HOME
DETAILS

മേഘയുടെ മരണം; ഐബി ഉദ്യോഗസ്ഥൻ ലൈംഗിക അതിക്രമം നടത്തിയെന്ന ആരോപണവുമായി കുടുംബം

  
April 01 2025 | 15:04 PM

Meghas Incident Family alleges against IB officer

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ ഐബി ജീവനക്കാരിയായ മേഖലയുടെ മരണത്തിൽ സുഹൃത്തായ സുഗാന്ത് സുരേഷിനെതിരെ ആരോപണവുമായി കുടുംബം. മരണപ്പെട്ട യുവതി ലൈംഗിക അതിക്രമണം നേരിട്ടെന്നാണ് കുടുംബത്തിന്റെ ആരോപണം. യുവതിയെ ലൈംഗികമായും സാമ്പത്തികമായും സുകാന്ത്‌ ചൂഷണം ചെയ്തുവെന്നും എന്നാൽ വിവാഹബന്ധത്തിൽ നിന്നും പിന്മാറിയതിനു പിന്നാലെയാണ് യുവതി ആത്മഹത്യ ചെയ്തത് എന്നുമാണ് വീട്ടുകാർ പറയുന്നത്. സുകാന്തിനെതിരെ ഇതുവരെ കേസെടുത്തിട്ടില്ലെന്നും എന്നാൽ നിലവിലെ അന്വേഷണത്തിൽ തനിക്ക് തൃപ്തി ഉണ്ടെന്നും ഐബി ഉദ്യോഗസ്ഥയുടെ അച്ഛൻ മാധ്യമങ്ങളോട് സംസാരിച്ചു. 

സംഭവത്തിൽ സുഗാന്ത് ഇപ്പോഴും ഒളിവിൽ തുടരുകയാണ്. യുവതിയുടെ ആത്മഹത്യക്ക് ശേഷം സുകാന്തിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നു എന്നാണ് പൊലിസ് വ്യക്തമാക്കുന്നത്. സുകാന്തിനെ ചോദ്യം ചെയ്താൽ മാത്രമേ ആത്മഹത്യ ചെയ്യാൻ ഉണ്ടായ സാഹചര്യം മനസ്സിലാക്കാൻ കഴിയുകയുള്ളൂ എന്ന്  പൊലിസ് പറഞ്ഞു.

സുകാന്ത് മേഘയെ സാമ്പത്തികമായി ചൂഷണം ചെയ്തുവെന്ന് പിതാവ് നേരത്തെ ആരോപണം ഉന്നയിച്ചിട്ടുണ്ട് ഫെബ്രുവരി മാസത്തെ ശമ്പളം ഉൾപ്പെടെ സുകാന്ത് സുരേഷിന്റെ അക്കൗണ്ടിലേക്ക് മേഘ അയച്ചു നൽകിയെന്നും മരണസമയത്ത് തന്റെ മകളുടെ അക്കൗണ്ടിൽ വെറും 80 രൂപ മാത്രമാണ് ഉണ്ടായിരുന്നതെന്ന് പിതാവ് ചൂണ്ടിക്കാട്ടി. മേഖയുടെ അക്കൗണ്ട് വിവരങ്ങൾ പൊലിസിന് കൈമാറുകയും ചെയ്തിട്ടുണ്ട്. 

ജോലിയുടെ പരിശീലന സമയത്ത് ആയിരുന്നു മേഖ സുകാന്തുമായി പരിചയത്തിൽ ആവുന്നത്. മലപ്പുറം എടപ്പാൾ സ്വദേശിയാണ് സുകാന്ത്‌. മലപ്പുറം സ്വദേശിയുമായി പ്രണയത്തിലായിരുന്നു എന്ന് മേഖ വീട്ടിൽ പറഞ്ഞിരുന്നു. മേഘയുടെ കാർ എറണാകുളം ടോൾ കടന്നതായി സന്ദേശം ലഭിച്ചതിന് പിന്നാലെ കാർ മോഷണം പോയതാണോ എന്ന് കരുതി മാതാപിതാക്കൾ മേഖലയെ വിളിച്ചപ്പോഴാണ് സുകാന്തിനൊപ്പം മേഖ എറണാകുളത്താണ് എന്നുള്ള വിവരം ഇവർക്ക് ലഭിച്ചിരുന്നത്. 

മാർച്ച് 24നായിരുന്നു മേഘയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നത്. പത്തനംതിട്ട ജില്ല സ്വദേശിയാണ് മേഘ. ജോലി കഴിഞ്ഞു മടങ്ങുക മേഘയുടെ മൃതദേഹം ചാക്ക റെയിൽവേ സ്റ്റേഷനിൽ നിന്നുമാണ് ലഭിച്ചിരുന്നത്.

Meghas Incident Family alleges against IB officer



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

16 വയസിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ ഉപയോഗം നിരോധിക്കുന്ന ലോകത്തിലെ ആദ്യ രാജ്യമാകാൻ ഓസ്‌ട്രേലിയ

International
  •  13 hours ago
No Image

1986ന് ശേഷം ഇതാദ്യം; അപൂർവ നേട്ടത്തിൽ രാഹുൽ-ജെയ്‌സ്വാൾ സംഖ്യം

Cricket
  •  13 hours ago
No Image

മണ്ണെണ്ണ വിതരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിച്ചു;  സംസ്ഥാനത്ത് റേഷന്‍ മണ്ണെണ്ണ വിതരണം നാളെ മുതല്‍

Kerala
  •  13 hours ago
No Image

മെസിക്ക് മുന്നിലുള്ളത് രണ്ട് ഇതിഹാസങ്ങൾ മാത്രം; ഒന്നാമതെത്താൻ ഇനിയും ഫ്രീ കിക്ക് ഗോളുകൾ പിറക്കണം!

Football
  •  14 hours ago
No Image

ഇന്ത്യയ്ക്ക് മാത്രമായി വ്യോമാതിര്‍ത്തി തുറന്ന് ഇറാന്‍; മൂന്ന് പ്രത്യേക വിമാനങ്ങളിലായി ആയിരത്തോളം വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കും

International
  •  14 hours ago
No Image

ഇസ്‌റാഈല്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ യുഎസും പങ്കാളി; അമേരിക്കന്‍ ഭരണകൂടവുമായി ഒരു ചര്‍ച്ചയുമില്ലെന്ന് ഇറാന്‍

International
  •  14 hours ago
No Image

ഒറ്റ ഗോളിൽ ലോകത്തിലെ ആദ്യ താരമായി; ഫുട്ബോളിൽ പുതിയ ചരിത്രം കുറിച്ച് മെസി

Football
  •  14 hours ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്

Kerala
  •  15 hours ago
No Image

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  15 hours ago
No Image

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം

International
  •  16 hours ago