HOME
DETAILS

ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം: വിദേശ ബിരുദ തുല്യതയിൽ പുതിയ നിയമം

  
April 07 2025 | 01:04 AM

Relief for Indian Students New Law on Equivalence of Foreign Degrees

 

ന്യൂഡൽഹി: വിദേശ വിദ്യാഭ്യാസ യോഗ്യതകൾക്ക് തുല്യത നൽകുന്നതിനായി പുതിയ നിയന്ത്രണങ്ങൾ അവതരിപ്പിച്ച് യൂനിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ (യു.ജി.സി). ഇതനുസരിച്ച്, വിദേശത്ത് നിന്ന് പഠനം പൂർത്തിയാക്കി എത്തുന്നവർക്ക് 15 ദിവസത്തിനുള്ളിൽ തുല്യതാ സർട്ടിഫിക്കറ്റ് ലഭിക്കുന്ന രീതിയിൽ യു.ജി.സി പുതിയ ചട്ടങ്ങൾ പുറപ്പെടുവിച്ചു.

നേരത്തെ, തുല്യതാ സർട്ടിഫിക്കറ്റുകൾ നൽകുന്നത് സ്വകാര്യ സ്ഥാപനമായ അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂനിവേഴ്സിറ്റീസ് (എ.ഐ.യു) ആയിരുന്നു. ഇനി മുതൽ ഇത് സർക്കാർ തലത്തിലേക്ക് മാറ്റും. ഇന്ത്യയിൽ നിലവിലുള്ള സമാന കോഴ്സുകളുടെ മാനദണ്ഡങ്ങൾ പരിഗണിച്ചായിരിക്കും തുല്യത പരിശോധന നടത്തുക. 1925 മുതൽ എ.ഐ.യു കൈകാര്യം ചെയ്തിരുന്ന ഈ നൂറ്റാണ്ടുകൾ പഴക്കമുള്ള സംവിധാനത്തിലാണ് യു.ജി.സി ഇപ്പോൾ മാറ്റം വരുത്തിയിരിക്കുന്നത്. എ.ഐ.യുവിന് കീഴിൽ നിലവിൽ 19 വിദേശ സർവകലാശാലകൾ ഉൾപ്പെടെ 1,064 സർവകലാശാലകൾ ഉണ്ട്. വർഷംതോറും ഏകദേശം 2,000 തുല്യതാ സർട്ടിഫിക്കറ്റുകളാണ് എ.ഐ.യു നൽകുന്നത്.

മെഡിസിൻ, നിയമം, ആർക്കിടെക്ചർ, നഴ്സിങ്, ഫാർമസി തുടങ്ങിയ പ്രൊഫഷണൽ കോഴ്സുകൾ ഒഴികെയുള്ള എല്ലാ വിദേശ ബിരുദങ്ങൾക്കും ഈ പുതിയ നിയന്ത്രണങ്ങൾ ബാധകമാണ്. മെഡിക്കൽ ഉൾപ്പെടെയുള്ള പ്രൊഫഷണൽ ബിരുദങ്ങൾ അതത് റെഗുലേറ്ററി സമിതികൾ അംഗീകരിക്കും. ഫ്രാഞ്ചൈസിങ് സംവിധാനത്തിലൂടെ നേടിയ ബിരുദങ്ങൾ അംഗീകരിക്കില്ല.

വിവിധ രാജ്യങ്ങളിൽ നിന്ന് ഉപരിപഠനം പൂർത്തിയാക്കി മടങ്ങിയെത്തുന്ന ഇന്ത്യൻ വിദ്യാർഥികളുടെ എണ്ണം വർധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് യു.ജി.സിയുടെ ഈ പുതിയ നടപടി.

 

The University Grants Commission (UGC) has introduced new regulations to streamline the equivalence process for foreign degrees, offering relief to Indian students. Under the updated rules, equivalence certificates will be issued within 15 days, shifting the responsibility from the Association of Indian Universities (AIU) to the government, ensuring faster recognition of foreign qualifications.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  14 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  14 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  15 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  15 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  16 hours ago