
'ഗാന്ധിജി ചെയ്തത് പോലെ....' വഖഫ്ബില്‍ കീറിക്കളഞ്ഞ് ഉവൈസി; കേന്ദ്രത്തിന്റെ പൊള്ളത്തരങ്ങള്‍ തുറന്നു കാട്ടി പ്രസംഗം

ലോക്സഭയില്‍ വഖഫ് ബില്‍ ചര്‍ച്ചക്കിടെ വ്യക്തവും വിശദവുമായ പ്രതികണവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. ബില്ലിലെ ഓരോ പോയിന്റും എടുത്തു പറഞ്ഞ് അത് എത്രത്തോളം ഭരണാ ലംഘനമാണെന്ന് ചൂണ്ടിക്കാണിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ സംസാരം. ബില്‍ കീറിക്കളഞ്ഞാണ് അദ്ദേഹം തന്റെ സംസാരം അവസാനിപ്പിച്ചത്.
പ്രശസ്ത ഉര്‍ദു കവി അഹമദ് ഫറാസിന്റെ വരികള്‍ ഉച്ചരിച്ചാണ് അദ്ദേഹം തന്റെ സംസാരം ആരംഭിച്ചത്.
'ഭാരതത്തിലെ മുസ്ലിംകളുടെ വിശ്വസത്തിനും ആരാധനകള്‍ക്കും മേലുള്ള ആക്രമണമാണ് ഈ ബില്‍. നരേന്ദ്രമോദി സര്‍ക്കാര്‍ രാജ്യത്തെ വലിയൊരുവിഭാഗം ജനതക്കു നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ യുദ്ധം എന്റെ ശരീരത്തിന് നേരെ മാത്രമല്ല, എന്റെ സ്വാതന്ത്ര്യത്തിനും എന്റെ സാമൂഹിക ജീവിതത്തിനും എന്റെ ശരീഅത്തിന് നേരെയാണ്. എന്റമദ്രസകളേയും പള്ളികളേയും ദര്ഗകളേയുമാണവര് ലക്ഷ്യം വെക്കുന്നത്. മുസ്ലിംകളുടെ നേട്ടത്തിനും നീതിക്കും വേണ്ടിയാണ് അതെന്നാണ് ഭരണകൂടത്തിന്റെ വാദം. എന്നാല്‍ ഇത് പച്ചക്കള്ളമാണ്. നിങ്ങള്‍ ആര്‍ട്ടിക്കിള്‍ 14 നോക്കൂ. തുല്യ സംരക്ഷണം എന്ന് അതില്‍ എഴുതപ്പെട്ടതായി കാണാം. ഹിന്ദു, സിഖ്, ജൈന തുടങ്ങിയവര്‍ക്ക് അവരുടെ സ്ഥാപനങ്ങള്‍ ഭരിക്കാമെന്നാണ് ഭേദഗതി ചൂണ്ടിക്കാട്ടുന്നത്. അവരുടെ വിശ്വാസത്തില്‍ പെട്ടവര്‍ക്ക് സ്വത്ത് ദാനം ചെയ്യാം. ഒരു നിയന്ത്രണമോ നിയമമോ അവരെ ബാധിക്കുകയില്ല. അതിന്റെ അടുത്ത പേജില്‍ നോക്കൂ. അതനുസരിച്ച് മുസ്ലിം വഖഫിനുമേല് സകല നിയന്ത്രണങ്ങളും അതില്‍ വ്യക്തമാക്കുന്നു. അതില്‍ കടന്നുകയറ്റമുണ്ടാവും. കടന്നുകയറിയവര്‍ രാത്രിക്ക് രാത്രി ഉടമസ്ഥരായി മാറും. ഇതെല്ലാം ആര്‍ട്ടിക്കിള്‍ 14ന്റെ വ്യക്തമായ നിഷേധമാണെന്ന് മനസ്സിലാക്കാം. നിയമത്തിനുള്ള തുല്യതയും ആര്‍ട്ടിക്കിള്‍ 14ല്‍ പറയുന്നുണ്ട്. ഏത് ഉദ്യേഗസ്ഥനും സ്വച്ഛേധിപത്യപരമായ തീരുമാനങ്ങള്‍ എടുക്കാനുള്ള അനുവാദം ഈ ഭേദഗതി നല്‍കുന്നുണ്ട്. ഇവിടെ നിങ്ങള്‍ ഒരു ഉദ്യോഗസ്ഥനെ നിയമിക്കുന്നുണ്ട്. സ്വത്ത് വഖഫിന്റേതോ സര്‍ക്കാറിന്റേതോ എന്ന തീരുമാനം അയാളാണ് തീരുമാനങ്ങള്‍ എടുക്കുന്നത്- അദ്ദേഹം ചൂണ്ടിക്കാട്ടി.
