HOME
DETAILS

വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനം, വിദ്വേഷപ്രസ്താവന തള്ളി ശ്രീനാരായണീയ കൂട്ടായ്മ 

  
Web Desk
April 05 2025 | 13:04 PM

vellapally is insult to sree narayaneeya community Sree narayaneeya Koottayma rejects the hateful statement

കൊച്ചി: മലപ്പുറത്തിനെ അപകീര്‍ത്തിപ്പെടുത്തിയുള്ള എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന തള്ളി ശ്രീനാരയണീയ കൂട്ടായ്മ. ഇതാദ്യമായല്ല വെള്ളാപ്പള്ളി വര്‍ഗീയ, വിദ്വേഷ പ്രസ്താവനകള്‍ നടത്തിയതെന്നും കൂട്ടായ്മ പ്രസ്താവനയില്‍ പറഞ്ഞു. 

മാന്‍ഹോളില്‍ വീണ് മരിച്ച നൗഷാദിന്റെ കാര്യത്തിലടക്കം വിഷം വമിപ്പിക്കുന്ന പ്രസ്താവനകള്‍ വെള്ളാപ്പള്ളിയുടേതായി വന്നിട്ടുണ്ട്. ശ്രീനാരയണഗുരുവിന്റെ മതാതീത ആത്മീയതയുടേയും മാനവമൈത്രിയുടേയും പതാകവാഹകരാകേണ്ട ഒരു സംഘടയുടെ നേതൃസ്ഥാനത്തിരുന്ന്, സംഘപരിവാറിന്റെ ഉപകരണമായി വെള്ളാപ്പള്ളി പ്രവത്തിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അതോടൊപ്പം സംസ്ഥാന സര്‍ക്കാറിനേയും സ്വന്തം താല്‍പ്പര്യ സംരക്ഷണത്തിന് സമുദായത്തെ മറയാക്കി വെള്ളാപ്പള്ളി ഉപയോഗപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് വെറുപ്പ് പടര്‍ത്തുന്ന പ്രസ്താവനകളുടെ ചരിത്രമുള്ള വെള്ളാപ്പള്ളിയെപ്പോലെ ഒരാളെ നവോത്ഥാന സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക് പിണറായി സര്‍ക്കാര്‍ നിയോഗിച്ചത്. അതിന് ശേഷവും വിദ്വേഷ പ്രചാരണങ്ങള്‍ വെള്ളാപ്പള്ളി അവസാനിപ്പിച്ചിട്ടില്ല എന്നതിന്റെ അവസാനത്തെ ഉദാഹരണമാണ് ഇപ്പോഴത്തെ പ്രസ്താവന. ഈ സന്ദര്‍ഭത്തില്‍ ശ്രീനാരയണഗുരു മുതല്‍ മുന്‍കാല യോഗനേതൃത്വങ്ങളുടെ മൈത്രിയില്‍ അധിഷ്ഠിതമായ മാതൃകാപരമായ ചരിത്രങ്ങള്‍ വെള്ളാപ്പള്ളി നടേശനെ ഓര്‍മപ്പെടുത്തുന്നതിനോടൊപ്പം, വിശിഷ്യാ മുസ്‌ലിം സമൂഹവുമായി ശ്രീനാരായണീയ പ്രസ്ഥാനം എക്കാലവും പുലര്‍ത്തിയ സ്‌നേഹസഹോദര്യത്തിന്റെ പാരമ്പര്യം ഉയര്‍ത്തിപിടിക്കുകയും ചെയ്യുന്നു. ബാബറി മസ്ജിദ് പ്രശ്‌നം രൂക്ഷമായ സന്ദര്‍ഭത്തില്‍, ഞങ്ങള്‍ ഞങ്ങളുടെ മുസ്‌ലിം സഹോദരന്‍മാരോടൊപ്പം ആണെന്ന് പരസ്യമായി പ്രമേയത്തിലൂടെ പറഞ്ഞ എംകെ രാഘവനെപ്പോലെയുള്ള നേതാക്കള്‍ നയിച്ച ചരിത്രവും യോഗത്തിനുണ്ട്. അത്തരം മഹത്തായ പാരമ്പര്യങ്ങളെ മുഴുവന്‍ വെറുപ്പ് കൊണ്ട് റദ്ദ് ചെയ്യാന്‍ വെള്ളാപ്പള്ളിയെപ്പോലെ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതിനെ തുറന്നെതിര്‍ക്കേണ്ട ബാധ്യത മുഴുവന്‍ ശ്രീനാരയണീയരുടേതും ആണ്. ആ ബാധ്യത ഞങ്ങള്‍ നിര്‍വഹിക്കുകയാണ്. വെള്ളാപ്പള്ളി ശ്രീനാരായണീയ സമൂഹത്തിന് അപമാനവും ശ്രീനാരായണ മൂല്യങ്ങളുടെ അന്തകനും ആണ് എന്ന് ഞങ്ങള്‍ ആവര്‍ത്തിച്ച് പ്രഖ്യാപിക്കുന്നു. 

ഇനിയെങ്കിലും മുഖ്യമന്ത്രിയും സര്‍ക്കാറും  വെള്ളാപ്പള്ളിയെപ്പോലെ ഒരു വിദ്വേഷവാഹകന് കൊടുക്കുന്ന പിന്തുണ അവസാനിപ്പിക്കണമെന്നും, വിദ്വേഷ പ്രസ്താവനയില്‍ നടപടി സ്വീകരിക്കണമെന്നും അതോടൊപ്പം ഈ വരുന്ന ഏപ്രില്‍ 11ന് നടത്താന്‍ തീരുമാനിച്ച വെള്ളാപ്പള്ളിയുടെ സ്വീകരണ സമ്മേളനത്തില്‍ നിന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും പിന്‍മാറി പൊതുസമൂഹത്തിന് മുന്‍പില്‍ ശക്തമായ സന്ദേശം നല്‍കണമെന്നും ഇതിനാല്‍ അഭ്യര്‍ഥിക്കുന്നു. 

അഡ്വ. എസ് ചന്ദ്രസേനന്‍ (ചെയര്‍മാന്‍, എസ്എന്‍ഡിപി യോഗം സംരക്ഷണ സമിതി), സുധീഷ് മാസ്റ്റര്‍ (ചെയര്‍മാന്‍, ഗുരുധര്‍മ്മം ട്രസ്റ്റ്), ഗാര്‍ഗ്യന്‍ സുധീരന്‍ (ഡയറക്ടര്‍, ദ്രാവിഡ ധര്‍മ്മ വിചാര കേന്ദ്രം), സുദേഷ് എം. രഘു, അഡ്വ അനൂപ് വി ആര്‍, ബാബുരാജ് ഭഗവതി, പിഎസ് രാജീവന്‍, എംപി പ്രശാന്ത്, എം.വി പരമേശ്വരന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംവരണ നിയമം പാലിക്കുന്നില്ല: പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഭിന്നശേഷിക്കാർക്ക് അവഗണന; ഉദ്യോഗാർഥികൾ ആശങ്കയിൽ

Kerala
  •  6 hours ago
No Image

ഹജ്ജ് തീർഥാടന ക്യാംപ്: മുഖ്യമന്ത്രിയുടെ ഉദ്ഘാടനം ഇന്ന്; ലഗേജ് ഭാരം കുറച്ചത് തീർഥാടകരെ വലയ്ക്കുന്നു

Kerala
  •  6 hours ago
No Image

പാക് പ്രകോപനങ്ങൾക്ക് നാവികസേനയുടെ തിരിച്ചടി; അറബിക്കടലിൽനിന്നു ഒന്നിലധികം മിസൈൽ വർഷം, സജ്ജരായി അതിർത്തി സംസ്ഥാനങ്ങൾ | Operation Sindoor LIVE Updates

latest
  •  6 hours ago
No Image

എസ്എസ്എൽസി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും: ഓൺലൈനിൽ പരിശോധിക്കാം

Kerala
  •  6 hours ago
No Image

പാകിസ്ഥാന്റെ യുദ്ധവിമാനങ്ങൾ വീഴ്ത്തി ഇന്ത്യ: ഉറിയിൽ പാക് ഷെല്ലാക്രമണം, യുവതി കൊല്ലപ്പെട്ടു

National
  •  7 hours ago
No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago