HOME
DETAILS

ഐപിഎല്ലിൽ ഇന്ന് ആർസിബി മുംബൈ പോരാട്ടം; ബുംമ്ര തിരിച്ചെത്തുന്നു

  
April 07, 2025 | 5:48 AM

IPL Today RCB vs Mumbai Clash Bumrah Makes a Comeback

ഐപിഎല്ലില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു പോരാട്ടം. ഇന്ന് വൈകീട്ട് 7.30ന് മുംബൈയുടെ തട്ടകമായ വാംഖഡേ സ്‌റ്റേഡിയത്തിലാണ് മത്സരം. കളിച്ച നാല് മത്സരങ്ങളില്‍ മൂന്നും പരാജയപ്പെട്ടാണ് മുംബൈ ഇന്ന് വാഖഡേയില്‍ ഇറങ്ങുന്നത്. അതേസമയം കളിച്ച മൂന്ന് മത്സരങ്ങളില്‍ രണ്ട് വിജയമാണ് ആര്‍സിബിക്കുള്ളത്. അതേസമയം അവസാനമത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് പരാജയപ്പെട്ടാണ് ആര്‍സിബി ഇന്നത്തെ മത്സരത്തിനെത്തിയിരിക്കുന്നത്. 

ഫോമിലല്ലാത്ത ബാറ്റര്‍മാരാണ് മുംബൈയുടെ പ്രധാന തലവേദന. രോഹിത് ശര്‍മ, റിയാന്‍ റിക്കിള്‍ട്ടണ്‍, വില്‍ ജാക്‌സ് എന്നിവരൊന്നും ഇതുവരെ ഫോമിലേക്കുയര്‍ന്നിട്ടില്ല. സൂര്യകുമാര്‍ യാദവിലും, തിലക് വര്‍മയിലുമാണ് ടീമിന്റെ ബാറ്റിങ്ങ് പ്രതീക്ഷ, എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ തിലക് വര്‍മയെ പിന്‍വലിച്ച് മിച്ചല്‍ സാന്റ്‌നരെ ഇറക്കിയ കോച്ച് ജയവര്‍ധനെയുടെ തീരുമാനത്തില്‍ ടീമിനുള്ളില്‍ തന്നെ അതൃപ്തി ഉണ്ടായിരുന്നു. 

അതേസമയം ബൗളിങ്ങില്‍ മുംബൈക്ക് വലിയ തലവേദനകളില്ല, ട്രെന്റ് ബോള്‍ട്ട്, ദീപക് ചാഹര്‍, മലയാളി താരം വിഘ്‌നേഷ് പുത്തൂര്‍ എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ താരം ജസ്പ്രീത് ബുംമ്ര കൂടി തിരിച്ചെത്തുന്നത് മുംബൈയുടെ കരുത്ത് വര്‍ധിപ്പിക്കും. 

അതേസമയം, ആദ്യ രണ്ട് മത്സരത്തിലും മികച്ച ഫോം പുറത്തെടുത്ത മുന്‍നിര തകര്‍ന്നതായിരുന്നു കഴിഞ്ഞ മത്സരത്തില്‍ ആര്‍സിബിക്ക് വിനയായത്. വിരാട് കോഹ്ലി, ഫില്‍ സാള്‍ട്, ദേവദത്ത് പടിക്കല്‍, ലിയാം ലിവിങ്സ്റ്റണ്‍, ജിതേഷ് ശര്‍മ, ടിം ഡേവിഡ് എന്നിവരടങ്ങുന്ന ആര്‍സിബി ബാറ്റിങ്ങ് നിര ശക്തമാണ്. ബൗളിങ്ങിലും വലിയ വെല്ലുവിളികളില്ല ഭുവനേശ്വര്‍ കുമാറും, ഓസീസ് താരം ജോഷ് ഹെയ്‌സല്‍വുഡും നയിക്കുന്ന ബോളിങ്ങ് യൂണിറ്റിന് കരുത്തുപകരാന്‍ യഷ് ദയാലും, സുയാശ് സര്‍മയും, ക്രൂണാല്‍ പാണ്ഡ്യയുമെല്ലാമുണ്ട്. വാങ്കഡേയിലെ ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചില്‍ മികച്ച ഒരു മത്സരം തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Today’s IPL match features an exciting battle between Royal Challengers Bangalore (RCB) and Mumbai Indians. The highlight of the game is the return of star pacer Jasprit Bumrah, strengthening Mumbai's bowling attack. Cricket fans eagerly await this high-voltage showdown!



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ സമയം ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങളുണ്ട് 

National
  •  a day ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  a day ago
No Image

പ്രതിഷേധത്തിനിടെ 'വന്ദേമാതരം' ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു

latest
  •  a day ago
No Image

രാജ്യവ്യാപക പ്രതിഷേധത്തിൽ വൻജനാവലി

latest
  •  a day ago
No Image

യുഎഇയിൽ ഇന്ന് ചൂട് കുറയും; രാത്രിയിലും പുലർച്ചെയും മൂടൽമഞ്ഞിന് സാധ്യത, തിങ്കളാഴ്ച മഴ പ്രതീക്ഷിക്കാം | UAE Weather updates

uae
  •  a day ago
No Image

പുനഃക്രമീകരണം അനിവാര്യം; 15 താലൂക്കുകൾക്കായി മുറവിളി

latest
  •  a day ago
No Image

കൃഷിവകുപ്പിന്റെ 6 പൊതുമേഖലാ സ്ഥാപനങ്ങൾ നഷ്ടത്തിൽ;നികത്താൻ ഗോഡൗണുകളും സ്ഥലവും വാടകയ്ക്ക്

latest
  •  a day ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കാര്യത്തില്‍  കേന്ദ്ര തീരുമാനം ഇന്ന്: പ്രതികൂലമെങ്കില്‍ സമരം ശക്തമാക്കുമെന്ന് സിജെപി

National
  •  a day ago
No Image

ശക്തമായ മഴയ്ക്ക് സാധ്യത: ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  a day ago
No Image

പ്ലസ്ടു സേ പരീക്ഷാ ഫലം ഇന്ന്

latest
  •  a day ago