്നു. സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ സിനിമയുടെ വ്യാജ പതിപ്പ് പല വെബ് സൈറ്റുകളിലും ടെലഗ്രാമിലും ഇറങ്ങിയിരുന്നു. ഇപ്പോൾ ഈ വിഷയത്തിൽ സൈബർ പൊലിസ് നിരീക്ഷണം കൂടുതൽ ശക്തമാക്കിയിരിക്കുകയാണ്. 

അതേസമയം സംഘ്പരിവാർ എതിർപ്പിന് പിന്നാലെ എമ്പുരാൻ സിനിമയിലെ ചില സീനുകളിൽ വെട്ടി മാറ്റപ്പെടും. 24 സീനുകളാണ് സിനിമയിൽ നിന്ന് വെട്ടി മാറ്റുക. പ്രധാന വില്ലൻ കഥാപാത്രത്തിന്റെ പേര് മാറ്റി. ബജ്‌റംഗി എന്ന പേര് ബൽദേവ് എന്നാക്കി മാറ്റി. സ്ത്രീകൾക്കെതിരായ അതിക്രമം വരുന്ന മുഴുവൻ സീനും ഒഴിവാക്കി.

മതചിഹ്നങ്ങളുടെ പശ്ചാത്തലത്തിൽ വാഹനങ്ങൾ കടന്നു പോകുന്ന സീൻ ഒഴിവാക്കി. എൻ.എ.ഐ പരാമർശം മ്യൂട്ട് ചെയ്തു. സിനിമയിലെ നന്ദി കാർഡിൽ നിന്ന് സുരേഷ് ഗോപിയുടെ പേര് ഒഴിവാക്കി. പ്രധാന വില്ലൻ കഥാപാത്രവും വില്ലൻ കഥാമാത്രവും തമ്മിലുള്ള സംഭാഷണത്തിലും വെട്ടുണ്ട്. പ്രഥ്വിരാജും അച്ഛൻ കഥാപാത്രവും തമ്മിലുള്ള സംഭാഷണത്തിലിും വെട്ടുണ്ട്. 

Woman arrested for selling fake version of Empuraan in Kannur



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചരിത്രത്തിലെ ഏറ്റവും വലിയ ഡാറ്റാ ചോർച്ച;16 ബില്യൺ പാസ്‌വേഡുകൾ ചോർന്നു; ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ജിമെയിൽ അക്കൗണ്ടുകൾ സുരക്ഷിതമാക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

International
  •  4 days ago
No Image

ഇംഗ്ലണ്ടിനെതിരെ ഗില്ലാട്ടം; ക്യാപ്റ്റനായ ആദ്യ കളിയിൽ ചരിത്രനേട്ടങ്ങളുടെ നിറവിൽ ഇന്ത്യൻ നായകൻ

Cricket
  •  5 days ago
No Image

എക്‌സിറ്റ് പെര്‍മിറ്റ് വൈകുന്നു; കുവൈത്തിലെ പ്രവാസി അധ്യാപകര്‍ പ്രതിസന്ധിയില്‍

Kuwait
  •  5 days ago
No Image

ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ വെയ്‌സ്മാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് 572 മില്യണ്‍ ഡോളറിന്റെ നഷ്ടം; ഇസ്‌റാഈലിന് കനത്ത തിരിച്ചടി 

International
  •  5 days ago
No Image

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചിരുന്ന 4 വയസുകാരിയെ പുലി പിടിച്ചുകൊണ്ടുപോയി

Kerala
  •  5 days ago
No Image

ഹൃദയഭേദകം; പ്രണയബന്ധത്തിന് തടസ്സമെന്ന് കരുതി അമ്മ രണ്ട് പിഞ്ചുകുഞ്ഞുങ്ങളെ കൊലപ്പെടുത്തി

National
  •  5 days ago
No Image

ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; യാത്രാതടസ്സം ഭയന്ന് യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള യാത്രകള്‍ ഒഴിവാക്കുന്ന യുഎഇ യാത്രികരുടെ എണ്ണം വര്‍ധിക്കുന്നു

uae
  •  5 days ago
No Image

അവന്റെ പ്രകടനങ്ങളിൽ എല്ലാവർക്കും വലിയ വിശ്വാസമാണ്: സൂപ്പർതാരത്തെക്കുറിച്ച് സച്ചിൻ

Cricket
  •  5 days ago
No Image

എട്ടാം ദിവസവും മിസൈൽ ആക്രമണങ്ങൾ തുടരുന്നു; ഇസ്റാഈലിനു നേരെ മിസൈൽ അറ്റാക്ക്; 17 പേർക്ക് പരിക്ക്

International
  •  5 days ago
No Image

ബിജെപി എംഎൽഎക്ക് സീറ്റ് ഒഴിഞ്ഞ് കൊടുക്കാത്തതിനാൽ യാത്രക്കാരന് വന്ദേഭാരത് എക്സ്പ്രസിൽ ക്രൂര മർദ്ദനം

National
  •  5 days ago