HOME
DETAILS

കുടിവെള്ളം പോലും സ്വപ്നം; ഗുരുതര ജലക്ഷാമ മേഖലയിൽ പുതിയ നിയന്ത്രണം, ബ്രൂവറി പദ്ധതി വീണ്ടും വിവാദത്തിൽ

  
Web Desk
April 07 2025 | 02:04 AM

Drinking Water a Mere Dream New Restrictions in Severe Water Shortage Area Brewery Project Back in Controversy

 

പാലക്കാട്: സംസ്ഥാനത്തെ മൂന്ന് ബ്ലോക്കുകളിൽ ഭൂജല ഉപയോഗം നിയന്ത്രിക്കാൻ ഫ്ലോമീറ്റർ സ്ഥാപിക്കാൻ തീരുമാനിച്ചതോടെ, വിവാദമായ പാലക്കാട് ബ്രൂവറി പദ്ധതി പ്രദേശം വീണ്ടും ചർച്ചയിൽ. 2020-ൽ കർഷകരുടെ എതിർപ്പിനെ തുടർന്ന് മരവിപ്പിച്ച ഉത്തരവ് കർശനമായി നടപ്പാക്കാൻ കഴിഞ്ഞ ദിവസം ചേർന്ന ഭൂജല അതോറിറ്റിയുടെ ഉന്നതതല യോഗം തീരുമാനിച്ചു.

ഭൂഗർഭജല ലഭ്യതയുടെ അടിസ്ഥാനത്തിൽ ഗുരുതര വിഭാഗത്തിൽ ഉൾപ്പെടുത്തിയ മൂന്ന് ബ്ലോക്കുകളിൽ ഒന്നാണ് ബ്രൂവറി പദ്ധതി നടപ്പാക്കാൻ ഉദ്ദേശിക്കുന്ന എലപ്പുള്ളി പഞ്ചായത്ത് ഉൾപ്പെടുന്ന ചിറ്റൂർ ബ്ലോക്ക്. പാലക്കാട് ജില്ലയിലെ മലമ്പുഴ ബ്ലോക്കും കാസർകോട് ബ്ലോക്കും മറ്റ് രണ്ട് ഗുരുതര വിഭാഗത്തിലുള്ള പ്രദേശങ്ങളാണ്. ചിറ്റൂർ ബ്ലോക്കിൽ എലപ്പുള്ളി, പൊൽപ്പുള്ളി, എരുത്തേമ്പതി, കൊഴിഞ്ഞാമ്പാറ, നല്ലേപ്പിള്ളി, പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളും ചിറ്റൂർ-തത്തമംഗലം നഗരസഭയും ഉൾപ്പെടുന്നു. മലമ്പുഴ ബ്ലോക്കിൽ അകത്തേത്തറ, പുതുപ്പരിയാരം, മലമ്പുഴ, മരുതറോഡ്, പുതുശ്ശേരി, കൊടുമ്പ് പഞ്ചായത്തുകളും, കാസർകോട് ബ്ലോക്കിൽ ബദിയടുക്ക, ചെമ്മനാട്, ചെങ്കള, കുമ്പള, മധൂർ, മോഗ്രാൽ പുത്തൂർ, കാസർകോട് നഗരസഭ എന്നിവയും ഉൾപ്പെടുന്നു.

ബ്രൂവറി പദ്ധതി പ്രദേശമായ എലപ്പുള്ളി ഭൂഗർഭജലം ഗുരുതരാവസ്ഥയിലുള്ള റെഡ് സോണിൽ വരുന്നതിനാൽ, പുതിയ ഉത്തരവ് നടപ്പായാൽ ഒരേക്കർ സ്ഥലത്ത് ഒരു ദിവസം ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ പരിധി 5,000 ലിറ്ററായി നിജപ്പെടുത്തും. ബ്രൂവറി പദ്ധതിക്ക് ഭൂഗർഭജലം ഉപയോഗിക്കുകയാണെങ്കിൽ, ഇത് പ്രദേശത്തെ കാർഷിക-കുടിവെള്ള ആവശ്യങ്ങളെ ഗുരുതരമായി ബാധിക്കും. 400 അടിയിൽ താഴെയാണ് ഇവിടെ ഭൂഗർഭജലം ലഭ്യമാകുന്നത്. തെങ്ങ്, പച്ചക്കറി തുടങ്ങിയ കൃഷികൾ വ്യാപകമായ മേഖലയിൽ ഇത് പ്രതിസന്ധി സൃഷ്ടിക്കുമെന്ന് കർഷകർ ആശങ്കപ്പെടുന്നു.