ആര്‍ട്ടിക്കിള്‍ 25ഉം 26ഉം ഇവിടെ ലംഘിക്കപ്പെടുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഹിന്ദു, സിഖ് , ബുദ്ധ, ജൈന വിഭാഗങ്ങള്‍ക്ക് അവരുടെ വിശ്വാസമനുസരിച്ച് അധികാരം നല്കുമ്പോള് മുസ്ലിംകളില് നിന്ന് അത് കവര്‍ന്നെടുക്കപ്പെടുന്നു. തര്‍ക്കമന്ദിരങ്ങള്‍ സര്ക്കാരിന്റേതാവുമെന്ന് നിങ്ങള്‍ പറയുന്നു- അദ്ദേഹം തുടര്‍ന്നു. തര്‍ക്കം നടക്കുന്ന സമീപത്തെ പള്ളിയില്‍ നാലെ കലക്ടര്‍ വന്ന് സര്‍ക്കാറിന്റേതെന്ന് പറഞ്ഞാല്‍ അവിടെ സ്റ്റിക്കര്‍ ഒട്ടിക്കപ്പെടും. പള്ളി പിന്നീട് സര്‍ക്കാര്‍ സ്വത്തായി മാറുന്നു. ഒന്നും സംഭവിക്കില്ല എന്ന് നിങ്ങള്‍ ബി.ജെ.പി സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്നു. ഡല്‍ഹിയില്‍ 172 വഖഫ് സ്വത്തുക്കള്‍ എ.എസ്.ഐ നിയന്ത്രണത്തിലാണ്. ഞങ്ങള്‍ക്ക് അത് നഷ്ടമായിരിക്കുന്നു. കാരണം ഞങ്ങളുടെ കൈവശം രേഖകളില്ല. നിങ്ങള്‍ പറയുന്നു രേഖകള്‍ കൊണ്ടു വരൂ എന്ന. ഇനി അഥവാ സര്‍ക്കാറുമായിട്ടാണ് തര്‍ക്കം നടക്കുന്നതെങ്കില്‍ ഞങ്ങള്‍ക്ക് വാദിക്കാന്‍ പോലും കഴിയില്ല. കാരണം നിങ്ങള്‍ തന്നെയായിരിക്കും ജഡ്ജ്. നിങ്ങളാണ് വിധി പറയുന്നത്. ഇനി തീരുമാനം കയ്യേറ്റത്തെ സംബന്ധിച്ചാണെങ്കില്‍ 107 തന്നെ ആര്ക്കിളില് നിന്ന് ഇല്ലാതാക്കിയിയിരിക്കുന്നു. നിങ്ങള്‍ രാത്രിക്ക് രാത്രി കയ്യേറ്റക്കാരെ ഉടമകളാക്കുകയാണ്.
വഖഫ് ബില്ലില്‍ സര്‍ക്കാര്‍ രാജ്യത്ത് ആശയക്കുഴപ്പമുണ്ടാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുരാതന ക്ഷേത്രങ്ങള്‍ സംരക്ഷിക്കപ്പെടുകയും എന്നാല്‍ മസ്ജിദുകള്‍ സംരക്ഷിക്കപ്പെടുകയുമില്ല എന്ന സ്ഥിതി വിശേഷമാണ് വരാന്‍ പോകുന്നതെന്ന് വഖഫ് ബില്ലിലൂടെ വ്യക്തമായി. ഈ ബില്ലിന്റെ ലക്ഷ്യം മുസ്ലിംകളെ അപമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
लोकसभा में Waqf Amendment Bill पर मेरी स्पीच। इस सरकार ने मुसलमानों पर ऐलान ए जंग कर दिया है।pic.twitter.com/nh6IIiPymp
— Asaduddin Owaisi (@asadowaisi) April 2, 2025
അഞ്ച് വര്‍ഷമെങ്കില്‍ മുസ്ലിമായി തുടരുന്നവര്‍ക്ക് മാത്രമേ വഖഫ് ചെയ്യാനാവൂ എന്ന വ്യവസ്ഥ യുക്തിരഹിതമാണ്. അഞ്ച് വര്‍ഷമായി മുസ്ലിമായി തുടരുന്നവരെ എങ്ങനെ തിരിച്ചറിയാനാവുമെന്നും ഉവൈസി ചോദിച്ചു. ഞാന്‍ എന്റെ സ്വത്ത് അല്ലാഹുവിന്റെ നാമത്തില്‍ അവന്റെ ഉടമസ്ഥതയില്‍ നല്കുമ്പോള് നിങ്ങള്‍ മക്കളുടെ അവകാശത്തെ കുറിച്ച് പറയുന്നു. ഇത്രയും സ്നേഹം നിങ്ങള്‍ ബില്‍ക്കീസ് ബാനുവിനോട് കാണിച്ചിരുന്നെങ്കില്‍ നിങ്ങള്‍ക്ക് പ്രാര്‍ഥന കിട്ടുമായിരുന്നു. ആരെങ്കിലും വഖഫ് സ്വത്ത് വില്പന നടത്തിയാല്‍ അവര്‍ക്ക് രണ്ട് വര്‍ഷം തടവുണ്ടായിരുന്നത് നിങ്ങള്‍ ആറുമാസമാക്കി. ജാമ്യം ലഭിക്കാത്ത വ്യവസ്ഥയും നിങ്ങള്‍ ഒഴിവാക്കി.
