HOME
DETAILS

വിവാഹ വാഗ്ദാനം നൽകി പീഡനം; പ്രതിക്ക് 10 വർഷം കഠിന തടവ്

  
Web Desk
April 02 2025 | 15:04 PM

sexual assault on Promise of Years rigorous imprisonment

തൃശൂർ: യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 10 വർഷം കഠിന തടവിനും 75,000 രൂപ പിഴയടക്കാനും ശിക്ഷ വിധിച്ചു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതിയാണ് കരുമാത്ര സ്വദേശി മുഹമ്മദ് സഗീറിനെ കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്.

2018 ഓഗസ്റ്റിൽ തുടങ്ങി 2019 മാർച്ച് വരെയുള്ള കാലയളവിൽ പ്രണയം നടിച്ചും വിവാഹ വാഗ്ദാനം നൽകിയും യുവതിയെ പല സ്ഥലങ്ങളിലായി പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നു. ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷനിൽ യുവതി പരാതി നൽകിയത് അടിസ്ഥാനമാക്കി 2020 ഒക്ടോബറിൽ സബ് ഇൻസ്‌പെക്ടർ അനൂപ് പി.ജി. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. തുടർന്ന്, അന്നത്തെ സ്റ്റേഷൻ ഇൻസ്‌പെക്ടർ എം.ജെ. ജിജോ പ്രാഥമിക അന്വേഷണം നടത്തി.

കേസിൽ തുടർനടപടികൾ ഇൻസ്‌പെക്ടർ അനീഷ് കരീം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചു. സബ് ഇൻസ്‌പെക്ടർ ജസ്റ്റിനും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. ഇരിങ്ങാലക്കുട ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ പോക്‌സോ കോടതി ജഡ്ജി വിവീജ സേതുമോഹൻ ആണ് വിധി പ്രസ്താവിച്ചത്. പ്രോസിക്യൂഷനുവേണ്ടി പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വിജു വാഴക്കാല ഹാജരായി, എ.എസ്.ഐ. ആർ. രജനി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു.ശിക്ഷാ വിധി പ്രഖ്യാപിച്ച ശേഷം പ്രതിയെ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡ് ചെയ്തു.

A Fast Track Special POCSO Court in Irinjalakuda sentenced Muhammad Sageer from Karumathra to 10 years of rigorous imprisonment and fined 75,000 for sexually assaulting a woman under the pretext of marriage. The incidents occurred between August 2018 and March 2019. Following the victim’s complaint, Irinjalakuda police arrested the accused in October 2020. The court found him guilty, and he was remanded to Viyyur Central Jail.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago