HOME
DETAILS

വിസ്മയം തീര്‍ത്ത് ദുബൈ വേള്‍ഡ് കപ്പിലെ ഡ്രോണ്‍ ഷോ; ആകാശത്ത് മിന്നിത്തിളങ്ങി യുഎഇ പ്രസിഡന്റും പ്രധാനമന്ത്രിയും

  
April 06, 2025 | 4:37 PM

Drone Show at Dubai World Cup Amazes Crowd

ദുബൈ: ശനിയാഴ്ച മെയ്ദാന്‍ റേസ്‌കോഴ്സില്‍ നടന്ന ദുബൈ വേള്‍ഡ് കപ്പ് 2025ന്റെ സമാപന ചടങ്ങില്‍ തടിച്ചുതൂടിയ 65,000-ത്തിലധികം പേരെ വിസ്മയിപ്പിച്ച് ഡ്രോണ്‍ ഷോ. സാങ്കേതിക വൈഭവത്തിന്റെയും കലാവൈഭവത്തിന്റെയും മികച്ച അനുഭവമാണ് പ്രകടനം കാണികളില്‍ ഉണ്ടാക്കിയത്. 

അത്യാധുനിക ഡ്രോണ്‍ സാങ്കേതികവിദ്യ, ലേസറുകള്‍, ലൈറ്റുകള്‍, കണ്ണഞ്ചിപ്പിക്കുന്ന വെടിക്കെട്ട് എന്നിവ സംയോജിപ്പിച്ചാണ് പരിപാടി അരങ്ങേറിയത്. ആധുനികതയെ ഇരുകൈയും നീട്ടി സ്വീകരിക്കുന്നതില്‍ തങ്ങള്‍ക്ക് അതിരുകള്‍ ഇല്ലെന്ന് ലോകത്തോട് വിളിച്ചുപറയുകയായിരുന്നു ദുബൈ. 

ഏകദേശം 20 മിനിറ്റ് നീണ്ട ഷോ അതിശയിപ്പിക്കുന്ന ദൃശ്യങ്ങള്‍ കൊണ്ട് പ്രേക്ഷകരെ ആകര്‍ഷിച്ചു. പ്രത്യേകിച്ച് ആയിരക്കണക്കിന് ഡ്രോണുകള്‍ ഉപയോഗിച്ച് ആകാശത്ത് നിര്‍മിച്ച ഭീമാകാരമായ ത്രീഡി ചിത്രങ്ങള്‍ എല്ലാവരേയും ഹഠാദാകര്‍ഷിച്ചു. 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് വെബ്സൈറ്റ് പ്രകാരം, മള്‍ട്ടിറോട്ടര്‍ ഡ്രോണുകള്‍ ഉപയോഗിച്ച് നിര്‍മ്മിച്ച ഏറ്റവും വലിയ ഫ്‌ലൈയിംങ് എല്‍ഇഡി സ്‌ക്രീന്‍ എന്ന റെക്കോര്‍ഡും നേടിയെടുക്കാന്‍ പരിപാടിയുടെ സംഘാടകര്‍ക്കായി. 

'ദുബായ് റേസിംഗ് ക്ലബ് മുമ്പ് സ്ഥാപിച്ച സ്വന്തം റെക്കോര്‍ഡ് തകര്‍ത്തു. ആകെ 5,983 ഡ്രോണുകള്‍ കൊണ്ടു നിര്‍മ്മിച്ച ഏറ്റവും വലിയ സ്‌ക്രീന്‍ അവര്‍ സൃഷ്ടിച്ചു. വാണിജ്യപരമായി ലഭ്യമായ സ്‌ക്രീനിന് സമാനമായ വീഡിയോകളും ചിത്രങ്ങളും അവതരിപ്പിക്കാനുള്ള കഴിവോടെ ഇത് ഡ്രോണുകളുടെ നൂതനത്വവും സാങ്കേതികവിദ്യയും പ്രദര്‍ശിപ്പിക്കുന്നു. ദുബൈ റേസിംഗ് ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിന്റെ ഭാഗമായിരുന്നു ഇത്,' റെക്കോര്‍ഡ് പ്രഖ്യാപിച്ചുകൊണ്ട് ഗിന്നസ് അധികൃതര്‍ പറഞ്ഞു.