വെളുത്തവരുടെ ആഫ്രിക്കയില്‍ നിന്ന് ഗാന്ധിജി പറഞ്ഞു. ഞാന്‍ ഈ നിയമത്തെ അംഗീകരിക്കുന്നില്ലെന്ന്. അദ്ദേഹം ആ നിയമം കീറിയെറിഞ്ഞു. ഗാന്ധിജിയെ പോലെ ഞാനും ഈ നിയമം കീറിക്കളയുകയാണെന്ന് പറഞ്ഞാണ് അദ്ദേഹം തന്റെ വാക്കുകള്‍ അവസാനിപ്പിച്ചത്.
AIMIM leader Asaduddin Owaisi strongly opposes the Waqf Amendment Bill in Lok Sabha, highlighting its constitutional violations and impact on Muslim properties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം
National
• 16 hours ago
ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും
International
• 16 hours ago
പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം
Kerala
• 17 hours ago
പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും
International
• 17 hours ago
ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു
National
• 17 hours ago
കറന്റ് അഫയേഴ്സ്-08-05-2025
PSC/UPSC
• 17 hours ago.png?w=200&q=75)
നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക
Kerala
• 17 hours ago
പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം'
National
• 18 hours ago
കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം
Kerala
• 18 hours ago
പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു
International
• 18 hours ago
ടിക് ടോക്ക് വീഡിയോയ്ക്കായി ഡോർബെൽ പ്രാങ്ക് ചെയ്ത 18 കാരനായ യുവാവിനെ വീട്ടുടമ വെടിവെച്ച് കൊലപ്പെടുത്തി
International
• 19 hours ago
ലാപ്ടോപ്പ് കടംവാങ്ങി സഹപ്രവർത്തകയുടെ നഗ്നചിത്രങ്ങൾ മോർഫ് ചെയ്ത് ടെലഗ്രാമിൽ അപ്ലോഡ് ചെയ്തു; യുവാവ് അറസ്റ്റിൽ
latest
• 19 hours ago
പാകിസ്ഥാൻ സ്ഥിതിഗതികൾ വഷളാക്കി, ഞങ്ങൾ പഹൽഗാം ഭീകരാക്രമണത്തോട് മാത്രമാണ് പ്രതികരിച്ചത്: വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി
National
• 20 hours ago
രക്ഷിക്കാൻ ദൈവത്തിന് മാത്രമേ കഴിയൂ; പാക് പാർലമെന്റിൽ പൊട്ടിക്കരഞ്ഞ് എംപി താഹിർ ഇഖ്ബാൽ
National
• 21 hours ago
ഇന്ത്യൻ പ്രതിരോധം അതീവ ജാഗ്രതയിൽ: പാക് ശ്രമങ്ങൾ പൂർണമായി തകർത്ത് വ്യോമസേന
National
• 21 hours ago
'ക്ഷമ പരീക്ഷിക്കരുത്'; പാകിസ്ഥാന് മുന്നറിയിപ്പുമായി രാജ്നാഥ് സിങ്
Kerala
• a day ago
റാവല്‍പിണ്ടി ക്രിക്കറ്റ് സ്റ്റേഡിയത്തിനുനേരെ ആക്രമണം; പിഎസ്എല്‍ മത്സരം കറാച്ചിയിലേക്ക് മാറ്റി
International
• a day ago
പല നാൾ കള്ളൻ ഒരു നാൾ പിടിയിൽ ; പാലക്കാട് കലക്ട്രേറ്റിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ മൂന്ന് ഉദ്യോഗസ്ഥർ പിടിയിൽ
Kerala
• a day ago
സൈനിക ചെലവുകള്‍ക്കായി കൂടുതല്‍ പണം ചെലവഴിക്കുന്ന ലോക രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് അഞ്ചാം സ്ഥാനം; പാകിസ്ഥാനും അയല്‍രാജ്യങ്ങളുടെയും സ്ഥാനം അറിയാം
International
• 21 hours ago
സുധാകരനെ മാറ്റി; സണ്ണി ജോസ്ഫ് കെ.പി.സി.സി അധ്യക്ഷന്‍, അടൂര്‍ പ്രകാശ് കണ്‍വീനര്‍
Kerala
• 21 hours ago
രാജ്യത്തിന് പുറത്തും അകത്തും യുദ്ധം; പാകിസ്ഥാന് താങ്ങാനാകുമോ? മേഖലയിൽ സംഘർഷം രൂക്ഷം
International
• 21 hours ago