ജില്ലയ്ക്ക് 750 കോടിയുടെ വൈദ്യുത പദ്ധതി
മലപ്പുറം: ജില്ലയില്‍ വൈദ്യുതി പ്രസരണ സംവിധാനം ശക്തിപ്പെടുത്താന്‍ 750 കോടി രൂപയുടെ പദ്ധതി. മഞ്ചേരി, തിരൂര്‍, വെട്ടത്തൂര്‍ എന്നിവിടങ്ങളിലെ പുതിയ 220 കെ വി സബ്‌സ്‌റ്റേഷനുകളും വൈദ്യുതി ലൈനും സ്ഥാപിക്കുന്ന പദ്ധതി മൂന്നു വര്‍ഷത്തിനകം പൂര്‍ത്തിയാക്കാനാണ് ഉദ്ദേശമെന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
പുതിയ 220 കെവി സബ്‌സ്‌റ്റേഷനുകള്‍ക്കായി 442 സര്‍ക്യൂട്ട് കിലോമീറ്ററില്‍ ലൈന്‍ വലിക്കും. വൈദ്യുതി ലഭ്യമാണെങ്കിലും അതു വിതരണം ചെയ്യാന്‍ ജില്ലയില്‍ ആവശ്യത്തിനു സൗകര്യമില്ലാത്തതാണ് നിലവിലുള്ള ബുദ്ധിമുട്ട്. മാലാപറമ്പ്, അരീക്കോട് എന്നിവിടങ്ങളില്‍ മാത്രമാണ് 220 കെവി സബ്‌സ്‌റ്റേഷനുള്ളത്.
400 കെ.വിയുടെ 120 കിലോമീറ്റര്‍, 200 കെ.വി 200 കിലോമീറ്റര്‍, 110 കെ.വി 122 കിലോമീറ്റര്‍ എന്നിങ്ങനെ ലൈനുകളാണ് സ്ഥാപിക്കുന്നത്.
നിലവില്‍ 66 കെ.വി സബ്‌സ്‌റ്റേഷനുകളായ മഞ്ചേരി, എടക്കര, പെരിന്തല്‍മണ്ണ തുടങ്ങിയവ 110 ആയി ഉയര്‍ത്തും. വെട്ടത്തൂര്‍ 220 കെവി സബ്‌സ്‌റ്റേഷന്‍ പാലക്കാട് ജില്ലയ്ക്കും ഗുണംചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."