HOME
DETAILS

വെടിക്കെട്ട് വീരന്മാരുടെ ടീമിനെ നാണംകെടുത്തി കൊൽക്കത്ത; ചാമ്പ്യന്മാർക്ക് വമ്പൻ ജയം

  
April 03 2025 | 17:04 PM

Kolkata Knight Riders beat Sunrisers Hyderabad in IPL 2025

കൊൽക്കത്ത: ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് രണ്ടാം വിജയം. സൺറൈസേഴ്‌സ് ഹൈദെരാബാദിനെ 80 റൺസിനാണ് നിലവിലെ ചാമ്പ്യന്മാർ തകർത്തത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ തട്ടകമായ ഈഡൻ ഗാർഡനിൽ നടന്ന മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 200 റൺസാണ് നേടിയത്. വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഓറഞ്ച് ആർമി 16.4 ഓവറിൽ 120 റൺസിന്‌ ഓൾ ഔട്ടാവുകയായിരുന്നു. 

കൊൽക്കത്തയുടെ ബൗളിങ്ങിൽ വരുൺ ചക്രവർത്തി, വൈഭവ് അരോര എന്നിവർ മൂന്ന് വിക്കറ്റുകളും ആന്ദ്രേ റസ്സൽ രണ്ട് വിക്കറ്റും നേടി മിന്നും പ്രകടനം നടത്തിയപ്പോൾ ഹൈദരാബാദ് ബാറ്റിംഗ് നിര തകർന്നടിയുകയായിരുന്നു. ഹർഷിദ് റാണ, സുനിൽ നരെയ്ൻ എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി. 21 പന്തിൽ 33 റൺസ് നേടിയ ഹെൻറിച്ച് ക്ലാസനാണ് ഹൈദരാബാദ് നിരയിലെ ടോപ്പ് സ്‌കോറർ. രണ്ട് വീതം ഫോറുകളും സിക്സുകളും ആണ് താരം നേടിയത്. കാമിന്ദു മെൻഡീസ്‌ 20 പന്തിൽ 27 റൺസും നേടി. 

2025-04-0323:04:73.suprabhaatham-news.png
 

നേരത്തെ ആദ്യം ബാറ്റ് അർദ്ധ സെഞ്ച്വറി നേടിയ വെങ്കിടേഷ് അയ്യർ, അംഗ്കൃഷ് രഘുവംഷി എന്നിവരുടെ കരുത്തിലാണ് കൊൽക്കത്ത മികച്ച സ്കോർ നേടിയത്. 23 പന്തിൽ 69 റൺസാണ് വെങ്കിടേഷ് അയ്യർ അടിച്ചെടുത്തത്. ഏഴ് ഫോറുകളും മൂന്ന് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിംഗ്സ്. രഖുവംശി 32 പന്തിൽ അഞ്ചു ഫോറുകളും രണ്ട് സിക്സുകളും ഉൾപ്പടെ 50 റൺസാണ് നേടിയത്. ക്യാപ്റ്റൻ അജിങ്ക്യ രഹാനെ 27 പന്തിൽ 38 റൺസും നേടി റിങ്കു സിങ് 17 പന്തിൽ പുറത്താവാതെ 32 റൺസും നേടി മികച്ച പ്രകടനം നടത്തി. 

ഏപ്രിൽ എട്ടിന് ലഖ്‌നൗ സൂപ്പർ ജയന്റ്‌സാണ് കൊൽക്കത്തയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ. കൊൽക്കത്തയുടെ തട്ടകമായ ഈഡൻ ഗാർഡനിലാണ് മത്സരം നടക്കുക. ഏപ്രിൽ ആറിന് നടക്കുന്ന മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെയാണ് ഹൈദരാബാദ് നേരിടുക. ഓറഞ്ച് ആർമിയുടെ തട്ടകമായ ഹൈദരാബാദ് രാജീവ് ഗാന്ധി ഇന്റർനാഷണൽ സ്റ്റേഡിയമാണ് വേദി. 

 

Kolkata Knight Riders beat Sunrisers Hyderabad in IPL 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  17 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  17 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  17 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  17 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  18 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  18 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  18 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  18 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  18 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  19 hours ago