HOME
DETAILS

തീവ്ര ഹിന്ദുത്വവാദികള്‍ പ്രതികളായ മലേഗാവ് ഭീകരാക്രമണം: വീണ്ടും ജഡ്ജിയെ മാറ്റി; കേസിലെ അഞ്ചാമത്തെ സ്ഥലംമാറ്റം

  
April 07 2025 | 01:04 AM

Judge Conducting Trial in 2008 Malegaon Blast Case Transferred

മുംബൈ: തീവ്ര ഹിന്ദുത്വവാദികള്‍ പ്രതിസ്ഥാനത്തുള്ള മലേഗാവ് ഭീകരാക്രമണക്കേസിന്റെ അന്തിമവിചാരണ പൂര്‍ത്തിയാകുകയും വിധി പുറപ്പെടുവിക്കാനിരിക്കുകയും ചെയ്യുന്നതിനിടെ ജഡ്ജിയെ മാറ്റി. കേസിന്റെ വിചാരണ നടക്കുന്ന മുംബൈയിലെ പ്രത്യേക എന്‍.ഐ.എ കോടതി ജഡ്ജി എ.കെ ലഹോത്തിയെ നാസിക് കോടതിയിലേക്കാണ് സ്ഥലംമാറ്റിയത്. ബോംബെ ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ ആണ് സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത്. വേനല്‍ക്കാല അവധിക്ക് ശേഷം ജൂണ്‍ ഒമ്പതിന് കോടതികള്‍ വീണ്ടും തുറക്കുമ്പോള്‍ ആണ് ഉത്തരവ് പ്രാബല്യത്തില്‍ വരുക. 


ശനിയാഴ്ചയാണ് കേസില്‍ അവസാനമായി വാദംകേട്ടത്. ഈ മാസം 15നകം ശേഷിക്കുന്ന വാദങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ജഡ്ജിക്കും പ്രോസിക്യൂഷനും ഹൈക്കോടതി നിര്‍ദേശം നല്‍കി. വാദം പൂര്‍ത്തിയാക്കി അടുത്ത ദിവസം കേസ് വിധി പറയാനായി മാറ്റിവയ്ക്കുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. സ്ഥലംമാറ്റ ഉത്തരവ് പുറത്തുവന്നതോടെ ജഡ്ജി ലഹോത്തിയെ മുംബൈയില്‍ തന്നെ നിലനിര്‍ത്താന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഭീകരാക്രമണത്തിന്റെ ഇരകളുടെ അഭിഭാഷകന്‍ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്തെഴുതിയിട്ടുണ്ട്. വിചാരണാ നടപടികള്‍ ഇഴഞ്ഞുനീങ്ങുകയാണെന്ന് ആരോപണമുയര്‍ന്ന മലേഗാവ് കേസ് പരിഗണിക്കുന്നതിനിടെ സ്ഥലംമാറ്റം ലഭിക്കുന്ന അഞ്ചാമത്തെ ജഡ്ജിയാണ് ലഹോതി. സ്ഥലംമാറ്റത്തിനെതിരേ ഹൈക്കോടതിയെ സമീപിക്കാനും ആലോചിക്കുന്നുണ്ടെന്ന് അഭിഭാഷകന്‍ ഷാഹിദ് നദീം പറഞ്ഞു.


ബി.ജെ.പി മുന്‍ എം.പി സാധ്വി പ്രഗ്യാസിങ്, ലഫ്റ്റനന്റ് കേണല്‍ പ്രസാദ് പുരോഹിത്, മേജര്‍ (റിട്ട.), മേജര്‍ രമേശ് ഉപാധ്യായ, അജയ് രഹിര്‍ക്കര്‍, സുധാകര്‍ ദ്വിവേദി, സുധാകര്‍ ചതുര്‍വേദി, സമീര്‍ കുല്‍ക്കര്‍ണി ഉള്‍പ്പെടെയുള്ളവരാണ് കേസിലെ പ്രതികള്‍. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമം (യു.എ.പി.എ), ഇന്ത്യന്‍ ശിക്ഷാ നിയമം (ഐ.പി.സി) എന്നിവയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസെടുത്തത്.


മഹാരാഷ്ട്രയിലെ നാസിക് ജില്ലയില്‍ മുസ്‌ലിം ഭൂരിപക്ഷ പ്രദേശമായ മലേഗാവില്‍ 2008 സെപ്തംബര്‍ 29നുണ്ടായ സ്‌ഫോടനത്തില്‍ ആറുപേര്‍ കൊല്ലപ്പെടുകയും നൂറിലേറെ പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഭവം നടന്ന് 17 വര്‍ഷമാകുമ്പോഴാണ് കേസ് അന്തിമ വിചാരണയിലേക്ക് നീങ്ങിയത്. പ്രോസിക്യൂഷന്‍ കുറ്റപത്രത്തില്‍ മൊത്തം 495 സാക്ഷികളാണുള്ളത്. അതില്‍ 323 പേരെ വിസ്തരിച്ചു. 37 പേര്‍ കൂറുമാറി. 39 പേരെ വിചാരണയ്ക്കിടെ ഒഴിവാക്കി. 21 പേര്‍ മരിക്കുകയും ചെയ്തു.


ജൂണിലാണ് കേസിന്റെ അന്തിമവിചാരണ ജഡ്ജി എ.കെ ലഹോത്തി മുമ്പാതെ തുടങ്ങിയത്. പ്രതികള്‍ കുറ്റകൃത്യം ആസൂത്രണംചെയ്തത് സാമുദായിക കലാപം സൃഷ്ടിക്കുകയും അതുവഴി രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷ തകര്‍ക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയായിരുന്നുവെന്ന് എന്‍.ഐ.എ പറഞ്ഞിരുന്നു. റമദാന്‍ കാലത്താണ് സ്‌ഫോടനം നടന്നത്. കൂടാതെ അതുകഴിഞ്ഞ് നവരാത്രി ആഘോഷങ്ങളും വരാനിരിക്കുകയായിരുന്നു. അതിനാല്‍ ജനങ്ങളെ ഭീതിപ്പെടുത്തല്‍ അക്രമികളുടെ ലക്ഷ്യമായിരുന്നുവെന്നും എന്‍.ഐ.എ ചൂണ്ടിക്കാട്ടിയിരുന്നു.

Judge Conducting Trial in 2008 Malegaon Blast Case Transferred



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago