HOME
DETAILS

മധ്യപ്രദേശ്: ക്രിസ്ത്യാനികളുടെ ബസ് തടഞ്ഞ് വി.എച്ച്.പി ആക്രമണം, അന്വേഷിക്കാനെത്തിയ നേതാക്കളെ പൊലിസിന് മുന്നിലിട്ട് മര്‍ദിച്ചു; പ്രതിഷേധക്കുറിപ്പില്‍ അക്രമികളുടെ പേരില്ല

  
April 01 2025 | 16:04 PM

Hindutwa mob attacks Christians after stopping bus in Madhya Pradesh

ഭോപ്പാല്‍: ഇന്ത്യയില്‍ വീണ്ടും ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ സംഘടനകളുടെ ആക്രമണം. മധ്യപ്രദേശിലെ ജബല്‍പൂരില്‍ ബസ് തടഞ്ഞുനിര്‍ത്തിയ ശേഷമാണ് വി.എച്ച്.പിയും ബജ്‌റംഗ്ദളും ആക്രമണമഴിച്ചുവിട്ടത്. മാണ്ട്‌ല ജില്ലയില്‍ നിന്നുള്ള 50 ഓളം ക്രിസ്ത്യന്‍ ഗോത്രവര്‍ഗക്കാര്‍ സഞ്ചരിച്ച ബസ്സാണ് തിങ്കളാഴ്ച നിര്‍ബന്ധിത മതപരിവര്‍ത്തന പ്രവര്‍ത്തനം ആരോപിച്ച് തടഞ്ഞത്. ബസ് തടഞ്ഞശേഷം ഹിന്ദുത്വവാദികള്‍ ബസ്സിനുള്ളിലേക്ക് ഇരച്ചുകയറിയതോടെ ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു. പൊലിസെത്തി സ്റ്റേഷനിലേക്ക് കൊണ്ടുപോയ ബസ് മണിക്കൂറുകള്‍ക്ക് ശേഷമാണ് വിട്ടയച്ചത്. ബസ്സിലെ മുഴുവന്‍ യാത്രക്കാരുടെയും പേരും വിലാസവും മൊബൈല്‍ നമ്പറും രേഖപ്പെടുത്തുകയുംചെയ്തു.
ഭവര്‍താല്‍ ഗാര്‍ഡനിലെ ചര്‍ച്ചിലേക്ക് തീര്‍ത്ഥാടനത്തിന് പോകുന്നവരായിരുന്നു ബസ്സിലുണ്ടായിരുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തന ആരോപണം നിഷേധിച്ച ബസ് യാത്രക്കാര്‍, തങ്ങളുടെ പൂര്‍വികരും ക്രിസ്ത്യാനികളായിരുന്നുവെന്ന് ചൂണ്ടിക്കാട്ടി. 

സംഭവം അന്വേഷിക്കാനായി പൊലിസ് സ്റ്റേഷനിലെത്തിയ ജബല്‍പൂര്‍ രൂപതയുടെ വികാരി ജനറലും സെന്റ് പീറ്റര്‍ ആന്‍ഡ് പോള്‍ കത്തീഡ്രല്‍ പള്ളിയിലെ ഇടവക പുരോഹിതനുമായ ഡോ. ഫാ. ഡേവിസ് ജോര്‍ജ്ജിനെയും സംഘത്തെയും ഹിന്ദുത്വവാദികളായ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. പൊലിസിന്റെ സാന്നിധ്യത്തിലായിരുന്നു മര്‍ദ്ദനം. ഇതോടെ ഇന്നലെ ഉച്ചയോടെ പൊലിസ് സ്റ്റേഷനു മുന്നില്‍ ക്രിസ്ത്യാനികള്‍ ധര്‍ണനടത്തി. കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കണമെന്നും മര്‍ദിച്ചവര്‍ക്കെതിരേ കേസെടുക്കണമെന്നും ആവശ്യപ്പെട്ടു. സ്ഥലത്ത സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ അധിക പൊലിസിനെ വിന്യസിച്ചു.

അതേസമയം, ജബല്‍പൂരില്‍ ക്രിസ്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് നേരെയുണ്ടായ ആക്രമണത്തെ കാത്തലിക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) അപലപിച്ചു. സ്വാതന്ത്ര്യസമരത്തിലും രാഷ്ട്രനിര്‍മ്മാണത്തിലും നിര്‍ണായക പങ്ക് വഹിക്കുകയും ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ക്രിസ്ത്യന്‍ സമൂഹത്തെ തീവ്രവാദികളും ദേശവിരുദ്ധരുമാക്കുന്നത് ദുഃഖകരമാണെന്ന് സി.ബി.സി.ഐ പ്രസ്താവനയില്‍ പറഞ്ഞു. സമുദായത്തെ ആവര്‍ത്തിച്ച് ലക്ഷ്യംവയ്ക്കുകയും ഉപദ്രവിക്കുകയും ആരാധന നടത്താനുള്ള മൗലികാവകാശം നിഷേധിക്കുകയും ചെയ്യുന്നത് അങ്ങേയറ്റം അപലപനീയമാണെന്നും അക്രമികളുടെ പേര് പരാമര്‍ശിക്കാത്ത പ്രസ്താവനയില്‍ സി.ബി.സി.ഐ ചൂണ്ടിക്കാട്ടി.

മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയ ധ്രുവീകരണവും ശത്രുതയും സൃഷ്ടിക്കുന്നതിനുള്ള അസ്വസ്ഥത ഉളവാക്കുന്ന ഒരു രീതിയുടെയും തന്ത്രത്തിന്റെയും ഭാഗമാണ് ഈ സംഭവമെന്ന് ബിഷപ്പുമാര്‍ ചൂണ്ടിക്കാട്ടി. അടിയന്തിരമായി ഇടപെട്ട് ക്രിസ്ത്യന്‍ സമൂഹത്തിന്റെ ഭരണഘടനാപരമായ അവകാശങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് ഉറപ്പാക്കാന്‍' അവര്‍ ഫെഡറല്‍ ആഭ്യന്തര മന്ത്രി അമിത് ഷായെയും മറ്റുള്ളവരെയും അഭ്യര്‍ത്ഥിച്ചു.

On March 31, 2025, in Jabalpur, Madhya Pradesh, members of right-wing Hindutva organizations intercepted buses carrying Christian tribal passengers from Mandla district, accusing them of participating in forced religious conversions. The mob directed the buses to Ranjhi police station, leading to hours of chaos. VHP District Coordinator Aarti Shukla alleged that tribals were being converted through enticement and demanded thorough examination of the passengers' documentation.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  a day ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  a day ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  a day ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  a day ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  a day ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  a day ago
No Image

നിപ വൈറസ്: മാസ്ക് നിർബന്ധം, മലപ്പുറത്ത് മൂന്ന് പ്രദേശങ്ങൾ കോൺടൈൻമെന്റ് സോണിൽ

Kerala
  •  a day ago
No Image

ടിക് ടോക്ക് വീഡിയോയ്‌ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി

International
  •  a day ago
No Image

ലാപ്‌ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്‌ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ

latest
  •  a day ago
No Image

പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി

National
  •  a day ago