HOME
DETAILS

ചീങ്കണ്ണിയുടെ വായില്‍ കൈയിട്ട് തന്റെ നായയെ രക്ഷിച്ച് യുവതി...  രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ടു മാത്രം

  
Laila
April 07 2025 | 08:04 AM

Woman saves her dog by putting her hand in the crocodiles mouth She was saved only by luck

നായകളെ സ്‌നേഹിക്കുന്നവര്‍ ധാരാളമുണ്ട്. സ്വന്തം മക്കളെ പോലെ കൊണ്ടു നടക്കുന്നവരും. അതുകൊണ്ട് അതിനെന്തെങ്കിലും അപകടം പറ്റിയാലും നോക്കിനില്‍ക്കാറില്ല. എന്തു റിസ്‌കെടുത്തും രക്ഷിക്കാന്‍ ശ്രമിക്കും. അതുപോലെ ഒരു സംഭവമാണ് അങ്ങ് ഫ്‌ളോറിഡയില്‍ നടന്നത്. കിം സ്‌പെന്‍സര്‍ എന്ന യുവതിയും തന്റെ നായയും കൂടെ രാത്രി നടക്കാനിറങ്ങിയതായിരുന്നു.  ഒരു തടാകത്തിനു സമീപത്തുകൂടെയായിരുന്നു കിമ്മും തന്റെ നായയായ കോനയും നടന്നിരുന്നത്. അപ്പോഴാണ് അപ്രതീക്ഷിതമായി ഒരു ചീങ്കണ്ണിയുടെ ആക്രമണം.

 

KIM 2.jpg

ആറടി നീളമുള്ള ചീങ്കണ്ണി നായെയാണ് ആക്രമിച്ചത്. പെട്ടെന്ന് നായയെ കടിക്കുകയായിരുന്നു ചീങ്കണ്ണി. ചീങ്കണ്ണിയുടെ വായയില്‍ പെട്ട നായയെ കിം രക്ഷിച്ചെടുക്കുകയും ചെയ്തു. അത് നായയെ കടിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അദ്ഭുതമെന്നു തന്നെ പറയട്ടെ ഒരുപേടിയുമില്ലാതെ, ഒരു സെക്കന്‍ഡ് പോലും പാഴാക്കാതെ ചീങ്കണ്ണിയുടെ വായ തുറന്ന് തന്റെ നായയെ രക്ഷിക്കുകയായിരുന്നു കിം. നായയുടെ തലമുഴുവന്‍ അതിന്റെ വായ്ക്കുള്ളിലായിരുന്നു.

 

ALI.jpg

ചീങ്കണ്ണിയെ ചവിട്ടി അവളുടെ കൈകള്‍ കൊണ്ട് തന്നെ താടിയെല്ലുകള്‍ തുറന്ന് നായയെ പുറത്തെടുത്തു. ഞങ്ങളുടെ പിന്നാലെ ഓടിയ അതേ വേഗത്തില്‍ തന്നെ ചീങ്കണ്ണി വെള്ളത്തിലേക്കും തിരിച്ചു പോയി.  ഭാഗ്യം കൊണ്ടു മാത്രമാണ് ഞാനും എന്റെ നായയും ചീങ്കണ്ണിയുടെ പിടിയില്‍ നിന്നു രക്ഷപ്പെട്ടതെന്നാണ് കിം പറയുന്നത്. എന്തായാലും കോനയും കിമ്മും പരിക്കില്ലാതെ ചീങ്കണ്ണിയില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു. അത്രയേറെ അപകട സാഹചര്യമായിരുന്നു അത്. നാട്ടുകാര്‍ക്കെല്ലാം ഈ സംഭവം ഞെട്ടലായിരുന്നു.

കിമ്മിന്റെ ധൈര്യത്തെ കുറിച്ച് പലരും അഭിനന്ദിച്ചു. അധ്യാപികയാണ് കിം. തനിക്ക് പാമ്പിനെയും ചീങ്കണ്ണിയെയുമൊന്നും ഇഷ്ടമല്ലെന്നാണ് കിം പറയുന്നത്. എന്നാല്‍ തന്റെ പ്രിയപ്പെട്ട നായയെ രക്ഷിക്കാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞു. ഈ ഭയത്തില്‍നിന്ന് എത്രയും പെട്ടെന്ന് എന്റെ നായ മുക്തി നേടട്ടെ എന്നും കിം പറഞ്ഞു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

താന്‍ നോബല്‍ സമ്മാനത്തിന് അര്‍ഹനെന്ന് അരവിന്ദ് കെജ്‌രിവാള്‍; പരിഹസിച്ച് ബിജെപി

National
  •  a day ago
No Image

കാനഡയില്‍ വിമാനങ്ങള്‍ കൂട്ടിയിടിച്ച് മലയാളി പൈലറ്റടക്കം രണ്ടു പേര്‍ മരിച്ചു

Kerala
  •  a day ago
No Image

ചെന്നിത്തല നവോദയ സ്‌കൂളിലെ ഹോസ്റ്റലില്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തി

Kerala
  •  a day ago
No Image

എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് റയലിനെ പരാജയപ്പെടുത്തി പിഎസ്ജി; ഫാബിയന്‍ റൂയിസിന് ഇരട്ട ഗോള്‍

Football
  •  a day ago
No Image

ദേശീയ പണിമുടക്കില്‍ നഷ്ടം 2,500 കോടി; ഡയസ്‌നോണ്‍ വഴി സര്‍ക്കാരിന് ലാഭം 60 കോടിയിലേറെ

Kerala
  •  a day ago
No Image

വിവരാവകാശ അപേക്ഷ അട്ടിമറിക്കാന്‍ ശ്രമം; ചീഫ് സെക്രട്ടറിക്കെതിരേ എന്‍. പ്രശാന്ത്

Kerala
  •  a day ago
No Image

പൊലിസിന് ഇനി പുതിയ ആയുധങ്ങള്‍; 530 ആയുധങ്ങളും മൂന്ന് ലക്ഷം വെടിയുണ്ടകളും വാങ്ങുന്നു

Kerala
  •  a day ago
No Image

ഹേമചന്ദ്രൻ കൊലക്കേസ്; തട്ടിക്കൊണ്ടുപോകുമ്പോൾ മർദിച്ചതായി മുഖ്യപ്രതിയുടെ കുറ്റസമ്മതം

Kerala
  •  a day ago
No Image

മലാപ്പറമ്പ് പെൺവാണിഭ കേസില്‍ തുടരന്വേഷണമില്ല: പൊലിസുകാരടക്കം എട്ട് പേർ പ്രതികൾ; കുറ്റപത്രം തയാറാക്കുന്നു

Kerala
  •  a day ago
No Image

കീം: പഴയ ഫോർമുലയെങ്കിൽ കേരള സിലബസുകാർക്ക് വലിയ നഷ്ടം

Kerala
  •  a day ago