എലപ്പുള്ളിയിൽ ജനങ്ങൾ പ്രധാനമായും ആശ്രയിക്കുന്നത് ജലനിധി പദ്ധതിയിലെ കുഴൽക്കിണർ വെള്ളവും ജലജീവൻ പദ്ധതി പ്രകാരം കുന്നംകാട്ടുപതി ശുദ്ധീകരണ ശാലയിൽ നിന്നുള്ള കുടിവെള്ളവുമാണ്. പുതിയ കുഴൽക്കിണറുകളിൽ മോട്ടോറുകളുടെ ശേഷിയും ഉപയോഗിക്കാവുന്ന വെള്ളത്തിന്റെ അളവും നിയന്ത്രിക്കുന്നതിനുള്ള പെർമിറ്റ് നടപടികളും ഭൂജല അതോറിറ്റി നടപ്പാക്കും. കുഴൽക്കിണറുകളിൽ മൂന്ന് എച്ച്.പി മോട്ടോർ ഉപയോഗിക്കാനുള്ള അനുമതി മാത്രമേ ജില്ലാ ഭൂജല അതോറിറ്റി ഓഫിസർക്ക് നൽകാൻ കഴിയൂ. അഞ്ച് എച്ച്.പി മോട്ടോറിന് കലക്ടർ അധ്യക്ഷനായ ജില്ലാതല അവലോകന സമിതിയുടെയും, അതിനു മുകളിലുള്ള ശേഷിക്ക് സംസ്ഥാന ഭൂജല അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്.

ജലവിനിയോഗത്തിന് കർശന നിയന്ത്രണമുള്ള ഈ പ്രദേശത്ത് ബ്രൂവറി പദ്ധതി ജനവിരുദ്ധവും കർഷകവിരുദ്ധവുമാണെന്നാണ് വിമർശനം. ബ്രൂവറിക്ക് പുറമെ എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ് ഡിസ്റ്റിലേഷൻ യൂനിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യ ബോട്ട്‌ലിങ് യൂനിറ്റ്, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി, വൈനറി പ്ലാന്റ് എന്നിവയും ആരംഭിക്കാൻ മധ്യപ്രദേശിലെ ഇന്ദോർ ആസ്ഥാനമായ ഒയാസിസ് കൊമേഴ്സ്യൽ പ്രൈവറ്റ് ലിമിറ്റഡിന് അനുമതി നൽകിയിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡൽഹിയിൽ സർക്കാർ ജീവനക്കാരുടെ അവധികൾ റദ്ദാക്കി; അതീവ ജാഗ്രതാ നിർദ്ദേശം, ഏത് സാഹചര്യവും നേരിടാൻ സജ്ജമാകാൻ നിർദേശം

National
  •  15 hours ago
No Image

ചരിത്രത്തിലാദ്യമായി അമേരിക്കൻ പോപ്പ്: റോബർട്ട് പ്രെവോസ്റ്റ് ലിയോ പതിനാലാമനായി അറിയപ്പെടും

International
  •  15 hours ago
No Image

പാറശ്ശാലയിൽ കാർ ഡോറിൽ ബൈക്കിടിച്ച് അപകടം: 18-കാരന് ദാരുണാന്ത്യം

Kerala
  •  15 hours ago
No Image

പുതിയ പോപ്പിനെ തിരഞ്ഞെടുത്തു; ഫ്രാൻസിസ് മാർപാപ്പയുടെ പിൻഗാമി ആര് ആയിരിക്കും ? പേര് ഉടൻ വെളിപ്പെടുത്തും

International
  •  15 hours ago
No Image

ഇന്ത്യയുടെ തിരിച്ചടി: ലാഹോറിൽ ആക്രമണം, പാകിസ്ഥാൻ നഷ്ടം സമ്മതിച്ചു

National
  •  15 hours ago
No Image

കറന്റ് അഫയേഴ്സ്-08-05-2025

PSC/UPSC
  •  16 hours ago
No Image

നിപ്പാ വൈറസ്: കരുതലോടെ നേരിടാം, ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

Kerala
  •  16 hours ago
No Image

പാക് ഡ്രോണുകളും മിസൈലുകളും നിലം തൊടും മുന്നേ അടിച്ചിട്ട എസ്-400 എന്ന 'സുദർശന ചക്രം' 

National
  •  16 hours ago
No Image

കോഴിക്കോട് എയർപോർട്ടിൽ നിന്ന് ഹജ്ജിന് പുറപ്പെടുന്നവർ ശ്രദ്ധിക്കുക: ലഗേജ് പരിധി, കർശന നിയന്ത്രണം

Kerala
  •  16 hours ago
No Image

പാകിസ്ഥാന്റെ പ്രകോപനം തുടരുന്നു; ജമ്മുവിൽ ഡ്രോൺ ആക്രമണം, ഇന്റർനെറ്റ് സേവനം നിർത്തിവച്ചു

International
  •  17 hours ago