ഈ വര്‍ഷത്തെ പ്രദര്‍ശനത്തിനിടെ, ഡ്രോണുകള്‍ ആകാശത്ത് ചലനാത്മകമായ ത്രീഡി ചിത്രങ്ങല്‍ രൂപപ്പെടുത്തിയിരുന്നു. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, മൂന്ന് ദുബൈ രാജകുമാരന്മാരുടെയും കൂറ്റന്‍ ഛായാചിത്രങ്ങളും ഓടുന്ന കുതിരകളുടെയും വേള്‍ഡ്കപ്പ് ട്രോഫിയുടെയും ചിത്രങ്ങളാണ് പരിപാടിയില്‍ പ്രദര്‍ശിപ്പിച്ചത്. കുതിരകള്‍ക്കും കുതിരസവാരിക്കാര്‍ക്കും ആദരം അര്‍പ്പിച്ചതിനു പുറമേ ലോകകപ്പിന്റെയും അതിന്റെ പ്രധാന സ്‌പോണ്‍സര്‍മാരുടെയും ലോഗോകള്‍ ചടങ്ങില്‍ ഉള്‍പ്പെടുത്തിയിരുന്നു.

A breathtaking drone show at the Dubai World Cup stunned spectators as portraits of the UAE President and Prime Minister lit up the night sky. The high-tech tribute blended tradition with innovation, celebrating leadership and national pride in grand style.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍; ഇതുവരെ വിതരണം ചെയ്തത് 2.20 കോടി എന്യൂമറേഷന്‍ ഫോമുകള്‍

Kerala
  •  8 days ago
No Image

രാജസ്ഥാന്‍, തെലങ്കാന ഉപതെരഞ്ഞെടുപ്പുകളില്‍ കരുത്ത് കാട്ടി കോണ്‍ഗ്രസ്; ഒഡീഷയിലും കശ്മീരിലും ബിജെപിക്ക് ഓരോ സീറ്റ് 

National
  •  8 days ago
No Image

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ചു 3 ലക്ഷം കവർന്നു; പ്രധാന പ്രതി റിമാൻഡിൽ, 2 പേർ കസ്റ്റഡിയിൽ

Kerala
  •  8 days ago
No Image

ഡൽഹിയിൽ വായു മലിനീകരണം രൂക്ഷം; ബിഎസ് 3, ബിഎസ് 4 വാഹനങ്ങൾ താത്ക്കാലികമായി നിരോധിച്ചു

National
  •  8 days ago
No Image

പ്ലാസ്റ്റിക്കിന് പൂർണ വിലക്ക്; പിവിസി, ഫ്ലക്സ് എന്നിവയും പാടില്ല; തദ്ദേശ തെരഞ്ഞെടുപ്പിന് ഹരിത പെരുമാറ്റച്ചട്ടം നിലവിൽ വന്നു

Kerala
  •  8 days ago
No Image

മദ്യപിച്ച് ഡ്രൈവ് ചെയ്ത് ആഢംബര കാർ തകർത്തു: ഇൻഷുറൻസ് കമ്പനിക്ക് 86,099 ദിർഹവും പലിശയും നൽകാൻ ഡ്രൈവറോട് ഉത്തരവിട്ട് കോടതി

uae
  •  8 days ago
No Image

ഏത് നിമിഷവും ആക്രമിക്കപ്പെടാം; തെളിവിനായി സ്ഥാപിച്ച സിസിടിവി നീക്കണമെന്നാവശ്യപ്പെട്ട് അയൽവാസി സമർപ്പിച്ച ഹരജി ഹൈക്കോടതി തള്ളി

Kerala
  •  8 days ago
No Image

പതിമൂന്ന് വർഷമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പൊലിസ് പിടിയിൽ

Kerala
  •  8 days ago
No Image

തുടക്കം മുതലേ നീതിയുക്തമല്ലാത്ത തെരഞ്ഞെടുപ്പില്‍ നമുക്ക് ജയിക്കാനായില്ല; ബിഹാറിലെ ഫലം ഞെട്ടിക്കുന്നത്; വോട്ട് ചെയ്ത ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി

National
  •  8 days ago
No Image

കളിക്കുന്നതിനിടെ തലയിൽ സ്റ്റീൽ പാത്രം കുടുങ്ങി: ഒന്നര വയസ്സുകാരിക്ക് രക്ഷകരായി വിഴിഞ്ഞം ഫയർഫോഴ്‌സ്

Kerala
  •  8 days ago